Wednesday, 25 January 2012

ആറന്മുള എയര്‍പോര്‍ട്ടും മാഫിയ സര്കസും


                                 പത്തനംതിട്ടയിലെ അച്ചായന്മാര്‍ക്ക്‌ അമേരിക്കയില്‍ പോയിട്ട് വന്നപ്പോള്‍ ഒരു ഭൂതി സ്വന്തം ആയി ഒരു എയര്‍പോര്‍ട്ട് അതും അമേരിക്കന്‍   മാതൃകയില്‍.അതിനു കാരണം ആയി പറയുന്നത് ശബരിമല,പരുമല,മാരാമണ്‍.ഇവിടെയൊക്കെ പാവങ്ങളായ സായിപ്പിന് വരണം എങ്കില്‍ 130 കിലോ മീറ്റര്‍ അപ്പുറം ഉള്ള തിരുവനന്തപുരത്തോ,ഏറണാകുളത്തോ ഇറങ്ങി വരണം,അല്ലെങ്കില്‍ ചെങ്ങന്നൂരില്‍ ട്രെയിന്‍ ഇറങ്ങി വരണം.ഇവരുടെ കഷ്ടപ്പാട് ആരും കണ്ടില്ലെന്നു നടിക്കുബോള്‍ അവരെ സഹായിക്കുവാന്‍ ആറന്മുളയില്‍ ഇറങ്ങി പുറപെട്ട പാവം കുറെ മനുഷ്യര്‍....
              അല്ലാതെ റിയല്‍ എസ്റ്റേറ്റ്‌ മാഫിയയുടെ സര്‍ക്കസുകളി അല്ല.പിന്നെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നതുപോലെ പരിസ്ഥിതിയെ ഒരു കാരണവശാലും നശിപ്പിക്കാതിരിക്കാന്‍ പേരും ഇട്ടു കഴിഞ്ഞു.ഇന്ത്യയിലെ ഒരേ ഒരു എക്കോ ഫ്രെന്‍ദലി എയര്‍പോര്‍ട്ട്.അങ്ങനെ അവരുടെയും വായ മൂടികെട്ടി.സായിപ്പു ഉപദേശിച്ച ബുദ്ധി ആയിരിക്കും.

             റിലയന്‍സ് എന്ന സാമുഹ്യ സേവകര്‍ ഈ എയര്‍പോര്‍ട്ടില്‍ വന്നു ബോര്‍ഡും നാട്ടി സ്വന്തം ബ്രാണ്ടും ആക്കി.കുറെ വര്‍ഷത്തിനുള്ളില്‍  അംബാനി സഹോദരന്മാര്‍  കേരളത്തിന്‍റെ മുഖ്യമന്ത്രി ആയാലും അത്ഭുതം വേണ്ട.കേരളത്തിന്‍റെ ഇരുപതു ശതമാനം ഭുമിയും അവരുടെ കൈയില്‍ ആണ്.പടിപടി ആയി അത് കൂടുന്നു.കേരളം പോലെ ഉള്ള ചെറിയ സംസ്ഥാനത്ത് ഇപ്പോള്‍ തന്നെ മുന്ന് ഇന്‍റെര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഉള്ളപ്പോള്‍ നാലാമത് ഒരെണ്ണം വേണോ എന്ന് ചോദിച്ചാല്‍ പത്തനംതിട്ട അച്ചായന്‍ കണക്കു നിരത്തും.കണക്കറിയാത്ത പാവം ജനം എന്ത് മറുപടി പറയാന്‍?

           ചരിത്ര പൈതൃകം കൊണ്ട് പുണ്യമായ ആറന്മുള ലോക പ്രസിദ്ധം ആണ്.ആറന്മുള വള്ളം കളിയും,അമ്പലവും,ആറന്മുള കണ്ണാടിയും എല്ലാം....ഇവയുടെ ശാലീനതയെ നശിപ്പിക്കരുത് എന്ന് പറഞ്ഞു ആരെങ്കിലും ഇറങ്ങിയാല്‍ അവര്‍ ബി ജെ പി യുടെ വ്യക്താക്കള്‍ എന്ന് പറഞ്ഞു അവഗണിക്കാനും അച്ചായന് അറിയാം.കാരണം ചുവപ്പും,സ്വാതന്ത്രിയ സമര പാര്‍ട്ടിയും അച്ചായന്‍റെ രണ്ടു കഷത്തും ഉണ്ട്.എന്തായാലും എയര്‍പോര്‍ട്ട് വന്നാല്ലും ഇല്ലെങ്കിലും,ഇതിനോട് അകം തന്നെ അതിനു ചുറ്റും വസ്തുക്കള്‍ ഉള്ള പാവപെട്ട റിയല്‍ എസ്റ്റേറ്റ്‌ മാമന്മാര്‍ പരസ്യവുമായി അരങ്ങു തകര്‍ക്കുന്നുണ്ട്.സെന്‍റിന് ആയിരങ്ങളുടെ കഥ പറഞ്ഞിരുന്ന ഈ ഭുമികള്‍ക്ക് ഇന്നത്തെ പുതിയ വില കോടികള്‍ ആണ്.ഈ മാജിക്കിന്റ്റെ പേരാണ് റിലയന്‍സ് മാജിക്‌.ഈ മാജിക്ക് വര്‍ഷങ്ങള്‍ക്കു മുന്‍പ് നെടുമ്പാശ്ശേരി എന്ന സ്ഥലത്തും അവതരിപ്പിച്ചു കൈയ്യടി നേടിയിട്ടുണ്ട്.അതെ തിരക്കഥ ആണ് ഇവിടെയും.

         പത്തനംതിട്ടയുടെ സ്വപ്നം ആണ് ശബരി റെയില്‍ പാത.വര്‍ഷങ്ങള്‍ക്കു മുന്‍പ് രാഷ്ട്രിയക്കാര്‍ തന്ന വാഗ്ദാനം.ഇന്നും അത് വാഗ്ദാനം ആയി തന്നെ ഇരിക്കുന്നു.പത്തനംതിട്ടയുടെ ഭുരിഭാഗം പ്രദേശങ്ങളും ബന്ധിപ്പിക്കുന്ന സാധാരണക്കാരന്‌ ഉപകാരം ആകുന്ന ഈ പദ്ധതി എന്തെ ജനപ്രതിനിധികള്‍ മറന്നു പോയോ?ഒരു റെയില്‍ പാത വന്നാല്‍ റിയല്‍ എസ്റ്റേറ്റ്‌ കച്ചവടം നടക്കുമോ?മുതലാളിമാര്‍ക്ക് എന്ത് ലാഭം എല്ലേ?

    ഐര്പോര്ടിന്റ്റെ പേരില്‍ പത്തനംതിട്ടയിലെ പ്രവാസികളുടെ കണക്കു പറയുന്നവരോട് ഒരു വാക്ക്...ഇപ്പോള്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ ഉള്‍പടെ ഉള്ള വിമാനങ്ങള്‍ കേരളത്തിലേക്കുള്ള സര്‍വിസുകള്‍ കുറക്കുന്നു,എയര്‍പോര്‍ട്ട് സര്‍വീസ് ചാര്‍ജ് ഭീമം ആയി ഈടാക്കുന്നു,ഐര്പോര്ട്ടിനുള്ളില്‍ കരാര്‍ ജോലിക്കാര്‍ യാത്രക്കാരെ പിഴിയുന്നു.ഇങ്ങനെ ഉള്ള അടിയിന്തര പ്രശ്നങ്ങള്‍ ഒന്നും പരിഹരിക്കാതെ ഇവര്‍ക്ക് വേണ്ടി പുതിയ എയര്‍പോര്‍ട്ട് ഉണ്ടാക്കി കൊടുത്താല്‍ ആശ്വാസം ആകുമോ?ഉത്തരം പറയേണ്ടത് ജനനായകര്‍ ആണ്.
                          ശരാശരിയിലും താഴെ ഉള്ള ജനങ്ങള്‍ക്ക്‌ എന്ത് പ്രയോജനം ആണ് ഈ എയര്‍പോര്‍ട്ട് എന്ന് ആര്‍ക്കും അറിയാത്ത ഒരു കടംകഥ ആണ്.എയര്‍പോര്‍ട്ട് വന്നാല്‍ വികസനം വരുമോ?വരുമായിരിക്കും.യു എസില്‍ നിന്നും വിമാനത്തില്‍ വികസനം കൊണ്ടുവരാന്‍ ആയിരിക്കും എന്ന് പ്രതീക്ഷിക്കാം.
                                                            
              കൊല്ലത്തും കൂടി ഒരു എയര്‍പോര്‍ട്ട് വന്നാല്‍ കൊള്ളാം.വികസനം ഹോള്‍സൈല്‍ ആയി ഇറക്കാം എല്ലോ?
        
               കൊച്ചിയിലും,തിരുവനന്തപുരത്തും,കോഴിക്കോടും,കണ്ണൂരും,ഇപ്പോള്‍ ആറന്മുളയിലും...ഇനിയിപ്പോള്‍ ഓരോ ഗ്രാമങ്ങളിലും എയര്‍പോര്‍ട്ട് എന്നായിരിക്കും....അതാണോ രാഹുല്‍ ഗാന്ധിയുടെ ഗ്രാമോദ്ധരണം...
             
                നമ്മുടെ സ്വന്തം കേരളത്തിലെ റോഡുകള്‍ കുണ്ടും കുഴിയുമായി ശവമന്ജരം ആയി മാറുമ്പോള്‍....മാലിന്യ മുക്ത കേരളം എന്നത് പരസ്യത്തില്‍ മാത്രം ഒതുങ്ങി കഴിയുമ്പോള്‍....പനിയും തീരവ്യാധികളും കൊണ്ട് ജനം പൊറുതി മുട്ടുമ്പോള്‍.....മുല്ലാപെരിയറില്‍ പത്തു ലെക്ഷം ജനങ്ങള്‍ തേങ്ങി കരയുമ്പോള്‍...ബാങ്കില്‍ നിന്നും പണം എടുത്തു ചെയിത കൃഷി നശിച്ചു പോയ കര്‍ഷകര്‍ ആത്മഹത്യ ചെയുമ്പോള്‍.....പാചക വാതകം,പെട്രോള്‍,അവശ്യസാധനങ്ങള്‍ എന്നിവയുടെ വില കുതിച്ചു പായുമ്പോള്‍ കണ്ണും കെട്ടി നോക്കി നില്‍ക്കുന്ന ജനനായകര്‍ ഈ എയര്‍പോര്‍ട്ട് വരുവാന്‍ രാവും പകലും കഷ്ടപെടുമ്പോള്‍ അതിനു പിന്നിലെ ചേതോവികാരം ഒന്ന് വെളിപെടുത്തിയാല്‍ നന്നായിരിക്കും.

                 ഞങ്ങള്‍ വികസന വിരുദ്ധര്‍ അല്ല....ഒരു പാര്‍ട്ടിയുടെയും പിണിയാള്‍ അല്ല.തീര്‍ത്തും ജനപക്ഷം....കണ്ണുതുറക്കു....മലക്കെ തുറക്കു....ജന രോഷം ഉയരും...തീര്‍ച്ച അമേരിക്കന്‍ അച്ചായന്മാര്‍ കണ്ടതാണല്ലോ അങ്ങ് നിങ്ങളുടെ നാട്ടില്‍....വാള്‍ സ്ട്രീറ്റ് പ്രഷോഭം..ഇവിടെയും അത് ഉയരും...കാരണം കരുത്തുറ്റ യുവതലമുറ ആണ് ഇനി വരുന്നത്.....കരുതിയിരുന്നൊലൂ............
    

No comments:

Post a Comment