ഈ ബ്ലോഗ് തുടങ്ങാന്‍ ഞങ്ങളെ സഹായിച്ച ഹരിസാറിനും,റുബിന്‍ ജോണിനും,ജിനൂപ് തോമസിനും ഞങ്ങള്‍ ആദ്യമേ നന്ദി അറിയിക്കുന്നു .
ഈ ബ്ലോഗിന് പിന്നില്‍ പ്രവര്ത്തികുന്നവര്‍ ആരാണെന്നു നിങ്ങള്‍ക്ക് അറിയുവാന്‍ താല്പര്യമില്ലെ?ഇതാ ഞങ്ങളെ കുറിച്ച് കുറെ വിവരണങ്ങള്‍........
പൊങ്ങച്ചത്തിന് കയ്യും കാലും വെച്ചത്.എന്നാലോ അഹംഭാവത്തിനും അഹങ്കാരത്തിനും ഒട്ടും കുറവില്ലാത്ത ഞങ്ങള്‍.
ഞങ്ങള്‍ക്ക് അത്ര നല്ല അഭിപ്രായമില്ലെങ്കിലും നാട്ടുകാര്‍ക്കൊക്കെ വളരെ മോശം
അഭിപ്രായം തന്നെയാണു കേട്ടോ.
ഒടുവില്‍ വിവരക്കേടും അല്പത്തരവും കൂടിയപ്പോള്‍ സ്വന്തമായി വെബ്‌സൈറ്റ്
തുടങ്ങി അബദ്ധം കാണിച്ചു എന്ന് മാത്രമല്ല ഇപ്പോള്‍ ബ്ലോഗ്ഗില്‍
മണ്ടത്തരങ്ങള്‍ എഴുന്നെളിക്കാനും തുടങ്ങി ഞങ്ങള്‍.
മലയാളമേ മറന്നു പോവുന്ന ഭാഷാപ്രാവീണ്യ പ്രയോഗകര്‍
അക്ഷരത്തെറ്റുകള്‍ക്കൊപ്പം അജ്ഞതയും ഒരുമിച്ച് ചേര്‍ന്നതിനാല്‍
ഭാവനാശൂന്യമായ രചനകളാല്‍ അതിസമ്പന്നര്‍ ,
ഒരു ബ്ലോഗ്ഗ് തുടങ്ങി ബ്ലോഗ്ഗേഴ്സിനു മൊത്തം
ചീത്തപ്പേരുണ്ടാക്കിയവന്‍ തുടങ്ങിയ സ്ഥാനമാനങ്ങള്‍ വേറേയും സ്വന്തമാക്കിയ ഞങ്ങള്‍.
ഞങ്ങള്‍ സര്‍വോപരി തള്ളിപോളികള്‍ ആണെങ്കിലും നിങ്ങള്‍ക്ക് തകര്തുല്ലസിക്കാനുള്ള വക ഞങ്ങള്‍ ദിവസേന തരും തീര്‍ച്ച.വരൂ അര്മാതിക്ക്.
എന്ന് സ്നേഹപുര്‍വ്വം
മാന്യനായ രഞ്ജിത്തും, കുറെ മാന്യന്മാരും.