Wednesday, 4 January 2012

കാണ്മാനില്ല :ഈ ഫോട്ടോയില്‍ കാണുന്ന ആളെ കാണ്മാനില്ല

                                                               
            കാണ്മാനില്ല .ഈ ഫോട്ടോയില്‍ കാണുന്ന എന്‍ പീതാംബര കുറുപ്പ് എന്ന വ്യക്തിയെ രണ്ടു വര്‍ഷമായി കാണുന്നില്ല.

                                               അറുപത്തി അഞ്ചു  വയസു,അഞ്ചു അടി മുന്ന് ഇഞ്ചു ഉയരം,ഇരുനിറം,മീശ ഉണ്ട്,ഇംഗ്ലീഷും,മലയാളവും,വേണമെങ്കില്‍ ഹിന്ദിയും നന്നായി സംസാരിക്കും.കണ്ടുകിട്ടുന്നവര്‍ ഏറ്റവും അടുത്തുള്ള കോണ്‍ഗ്രസ്‌ ഭവനില്‍ അറിയിക്കുക.....

    2009 ല്‍ അഭിമാനപുരസരം,കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രിയ ചാണക്യന്‍ കെ കരുണാകരന്‍റെ തണലില്‍ കൊല്ലത്തെ ജനങ്ങളുടെ മനസ്സില്‍ ചേക്കേറി പത്തൊന്‍പ്പതിനായിരം വോട്ടിന്‍റെ ഭുരിപക്ഷത്തില്‍ ലോക്സഭയിലേക്കു ഉയര്‍ത്തിയ മാന്യ വക്തി എന്തെ ഞങ്ങളെ മറന്നു പോയോ?എന്നും പുനലൂര്‍ ഉള്‍പെടുന്ന മലയോര മേഖലയെ ആരും തിരിഞ്ഞു നോക്കാറില്ല.അതേ പാതയിലാണ് ഞങ്ങളുടെ എം പി യും...അതോ ഞങ്ങളുടെ വോട്ട് ബാങ്ക് കുറവാണോ?
                                                            "രാഷ്ട്രിയ ചാണക്യന്‍ കെ കരുണാകരന്‍റെ അരുമ ശിഷ്യന്‍......,സാധാരണക്കാരില്‍ സാധാരണക്കാരന്‍,ഹിന്ദി ഭാഷ പ്രവീണിയന്‍,ഉത്തമ തേരാളി,മണ്ണിന്‍റെ ഗന്ധം അറിയുന്നവന്‍ നിങ്ങളുടെ മാനസ പുത്രന്‍" "::::::,,,,എന്നൊക്കെ തിരഞ്ഞെടുപ്പില്‍ കൊട്ടി ഘോഷിച്ചു  കോണ്‍ഗ്രസ്‌ ജനങ്ങളിലേക്ക് ഇറക്കിവിട്ട ഇദ്ദേഹത്തെ രണ്ടു കൈയും നീട്ടി ഞങ്ങള്‍ സീകരിച്ചു.എന്നാല്‍ പാലം കടക്കുവോളം നാരായണ....പാലം കടന്നപ്പോള്‍ കുരായന....എന്നാ സ്ഥിരം രാഷ്ട്രിയക്കാരുടെ സ്വഭാവം..അങ്ങേക്കും അങ്ങയുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഇഷ്ടമാകുമോ എന്നറിയല്ല..എങ്കിലും ചില നിജ സ്ഥിതികള്‍ പറഞ്ഞെ മതിയാകു...

   പത്തനംതിട്ട എം പിയും,കോട്ടയം എം പിയും,പാലക്കാടു എം പിയും തങ്ങളുടെ ജനസമ്പര്‍ക്ക പരിപാടി എഴുപതു ശതമാനം പുര്തിയാക്കി മാതൃക കാട്ടുമ്പോള്‍ അനങ്ങാ പാറ പോലെ ഇരുന്നാല്‍ മതിയോ സര്‍... .......

   ഹിന്ദിയില്‍ അതി പ്രാവീണ്യം ഉള്ള അങ്ങ് ഇന്ന് വരെ ലോക്സഭയില്‍ ശബ്ദം ഉയര്‍തിയിട്ടുണ്ടോ എന്ന് സംശയം ആണ്...

   അടിസ്ഥാന പ്രശ്നങ്ങള്‍ ഏറെയുള്ള അങ്ങയുടെ മണ്ഡലത്തില്‍ ഒരു എത്തിനോട്ടം ആവശ്യമാണ്.തിരഞ്ഞെടുപ്പില്‍ ജയിച്ചതിനു ശേഷം നന്ദി പറയാന്‍ മാത്രം വന്നാല്‍ പോര സര്‍....,ജനങ്ങളുടെ ദുരിതങ്ങള്‍ അടുത്തറിയാന്‍ ശ്രമിക്കണം.അങ്ങയെ പോലെ ഉള്ള സാധാരണക്കാരന്‍ അധികാര സ്ഥാനങ്ങളിലേക്ക് പോകുമ്പോള്‍ ഞങ്ങള്‍ക്ക് അനന്തമായ പ്രതീക്ഷ ഉണ്ട്...അതിന്‍റെ ഒരു അമ്പതു ശതമാനം കാണിച്ചാല്‍ നന്ന്...അങ്ങയുടെ വാചാലമായ പ്രസംഗങ്ങള്‍ ഞാനും കേട്ടിട്ടുണ്ട്...അതിനോട് കുറച്ചെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ഉണര്‍ന്നു പ്രവര്‍ത്തിക്കു സര്‍.....,

 വ്യക്തി ആക്ഷേപം ബോര്ടെര്പോസ്ടിനു തീരെ താല്പര്യം ഇല്ല ...പക്ഷെ ജനപക്ഷം മനസിലാക്കി എഴുതി എന്ന് മാത്രം...
  ഈ ലേഖനം വായിക്കുന്ന ആര്‍ക്കെങ്കിലും വിഷമം തോന്നിയിട്ടുണ്ടെങ്കില്‍ സദയം ക്ഷമിക്കുക........

   

No comments:

Post a Comment