Monday 23 January 2012

ഈ അപകടത്തില്‍ നിന്ന് കേരളത്തെ ആരു രക്ഷിക്കും ?


     പരിസ്ഥിതി - പ്രകൃതി : സര്‍ക്കാര്‍പദ്ധതികളുടെ പെരുമഴ ചോരിയുകയാണ്.എന്നിട്ടും നമ്മുടെ നാട് മാലിന്യ കൂമ്പാരമായി മാറുകയാണ്. ദൈവത്തിന്റെ സ്വന്തം നാട് മാലിയ കൂമ്പാരമായി മാറുന്നത് ദുഃഖ കരമായ ഒരു കാര്യമാണ്. അതുകൊണ്ട് തന്നെ അനുദിനം രോഗങ്ങളും നമ്മുടെ നാട്ടില്‍ പെരുകുന്നു. പൊന്നാനിയില്‍ മന്ത് രോഗം വീണ്ടും എത്തിയിരിക്കുന്നു.രോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ ഈ രോഗം കണ്ടെത്തിയത് ഭീതി ജനകമായ കാര്യം തന്നെയാണ്. അതിന്റെ അര്‍ഥം നമ്മുടെ സര്‍കാരും പ്രാദേശിക നേതൃതവും ചെയുന്ന കാര്യങ്ങള്‍ അത്രകണ്ട് ഫലം കണ്ടെതുനില്ല എന്ന് തന്നെയാണ്. അത് പോലെ തന്നെ നമ്മുടെ സംസ്ഥാനം അതി കഠിനമായ ഊര്‍ജ പ്രധിസന്ധി നേരിടുകയാണ്. നമ്മുടെ സര്‍ക്കാര്‍ ഇന്ന് വരെ ചെയ്ത എല്ലാ പ്രവര്‍ത്തനങ്ങളും പരാജയപെടുന്നു എന്ന് വേണം കരുതാന്‍.

                                       നമ്മുക്ക് ഒരു ബദല്‍ ആവശ്യമായി വരുന്നു ഈ പ്രധിസന്ധികളെ നേരിടാന്‍... സര്‍ക്കാര്‍ കുറച്ചു കൂടി ആത്മാര്‍ഥമായി പരിശ്രമിച്ചാല്‍ നമ്മുടെ മുന്‍പില്‍ ഇന്നുള്ള ഊര്‍ജ പ്രധിസന്ധിക്കും മാലിന്യ പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരം ആകുകയും ചെയ്യും. പ്രാദേശിക തലത്തില്‍ മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ സാധിച്ചാല്‍ ജൈവ ഊര്‍ജം ഉപയോഗിച്ച് നമ്മുക്ക് ആ പ്രദേശത്തെ വഴിവിളക്കുകള്‍ കത്തിക്കാം. ഗവണ്മെന്റ് ആകര്‍ഷകമായ സബ്സിഡികള്‍ അനുവദിച്ചു ഓരോ വീട്ടിലും മാലിന്യങ്ങള്‍ സംസ്കരിച്ചാല്‍ വീടുകളിലെ ഊര്‍ജ ഉപയോഗത്തിന് കുറവ് വരുകയും ചെയ്യും. 

                                ഒരു വലിയ അളവില്‍ ഈ പദ്ധതികൊണ്ട് വില കയറ്റം നിയന്ത്രിക്കാനും നമ്മുക്ക്  സാധിക്കും. നമ്മുടെ പ്രാദേശിക തലത്തില്‍ മാലിന്യങ്ങള്‍ ഉചിതമായി സംസ്കരിക്കുന്നു എന്നറിയുവാന്‍ നടപടികള്‍ എടുക്കകുയം വേണം.

            നാല്പതു മൈക്രോണില്‍ താഴെ ഉള്ള പ്ലാസ്റ്റിക്‌ ഉപയോഗിക്കാന്‍ പാടില്ല പക്ഷെ ഉള്ളി തൊലി പോലെ ഉള്ള പ്ലാസ്റ്റിക്‌ കവറുകള്‍ ഇഷ്ടം പോലെ മാര്‍ക്കറ്റില്‍ കിട്ടും. സര്‍ക്കാര്‍ തലയും കുത്തി നിന്ന് ബോധാവല്‍കരനമാണ്, ബോധം മാത്രം ഉണ്ടാവുനില്ല. അത് ഉണ്ടാവണമെന്ന് സര്‍കാരിന് നിര്‍ബന്ധവും ഇല്ല. പക്ഷെ നിയമം ഉണ്ടാക്കിയാല്‍ മാത്രം പോര അത് സംരക്ഷിക്കാം സര്കാരും വകുപ്പുകളും ഒരു പോലെ സഹകരിക്കണം. അത് മാത്രം നടക്കില്ല. നമ്മുടെ നാട്ടില്‍ ആരെങ്കിലും തുണി സഞ്ചി കൊണ്ടുവന്നു കടയില്‍ നിന്ന് എന്തെങ്കിലും വാങ്ങിയാല്‍ അവനെ മണ്ടനാക്കുന്ന ഒരു നോട്ടം ... ഓ

       കുപ്പിവെള്ളം അതാ ഇപ്പൊ ഫാഷന്‍...,  മുന്തിയ രാസപ്രവര്‍ത്തനം കൊണ്ട് മലിനതയെ മാറ്റുന്ന ഈ വെള്ളം എന്ത് വിശ്വാസതയെ അടിസ്ഥാനത്തില്‍ കുടിക്കും.അത് കുടിച്ചാല്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കാള്‍ ഏറെ ആണ്.നമ്മുടെ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന പ്രശ്നം വേറെ വശത്ത്. കുപ്പികള്‍ അനുദിനം പെരുകുന്നു, അത് പോലെ നമ്മുടെ പ്രകൃതി നശിക്കുകയും ചെയുന്നു. ബ്രാന്‍ഡുകള്‍ കൊണ്ട് ഗുണം ഉണ്ടാകുനത് കുത്തക മുതലാളി മാര്‍ക്കും. നമ്മുടെ ഗ്രാമങ്ങളെ തകര്‍ക്കുന്ന കുപ്പിവെള്ള സംസ്കാരം നമ്മുക്ക് ഗുണകരമല്ല എന്ന് പഠിക്കേണ്ടിയിരിക്കുന്നു. കുപ്പിവെള്ളം ഒഴിവാക്കി നമ്മുടെ കിണറ്റിലെ വെള്ളം കുടിക്കുമ്പോള്‍ നമ്മുടെ പണം നമ്മുടെ കീശയില്‍ കിടക്കും. അത് നമ്മുക്ക് ഗുണകരം ആകുകയും ചെയ്യും.


          
               മരുന്നുകള്‍ കുത്തിവെക്കുന്ന ആപ്പിള്‍,ഓറഞ്ച് എന്നിവ ഒഴിവാക്കി നമ്മുടെ സ്വന്തം പഴങ്ങളായ ചക്കപ്പഴം,മാമ്പഴം,ഓമയ്ക്ക തുടങ്ങിയവ ശീലമാക്കണം.നമുക്ക് വരുന്ന രോഗങ്ങളെ തടുക്കാന്‍ വേണ്ടിയാണു ദൈവം ഓരോ കാലങ്ങളില്‍ തന്നിരിക്കുന്നത്.ഓരോ വീട്ടിലും കൃഷി ചെയിതു വളര്‍ത്തണം.
     
            തമിഴന്‍ നല്ല വിഷം കുത്തി നിറച്ച കോഴി നമ്മളെ തീറ്റിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ആയി. തമിഴ് നാട്ടിലെ കൊടും ചുടില്‍ വളര്‍ത്തുന്ന പച്ചക്കറികള്‍ നല്ല ഇനം വിഷം ഒഴിച്ചാലെ വളരുകയുള്ളൂ.തമിഴന്‍റെ എല്ലാ ആഹാരവും കഴിക്കുന്നത്‌ നമ്മള്‍ ആണ്.അതിനാല്‍ സുക്ഷിക്കുക.നമ്മള്‍ ഇഞ്ചിഞ്ചായി മരിക്കുന്നു.സ്വന്തമായി ഓര്‍ഗാനിക് പച്ചക്കറികള്‍ നമുടെ വീട്ടില്‍ കൃഷി ചെയ്യിത് തുടങ്ങുക.അല്ലെങ്കില്‍ നമ്മള്‍ ചത്ത്‌ ഒടുങ്ങും തീര്‍ച്ച.
      പറോട്ടയും ഇറച്ചിയും ദേശീയ ഭക്ഷണം ആക്കിയ നമ്മള്‍ വിഷം ആണ് കഴിക്കുന്നത്‌. എന്ന് ഓര്‍ക്കുക.സായിപ്പു വൈസ്റ്റില്‍ കളയുന്ന മൈദ എന്ന ആഹാരം വിഷം ആണെന്ന് ഒരു നിമിഷം ആലോചിക്കുക.അതുപോലെ ബേക്കറി ആഹാരങ്ങളും ഉപേക്ഷിക്കുക.
      
                
                      കോള,അതിനു പകരം നമ്മുടെ സ്വന്തം പാനിയമായ കരിക്ക് കുടിക്കുമ്പോള്‍ നമ്മുടെ ആരോഗ്യവും സംരക്ഷിക്ക പെടുന്നു നമ്മുടെ നാടും നന്നാവും. ചില തീരുമാനങ്ങള്‍ നമ്മുടെ നാടിനു ഉപകാരപെടും എന്ന് നാം ചിന്തിക്കേണ്ടി വരുന്നു. അങ്ങനെ കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന തലമുറക്കെ നമ്മുടെ നാടിനെ രക്ഷിക്കാന്‍ സാധിക്കു.


(തുടരും ...) 

No comments:

Post a Comment