Monday, 9 January 2012

സുക്ഷിക്കുക ജോലിക്കൂലി ചോദിച്ചാല്‍ ദൈവശാപം ഉറപ്പ്

                                                                                   
 ചാക്കപ്പന്‍ അതിരാവിലെ പള്ളിമണി കേട്ട് ഉണര്‍ന്നു..അമേരിക്കക്കാരന്‍ ചാണ്ടി അച്ചായന്‍റെഒരേക്കര്‍ റബ്ബര്‍ തോട്ടം...പോയി വെട്ടണം...വയസ് ഇരുപത്തി ഒന്‍പതായി...കൂടെ പഠിച്ചവര്‍ എല്ലാം സ്വന്തം ഭാര്യമാരെ കാറില്‍ ഇരുത്തി സൊറ പറഞ്ഞു പോകുമ്പോള്‍..ഞാന്‍ ഈ തോട്ടത്തില്‍ കൊതുകും കടി ഏറ്റു വിധിയെ പഴിച്ചു കഴിയുന്നു .....ഹോ...വയ്യ...

              ഒരു പത്തു വര്‍ഷം മുന്‍പ് ബി എസ് വാരിയേര്‍ എന്ന മഹാന്‍ പറഞ്ഞിട്ട് നഴ്സിംഗ് പഠിക്കാന്‍ പോയതാണ്....അതും ബി എസ് സി നഴ്സിംഗ്...അപ്പനെകൊണ്ട് അമ്പതു സെന്‍റ് സ്ഥലം ബാങ്കിന് എഴുതികൊടുത്തു.....വെറും അഞ്ചു ലക്ഷം...ചാക്കപ്പന് പുച്ഛം...പഠിത്തം കഴിഞ്ഞു യു കെ യില്‍ ജോലിക്ക് പോയാല്‍ ഒരു മാസത്തെ ശമ്പളം മതി കടം തീര്‍ക്കാന്‍ ...ഒന്നര കോടിയുടെ വീട്....ഒരു ആഡംബര കാര്‍....മിനിമം മുന്ന് കോടിയില്‍ കുറയാത്ത സ്ത്രീധനം...ആരും നാട്ടില്‍ നടത്തിയിട്ടില്ലാത്ത ഒരു അത്യാദംബര കല്യാണം....ചാക്കപ്പന്‍ കണ്ട സ്വപ്‌നങ്ങള്‍ നിരവധിയാണ്....

           പഠിത്തം കഴിഞ്ഞു...ഉന്നത മാര്‍ക്കോടെ വിജയിച്ചു...അച്ചായന്മാരുടെ ആശുപത്രിയില്‍ തന്നെ കയറിപറ്റി...ഞാനും ജന്മം കൊണ്ട് ഒരു അച്ചായന്‍ ആണല്ലോ...ചാക്കപ്പന്‍ വര്‍ഗീയ വാദി ആയതുകൊണ്ടല്ല....സഭയോടുള്ള സ്നേഹം...ശമ്പളം വെളിയില്‍ പറയാന്‍ കൊള്ളില്ല...നാട്ടിലെ തൊഴിലുറപ്പ് ജോലിക്ക് പോലും ഇതില്‍ കുടുതല്‍ ശമ്പളം കാണും...ചാക്കപ്പന്‍,അച്ചായന്‍ ആയതു കൊണ്ട് ഭാവിയില്‍ ശമ്പളം കുട്ടിതരും എന്ന് കരുതി രാവും പകലും ഇല്ലാതെ കഷ്ടപെട്ടു....എന്നാല്‍ സഭ ആയാലും,അമ്മ ആയാലും,മമ്മൂട്ടി ആയാലും,കേന്ദ്ര മന്ത്രി ആയാലും ആശുപത്രി നടത്തുന്നത് ജന സേവനത്തിനു അല്ല,വെറും കച്ചവട ആണ് എന്ന്  ചാക്കപ്പന്‍ അറിഞ്ഞു വന്നപ്പോഴേക്കും വര്‍ഷം നാലായി.....നാട്ടിലെ ബാങ്കുകള്‍ക്ക് ആഡംബര കാറിന്‍റെ വായ്പ,ഭവന വായ്പ എന്നിവ തിരിച്ചു പിടിക്കുന്നതിനെക്കാള്‍ ഉത്സാഹം പാവപെട്ടവനെ ഉപദ്രവിക്കാന്‍ ആയതുകൊണ്ട് ചാക്കപ്പന് നിരവധി ജപ്തി നോട്ടിസുകള്‍ വന്നു തുടങ്ങി...

              എല്ലാ ആശയും നശിച്ച ചാക്കപ്പന്‍ വിപ്ലവുമായി സഭക്കെതിരെ സമരം തുടങ്ങി...മാര്‍ തോമ്മസ്ലീഹ സ്ഥാപിച്ച സഭയുടെ അടുത്താണ് ചക്കപ്പന്റ്റെ സമരം....സഭക്ക് എന്തും ചെയ്യാം...വേണമെങ്കില്‍ ഗുണ്ടകളെ വെച്ച് തല്ലിക്കാം...കൂലി കൊടുക്കാതിരിക്കാം.....പ്രതികരിച്ചാല്‍ തല്ലി കൊല്ലാം...സഭ വിശ്വാസികള്‍ ഒന്നും മിണ്ടില്ല...കാരണം സഭയുടെ ശാപം ഏറ്റാല്‍ അടുത്ത മുന്ന് തലമുറ നശിച്ചുപോകും...ചാക്കപ്പന്‍ അവസാനം തന്റ്റെ അപ്പന്‍ പറഞ്ഞതനുസരിച്ച് സമരം അവസാനിപ്പിച്ച്‌ വീട്ടിലേക്കു മടങ്ങി..പാവം അപ്പന്‍...അപ്പനെപോലുള്ള സഭ വിശ്വാസികള്‍ സഭക്ക് മുതല്‍ കുട്ടാണ്....

                 അപ്പന്‍ നല്ല ഒരു തീരുമാനം എടുത്തിരുന്നു...അകെ ഉള്ള അമ്പതു സെന്‍റ് സ്ഥലം മാന്യമായ വിലക്ക് വിറ്റു...ബാങ്ക് കടം തീര്‍ത്തു ബാക്കി ഉള്ള തുക ചിലവാക്കി ചാക്കപ്പന് ഒരു യു കെ വിസ തരപെടുത്തി കൊടുത്തു....പാപി ചെല്ലുന്നിടം പാതാളം.....കുറെയേറെ പൈസ ചിലവാക്കി ഹതഭാഗ്യന്‍ ആയി ചാക്കപ്പന്‍ നാട്ടിലേക്കു തിരിച്ചു വന്നു...നമ്മുടെ നാട്ടില്‍ ധനികരകാന്‍ വേണ്ടി ഏതു തട്ടിപ്പും നടത്തുന്നവര്‍ ഉണ്ടല്ലോ....അവരുടെ ഒരു ഇര മാത്രം ആയിരുന്നു ചാക്കപ്പന്‍...ഇപ്പോള്‍ ചാക്കപ്പന്‍ വീട്ടില്‍ അപ്പനെ സഹായിക്കുന്നു...

            ഇതുപോലുള്ള ചാക്കപ്പന്‍മാര്‍ ധാരാളം നമ്മുടെ നാട്ടില്‍ ഉണ്ട്...ഇവരുടെ ഈ അവസ്ഥക്ക് കാരണം ഞാന്‍ ഉള്‍പെടുന്ന സമുഹം തന്നെയാണ്...
  ഡല്‍ഹിയിലെ ആശുപത്രിയിലെ പ്രശ്നങ്ങളും,ഉത്തര ഇന്തിയിലെ ലോബിയെകുരിച്ചും എഴുതാന്‍ മടിയില്ലാത്ത മനോരമ ഉള്‍പെടുന്ന മുന്‍നിര പത്രങ്ങള്‍ക്കു നമ്മുടെ നാട്ടിലെ ആശുപത്രികളിലെ ച്ചുഷണം എഴുതാന്‍ എന്തെ മടി?അതോ നിങ്ങളുടെ പത്രങ്ങളുടെ സര്‍ക്കുലേഷന്‍ ഇടിയുമോ എന്ന ഭയമോ?കേരളത്തിലെ നുഴ്സുമാര്‍ക്ക് അമേരിക്കയില്‍ കിട്ടുന്ന അതെ ശമ്പളം കിട്ടുന്നുണ്ട്‌ എന്ന് പറഞ്ഞ ദീപിക പത്രം മാത്രമേ വായിക്കാവു എന്ന് ശട്ടിക്കുന്ന സഭയെ,അത്ഭുതങ്ങള്‍ ചാനലിലുടെ വിറ്റു കാശാക്കുന്ന അമ്മയെ,നോടോട്ടുക്ക് ആശുപത്രിയുള്ള കൊള്ള പലിശക്കരെയോ, മദ്യ രാജാക്കന്മാരെയോ  പേടിക്കുന്നുണ്ടോ?ഉണ്ടാവണം...........

                  കേരളത്തിലെ നഴ്സിംഗ് കോളേജ് കച്ചവടം നടത്തുന്ന മഹാന്മാര്‍ ലക്ഷങ്ങള്‍ മത്സരിച്ചു പാവപെട്ട കുട്ടികളില്‍ നിന്ന് ഈടാക്കി മനോഹര സൗധങ്ങള്‍ കെട്ടിപൊക്കി ആശുപത്രികള്‍ ആക്കി ജോലി കൊടുക്കുമ്പോള്‍ കൂലി കൊടുക്കാന്‍ എന്തേ മടി?ഒരു അത്മശോധന നല്ലതാണു..

                   ലക്ഷങ്ങള്‍ കൊടുത്തില്ലെങ്കിലും മാന്യമായ ഒരു കൂലി കൊടുത്താല്‍ നന്ന്..അല്ലെങ്കില്‍ വിശുദ്ധരുടേയും,ദൈവങ്ങളുടെയും പേരില്‍ ഉള്ള ഈ കൊള്ളക്കെതിരെ അവര്‍ തന്നെ പുനര്‍ ജന്മം എടുത്തേക്കാം............എന്തായാലും ഈ വിശുദ്ധരുടേയും,ദൈവങ്ങളുടെയും ചിത്രങ്ങളും,പേരും മാറ്റുനതും നന്നായിരിക്കും എന്ന് ഈ ലേഖകന് അഭിപ്രായം ഉണ്ട്...കാരണം അവരുടെ പേരില്‍ എന്തിനീ കൊള്ള?
               
                         

No comments:

Post a Comment