Thursday 22 December 2011

മുല്ലപെരിയാര്‍ : പെറ്റമ്മയെ വിറ്റ "മലയാളി മാമമാര്‍ "

ഈ കുറിപ്പ് വായിക്കുമ്പോള്‍ ഈയുള്ളവന്റെ മനസ്സില്‍ ഒരേ ഒരു വികാരം മാത്രമേ ഉണ്ടാവുന്നുള്ളൂ .. പണം കുമിഞ്ഞു കൂടി വാരി കൂട്ടുന്ന പണം അത് വാരികൂട്ടുന്ന ആരും പെറ്റമ്മയെ പോലും തള്ളി പറയും. അതാണ് ഈ കുറിപ്പിന് പിന്നില്‍., ഏതോ താല്‍പ്പര കക്ഷികളില്‍ നിന്നും  ഇവര്‍ പണം പറ്റിയിരിക്കുന്നു. അതാണ്‌ ഇവര്‍ നാടിനെയും നമ്മുടെ ഭാഷയെയും തള്ളി പറഞ്ഞിരിക്കുന്നതിന് പിന്നിലെ കളി.

മുല്ലപെരിയാര്‍ - കേരളത്തിന്‌ അപമാനമാകാന്‍ പുതിയ യൂദാസുമാര്‍ അവതരിച്ചിരിക്കുന്നു. സി. ടി. എം. എ. (CONFEDERATION OF TAMILNADU MALAYALEE ASSOCIATIONS) അവരാണ് എന്തിനോ വേണ്ടി, പെറ്റ നാടിനെ ഒറ്റികൊടുത്തത്. ലജ്ജയോടെയാണ് ഈ വാര്‍ത്ത‍ വേറൊരു നാട്ടില്‍ പ്രവാസികളായ ഞങ്ങള്‍ വായിച്ചത്. ഉടനെ തന്നെ ഇന്‍റര്‍നെറ്റില്‍ പരതി അതിലൊരു മഹാന്‍റെ (ജനറല്‍ സെക്രട്ടറി) മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ചു ഞങ്ങള്‍ ഞങ്ങളുടെ പ്രധിക്ഷേധം അറിയിച്ചു.

അദ്ദേഹത്തിന്റെ വാകുകളില്‍::: മലയാളി എന്നതില്‍ നാം അഭിമാനിക്കേണ്ട കാര്യമില്ല നാം ഇന്ത്യക്കാരാണ്. പക്ഷെ  തമിഴന്‍ എന്നതില്‍ അയാള്‍ക്ക് അഭിമാനിക്കാം. ഇത് ഒറ്റലല്ലാതെ പിന്നെ എന്താണ്. അതോ വാര്‍ത്തക്ക് വേണ്ടി അവരുടെ വീര വാദമോ.

സി. ടി. എം. എ. പറയുന്നു തമിഴ് നാട് സര്‍കാരിന്റെ ഏതു നിലപാടിനെയും പിന്തുണക്കും എന്നു. അപ്പോള്‍ ഡാം പണിയണം എന്ന കേരളത്തിന്റെ ആവശ്യത്തിന്റെ അവര്‍ തമിഴ് നാട് സര്ര്‍ക്കാരിനു വേണ്ടി  തള്ളി പറയും എന്നാണോ... സംശയിക്കേണ്ടിയിരിക്കുന്നു നമ്മളെ ഇവര്‍ ഒറ്റു കൊടുത്തിരിക്കുന്നു ...

ഇനി നിങ്ങള്‍ പറയു

തമിഴ് നാട്ടില്‍ താമസിക്കുന്നു എന്ന ഒറ്റ കാരണം കൊണ്ട് പെറ്റമ്മയെ തള്ളി പറയാമോ....

നിങ്ങള്ക്ക് വിളിക്കാം ഈ സെക്രട്ടരിയെ സോറി യൂദാസിനെ :

No comments:

Post a Comment