ഞാന്‍ എട്ടാം ക്ലാസ്സില്‍ എട്ടുപൊട്ടി പഠിക്കുന്ന സമയത്ത് ഒരു നാടകം
സ്റ്റേജില്‍ അവതരിപ്പിക്കാന്‍ ടീച്ചര്‍ പറഞ്ഞപ്പോള്‍,അതും സുന്ദരികളായ
പെണ്‍കുട്ടികളുടെ മുന്‍പില്‍ വെച്ച്.....എന്തും വരട്ടെ എന്ന് കരുതി
സമ്മതിച്ചു.കാരണം യുവജനോത്സവത്തിന് ഇനിയും 20 ദിവസങ്ങള്‍ ഉണ്ടല്ലോ.ഒരു
ഏകാംഗ നാടകം പോലും കാണാത്ത ഞാന്‍ ഈ കുന്ത്രാണ്ടം എങ്ങനെ ചെയ്യും?എനിക്കൊരു
ടീമും ടീച്ചര്‍ തന്നു.......ഭാഗ്യവശാല്‍ അവരെല്ലാം എന്നെക്കാളും
ബുദ്ധിമാന്‍മാരായിരുന്നു......ടീച്ചരിന്റ്റെ സുന്ദരിയായ മോളെ കമന്റ്റ്
ചെയ്തതിനു ടീച്ചര്‍ നല്‍കിയ ഒന്നാംതരം കുടുക്ക് ആയിപോയി ഇത് എന്ന്
മനസ്സിലായി........
ഞാറആഴ്ച്ചകളില്‍ പള്ളിയുടെ പിന്നാമ്പുറത്ത് ചുറ്റിയിരുന്ന ഞാന്‍
അന്നുമുതല്‍ വലിയ ഭക്തനുമായി....മുക്കുവനായ പത്രോസിനെ സഭയുടെ അധികാരി
ആക്കിയപോലെ,മന്ധബുധിയായ എന്നെ ഒരു നാടക ആചാര്യന്‍ ആക്കിയാലോ?പക്ഷെ ദൈവം
എന്നില്‍ കനിഞ്ഞില്ല...പുള്ളിക് മുക്കുവന്മാരെ
മതിയായിരിക്കും.....ഹതാശനായി 15 ദിവസങ്ങള്‍ പെട്ടെന്ന് കടന്നു
പോയി.....മലയാള സിനിമയിലെ തിരകഥക്കാരെ പോലെ തിരക്കഥയോ,പരിശീലനമോ ഇല്ലാതെ
നാടകം അവതരിപ്പിക്കാന്‍ തയാറായി,എന്‍റെ കൂടെ ഉള്ളവര്‍ക് ഞാന്‍ നേരത്തെ
സുചിപ്പിച്ചത് പോലെ ബുധിയുല്ലവരായത് കൊണ്ട് അവരും അതിനു
തയാറായി.......ഇന്ന് നവംബര്‍ 19 നാളെ ആണ് നാടകം......മറ്റുള്ളവര്‍ എല്ലാം
തകര്‍ത്തു പിടിച്ചു പ്രാക്ടീസ് ചെയ്യുന്നു...." ദൈവമേ ഈ ഒക്ടോബര്‍ 20
നാളെ,ലോകം അവസനിച്ചിരുന്നെങ്കിലോ"എന്‍റെ ആഗ്രഹം നടക്കില്ലെന്നു എനിക്ക്
മനസിലായി,കാരണം ഞാന്‍ മുക്കുവന്‍ അല്ലല്ലോ?
അന്ന് വൈകിട്ട് ലൈബ്രറിക്ക് വെച്ച് പിടിച്ചു....എനിക്ക് പണ്ടേ
പുസ്തകങ്ങളോട് അറപ്പായിരുന്നു.എങ്കിലും സഹിച്ചു നാടകം തിരയാന്‍
തുടങ്ങി...കിട്ടി....ഒരു ഒന്നാം തരാം നാടകം.....300 പേജോളം ഉണ്ട്.....ഞാന്‍
വായന തുടങ്ങി...ഒന്നും മനസിലായില്ലെങ്കിലും.....ഒരു തിരശീലയും,നടിയും വേണം
എന്ന് മനസ്സിലായി.....ഞാന്‍ പിറ്റെദിവസം സ്കൂളില്‍ നേരത്തെ തന്നെ
എത്തി......നടിയായി എന്‍റെ കുട്ടുകാരന്‍ ബാബു തന്നെ വേഷം ചെയ്യാം എന്ന്
സമ്മതിച്ചു.കുട്ടത്തില്‍ ബുദ്ധി കുടുതല്‍ ഉള്ള ഞാന്‍ തന്നെ നായകന്‍
ആയി...പുസ്തകത്തില്‍ എഴുതിയത് പോലെ തന്നെ എല്ലാ കഥപാത്രങ്ങളെയും വീതിച്ച്
കൊടുത്തു....സമാധാനം ആയി..നാടകം ആയല്ലോ........
ഉച്ചകഴിഞ്ഞായിരുന്നു
നാടകം.....കിട്ടിയ തുണിയെല്ലാം കോസ്ടുമെസ് ആക്കി ഞാന്‍
ഒരുങ്ങി....ചിരട്ടക്കരി വെച്ച് മീശ വരച്ചു....പെട്ടെന്നാണ് ഞാന്‍
ശ്രദ്ധിച്ചത്...എന്‍റെ ടീം ആളുകളെ കാണുന്നില്ല....കാരണം ഞാന്‍ നേരത്തെ
പറഞ്ഞല്ലോ അവര്‍ക്കെല്ലാം എന്നെക്കാളും ബുദ്ധി
ഉണ്ടെന്നു..............ഞാന്‍ മാത്രം രക്തസാക്ഷിയായി തിരശീലക്കു
പുറകില്‍.....ശരിക്കും ഏകംഗ നാടകം ആയി...സുന്ദരികളായ പെണ്‍കുട്ടികള്‍ നിരന്നുനില്കുന്നു.അവരെന്നെ തുറിച്ചു നോല്‍ക്കുന്നുണ്ട്...അവരുടെ വിചാരം ഞാനേതോ വലിയ ഉമ്മാക്കി സ്റെജില്‍ കാണിക്കാന്‍ പോകുകയാണെന്ന്..ഒരു നിമിഷം ഓടിയാലോ എന്നാലോചിച്ചു..കാലുകള്‍ കിടുകിടാ വിറക്കുന്നു....പെട്ടെന്നൊരു ശബ്ദം"അടിപൊളി ഡ്രസ്സ് ആണല്ലോ"ആ ശ്ബ്ധതിന്റ്റെ ഉടമ ഞാന്‍ സ്ഥിരം വായിനോക്കാറുള്ള ടീചെരിന്റ്റെ മോള്....പ്രശംസിച്ചതല്ലെന്നു മനസ്സിലായി....എന്റെ എല്ലാ ജീവനും പോയി....
സമയം 2 : 30 pm അടുത്തതായി നാടകം,അവതരിപ്പികുന്നത് രഞ്ജിത്ത് ആന്‍ഡ് പാര്‍ട്ടി .... ഫസ്റ്റ് കാള്‍.....സെകന്റ് കാള്‍..തേര്‍ഡ് കാള്‍...എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്നു....നാടകം അല്ലെ?കാണികളുടെ ആകാംഷ കുടും....
ടീചെര്സെല്ലാം എന്ത് പറ്റിഎന്ന് നോക്കാനായി ഓടി വരുന്നു.....തോല്‍വികള്‍ ഏറ്റുവാങ്ങാനായി ചന്തുവിന്‍റെ ജന്മം ബാക്കിയായി....വാളിനു പകരം നാടക പുസ്തകവുമായി ഞാന്‍ നിന്നു.....എല്ലാവര്ക്കും എന്നോട് സഹതാപമായി....."പാവം പയ്യന്‍"എന്ന് പറഞ്ഞു എന്നെ അസ്വസിപ്പിച്ച ഫവിഓള ടീച്ചറിനെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു...മണ്മറഞ്ഞു പോയ എന്‍റെ... അല്ല ഞങ്ങളുടെ ടീച്ചറിനെ ഞാന്‍ വന്ദിക്കുന്നു......
എന്നാല്‍ എനിക്ക് പണി തന്ന ടീച്ചറിന് എന്‍റെ സ്വഭാവം നല്ലപോലെ അറിയാവുന്നതുകൊണ്ട്.അവര്‍ എന്‍റെ നാടക പുസ്തകം എടുത്തു നോക്കി......എന്തുകൊണ്ടാണ് എന്‍റെ ടീം ഓടിപോയത് എന്ന് മനസിലായി.....3
മണിക്കൂര്‍ നേരമുള്ള പ്രൊഫഷണല്‍ നാടകവുമായി അവതരിപ്പിക്കാന്‍ വന്ന ഞാന്‍ ഒരു കോമാളി അല്ലെങ്കില്‍ ബുദ്ധിമാന്‍.........എന്‍റെ കുട്ടുകാര്‍ അല്ല ദുഷ്ടന്മാര്‍ എന്നെ കൊണ്ട് ഒരു സത്യം ഇടിപ്പിച്ചു..മേലാല്‍ നാടകം എന്നാ വാക് പോലും ഞാന്‍ ഉച്ചരിക്കാന്‍ പാടില്ലെന്ന്.....അവര്‍ക്ക് കൊടുത്ത വാക്ക് ഞാന്‍ തെറ്റിക്കുന്നു.....
എന്തായാലും എന്‍റെ ബുദ്ധി പരിഗണിച്ചു ആ വര്‍ഷം 9 തിലേക്കു എന്നെ കടത്തിവിട്ടു..................