Saturday 17 December 2011

അറബിയും ഒട്ടകവും ഒരു മോഷണശ്രമം ആണോ ?

                                                    
            ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു ഡയറക്ടര്‍.....ഇന്ത്യന്‍ സിനിമയ്ക്കു തന്നെ അഭിമാനമായി മാറിയ  നമ്മുടെ സ്വന്തം ലലേട്ടന്‍.....സംഗീത മോഷണം ശീലമാക്കിയ ശ്രീയേട്ടന്‍.......യുവരോമാഞ്ചമായ ഭാവ് ചേച്ചിയും.....ഗോസിപിനു വേണ്ടി മാത്രം അഭിനയിക്കുന്ന ലെക്ഷ്മി തമ്പുരാട്ടിയും.............സിനിമ ഡീല്‍ ഓര്‍ നോ ഡീല്‍ ആക്കിയ നമ്മുടെ മുകേഷ് അണ്ണനും ഒന്ന് ചേര്‍ന്നപ്പോള്‍ നമ്മള്‍ എന്തൊക്കെയോ ആഗ്രഹിച്ചു....ചരിത്രം എഴുതന്ന ഒരു സിനിമ....പക്ഷെ പോസ്റ്റെരുകളില്‍ മാത്രം എഴുതി വെക്കാം...ഹിറ്റില്‍ നിന്ന് ഹിറ്റിലേക്ക് ....മേഗഹിറ്റ്..എന്നൊക്കെ.
                            പ്രിയെട്ടനോട് ഒരു വാക്ക്...നീണ്ട ഇടവേളയ്ക്കു ശേഷം കാക്കകുയില്‍,വെട്ടം,ചന്ദ്രലേഖ എന്നെ പടങ്ങളുടെ കഥയുമായി സിനിമ നിര്‍മ്മിക്കാന്‍ ഇറങ്ങിയത്‌ ഞങ്ങളെ പോലുള്ള മലയാളികള്‍ എന്ത് കൊടുത്താലും കണ്ടോളും എന്നാണോ?പഴയ സിനിമയിലെ പോലെ തന്നെ അതെ കണ്‍ഫ്യൂഷന്‍,കണ്ടുമുട്ടലുകള്‍,വളിച്ച തമാശകള്‍....കണ്ടു മടുത്തു പ്രിയെട്ട....നിങ്ങള്‍ തന്നെ ഞങ്ങള്‍ക്ക് നല്‍കിയ ലാലേട്ടനെ ഇങ്ങനെ നശിപ്പികരുത്...സത്യം പറഞ്ഞാല്‍ കാക്കകുയില്‍ എന്നാ ചിത്രത്തിന്റെ കഥ നടക്കുന്നത് ബോംബയ്യിലാണെങ്കില്‍,അറബിയും ഒട്ടകവും, ദുബൈയില്‍...ഇത് മാത്രമേ വത്യാസം ഉള്ളു....ഒരേ കഥ തന്തു...ഒരേ ഫോര്‍മുല......ഫ്രെയിമുകള്‍ എല്ലാം ചന്ദ്രലേഖയെ അനുസ്മരിപ്പിക്കുന്നു....."nothing to lose "(Starring Tim Robbins and martin Lawrence ) എന്ന സിനിമയുടെ കോപ്പി ആണെന്നും നിരുപക അഭിപ്രായം ഉണ്ട്...."milenga milenga " എന്ന ഹിന്ദി ചിത്രവുമായി ഇതിനു നല്ല സാമ്യം ഉണ്ട് എന്നഭിപ്രായം ബോര്ടെര്‍ പോസ്റ്റിനു ഉണ്ട്.ക്ലൈമാക്സ്‌  കുഴപ്പം ഇല്ലെന്നു തോന്നുന്നു...
          പിന്നെ ശ്രീയേട്ടന്‍....സന്തോഷ്‌ പണ്ടിട്ടിന്റ്റെ പാട്ടുകള്‍ എത്രയോ ഭേദം ശ്രീയേട്ട......ഇങ്ങനെയും ഒരു മോഷണം ഉണ്ടോ?          
                        പിന്നെ രണ്ടു നടികള്‍ ചിത്രത്തില്‍ ഉണ്ടെന്നു പറയുന്നു...എന്തിനാണെന്നോ,എന്തുകൊണ്ടാണോ,എന്താണെന്നോ അവരുടെ റോള്‍സ് എന്ന് അവര്‍ക്കും അറിയില്ല ....ഞങ്ങള്‍ക്കും അറിയില്ല ....ഒരു ടൈം പാസ്‌ ആയിരിക്കാം.....എന്തായാലും നമ്മുടെ കൊല്ലത്തെ മുകേഷ് അണ്ണന്‍ കലക്കി കേട്ടോ....സുരാജ്സ്ഥിരം നമ്പരുകളുമായി നമ്മളെ കൈയിലെടുത്തു.
           പിന്നെ അഴഗപ്പന്‍(ക്യാമറമാന്‍) അഭിനന്ദനം അര്‍ഹിക്കുന്നു.ഗള്‍ഫ്‌ ഇതിലും മനോഹരമായി  ഞാന്‍ കണ്ടിട്ടില്ല.
                            പിന്നെ ഒരു ആശ്വാസം ലാലെട്ടന്‍ ഉണ്ടെന്നുള്ളതാണ്...ലലെട്ടന്റ്റെ റോള്‍ അടിപൊളി......അണ്ണന്‍ പുലി തന്നെ........ലാലേട്ടന് വേണ്ടി ഈ ചിത്രം കാണാം എന്ന് തോന്നുന്നു...മൊത്തത്തില്‍ ഈ സിനിമ ഒരു അവരെജില്‍ നില്‍ക്കും ......പത്തില്‍ അഞ്ചു  മാര്‍ക്ക് കൊടുക്കാം.........






No comments:

Post a Comment