Monday, 2 January 2012

ഹൈ വേ പോലീസ്=പതിയിരിക്കുന്ന കള്ളന്മാര്‍

                                           
                           അന്നും പതിവ് തെറ്റിച്ചില്ല.സായിപ്പിന്‍റെ കൈയില്‍ നിന്ന് ചീത്തവിളി #$%&*%!!!!........അന്യ നാട്ടില്‍ കിടന്നു ഇംഗ്ലീഷില്‍ ചീത്തവിളി കേട്ട് മടുത്തു..പിന്നെ പട്ടിണി കിടന്നു മരിക്കണ്ടല്ലോ എന്ന് കരുതിയാണ് സഹിക്കുന്നത്.എന്നാല്‍ ഈ വട്ടം ഇംഗ്ലീഷ് ചീത്തകളുടെ അര്‍ഥം മനസിലായതുകൊണ്ടാണോ എന്നറിയല്ല.വലിയ വിഷമത്തിലായി.ഒരു തീരുമാനം എടുത്തു.നാട്ടില്‍ പോയി എന്തെങ്കിലും ജോലി ചെയിതു ജീവിക്കുക.അപ്പോഴും ഒരു പ്രശ്നം,ഏത് ജോലി ചെയും?ശരീരം അനങ്ങാതെ ഇരുന്നു ഉറങ്ങുന്ന,നാല് അക്ക ശമ്പളം ഉള്ള ഒരു ജോലി.അങ്ങനെ ഒരു ജോലി കണ്ടുപിടിക്കാന്‍ ഞാന്‍ കഷ്ടപ്പെട്ടു.അവസാനം ഉചിതമായ തീരുമാനം ഞാന്‍ എടുത്തു..പോലീസില്‍ ചേരുക.അതിനു ശേഷം ആരുടെ യെങ്കിലും ശുപാര്‍ശയില്‍ ഹൈ വേ പോലീസില്‍ ചേരുക.തന്നെ വേണം...
                         സഞ്ചരിക്കാന്‍ ആഡംബര വണ്ടി....രാവിലെ പത്തു മണിക്ക് ജോലി ആരംഭിക്കും....വളരെ വിഷമം പിടിച്ച ജോലി ഒന്നും ഇല്ല.വാഹനം ഓടിക്കാന്‍ അറിഞ്ഞിരിക്കണം...ഒളിഞ്ഞിരിക്കാന്‍ അറിഞ്ഞിരിക്കണം..നല്ല കാഴ്ച ശക്തി വേണം...മലയാളത്തില്‍ നല്ല ചീത്ത വിളി അറിഞ്ഞിരിക്കണം.ഹെല്‍മറ്റ് ഉപയോഗിക്കാത്ത പാവപെട്ട ഇരുചക്ര വാഹനക്കാരെ ഓടിച്ചിട്ട്‌ പിടിക്കാന്‍ അറിഞ്ഞിരിക്കണം...ഒരു ദിനത്തിലെ അന്നത്തിനു വേണ്ടി അധ്വാനിക്കുന്ന ടാക്സിക്കാരെ പരമാവധി ബുദ്ധിമുട്ടിക്കണം.നികുതി വെട്ടിച്ചും,കള്ളക്കടത്തും നടത്തുന്ന വലിയ ഏമാന്‍മാരുടെ വണ്ടി കണ്ടാല്‍ കണ്ണുമടച്ചു സല്യൂട്ട് ചെയിതു വിടണം.

                            രാവിലെ പത്തു മണിക്ക് തുടങ്ങുന്ന പിരിവു(ഇരു ചക്ര വാഹനം-200 മുതല്‍ 1000 വരെ....നാല് ചക്ര വാഹനം-500  മുതല്‍ അനന്തം) ഒരു മണി വരെ നീളും....നേരെ പിരിവു കാശുമായി മുന്തിയ ആഹാര ശാലയിലേക്ക്......രണ്ടു മണിക്കൂര്‍ വിശ്രമം....മുന്ന് മണിക്ക് വീണ്ടും ആരംഭിക്കും..ഒരു അഞ്ചു മണി വരെ..നല്ല പിരിവുള്ള ദിവസം ഏഴു മണി വരെയും കാണും...
                  നാണം ഇല്ലേ ഏമാന്മാരെ...വീട്  കയറി കവര്‍ച്ച നടത്തുന്ന കള്ളന്മാര്‍ ഇതിലും എത്രയോ ഭേദം...ഈ ഏമാന്മാരുടെ ചുഷണത്തിന് ഇരയാകുന്നവര്‍ക്ക് ഹൈ വേ പോലീസിന്‍റെ ചുമതലകളെ കുറിച്ച് ഒന്ന് പറഞ്ഞോട്ടെ...
 

ഒന്ന് ,ഹൈ വേ യില്‍ എവിടെ അപകടം നടന്നാല്‍ ആ സ്പോട്ടില്‍ വന്നു തെളിവെടുക്കണം(അതിനൊക്കെ എവിടെ സമയം?)

രണ്ടു,അപകടങ്ങളില്‍ മുറിവേല്‍ക്കുന്നവര്‍ക്ക് അടിയന്തര വൈദ്യ സഹായം നല്‍കണം(അപകടം നടന്നാല്‍ പരിസരത്ത് വരില്ല)

 

 മുന്ന്,ചരക്കു വണ്ടികളില്‍ സ്ഫോടനാത്മകസാധനങ്ങളോ,അനുവദിച്ചതില്‍ കുടുതല്‍ ഭാരമോ കയറ്റുവാന്‍ പാടില്ല എന്ന നിയമം തെറ്റിക്കുന്നോ എന്ന് പരിശോധിക്കണം(പണമുള്ളവനെ ഹൈ വേ പോലീസിന് ഭയം ആണ് ....സോറി പുച്ചമാണ്)

നാല്,വാഹനങ്ങളുടെ സ്പീഡ് ലിമിറ്റ് ചെക്ക്‌ ചെയ്യുക.(പടി കൊടുത്താല്‍ ഏതു വേഗത്തിലും ഓടിക്കാം)


അഞ്ചു,റോഡിലെ അപകട സാധ്യതയുള്ള മേഖലകള്‍ പരിശോധിച്ച് ആവശ്യമുള്ള നടപടികള്‍ എടുക്കുക(എമാന് വേറെ പണി ഉണ്ട്)


                                   ഞങ്ങള്‍ ഇവിടെ കുറെ സത്യങ്ങള്‍ മറ നീക്കി കാണിക്കുകയാണ്...ഈ അടുത്ത ദിവസം പന്ത്രണ്ടു മണിക്കൂര്‍ ആര്യങ്കാവ് പ്രദേശത്ത് nh 744 ല്‍ വാഹനങ്ങള്‍ ഗതാകത കുരുക്കില്‍ കിടന്നപ്പോള്‍..നമ്മുടെ സ്വന്തം ഹൈ വേ ഏമാന്മാര്‍ തെന്മലയുടെ ഭംഗി ആസ്വദിച്ചു വാഹന പരിശോധനയില്‍ മുഴുകി പിരിവുകള്‍ മുറക്ക് നടത്തുകയാണ്..

                                                              അവധി ദിവസങ്ങളില്‍ എമാന്മാര്‍ക്ക് ചാകര ആണ്..ജീവിതത്തിന്‍റെ കയ്പുനീര്‍ മറക്കാന്‍ പാലരുവി തേടി വരുന്ന പാവം വിനോദ സഞ്ചാരികളെ നോട്ടമിട്ടു കൊണ്ട് കൊടും വളവില്‍ നില്‍ക്കും ..മോടി
കുടിയ വാഹനങ്ങളില്‍ വരുന്നവരെ പരിശോധിക്കാന്‍ എമാന് പേടിയാണ്..ആയോ സോറി പുച്ചമാണ്.....ഇവരുടെ ആക്രമണത്തിന് ഇരയാകുന്നത് പാവം ഇരുചക്ര യാത്രികരും,ചെറിയ കാറില്‍ വരുന്നവരും.....

                  ഒക്ടോബര്‍ പന്ത്രണ്ടിന് ഉരുകുന്നിലെ ഒരു വാഹന അപകടത്തിനു ഞാനും സാക്ഷിയായി.തെന്മല ലോക്കല്‍ പോലീസ്മുപ്പതു മിനട്ടിനുള്ളില്‍ അപകട സ്ഥലത്ത് പാഞ്ഞെത്തി.എന്നാല്‍ അവിടെയും സാധാ ജഗരുകരായ ഹൈ വേ ഏമാന്മാരെ ഞാന്‍ കണ്ടില്ല.
                 ജനങ്ങളെ ഉപദ്രവിക്കുന്ന ഈ ഏമാന്മാരെ നമുക്ക് വേണോ?നമ്മള്‍ നോക്കുകുത്തികളായി മാറാന്‍ പാടില്ല.ജനപ്രതിനിധികള്‍ ഇത് മനസിലാക്കണം..ജനങ്ങളെ ഉപദ്രവിക്കുന്ന ഈ ഫോര്സിനെ എന്തിനു തീറ്റി പോറ്റുന്നു?.ഈ അവസ്ഥക്ക് മാറ്റം ഉണ്ടാവണം.പോലീസ് ഗുണ്ടായിസം അനുവദിക്കാന്‍ പാടില്ല.ഇത് വായിക്കുന്ന എല്ലാ ജനങ്ങളോടും ഞങ്ങള്‍ പിന്തുണ തേടുന്നു......പ്രതികരിക്കു ......എങ്കിലേ മാറ്റങ്ങള്‍ ഉണ്ടാവു....

 

No comments:

Post a Comment