Tuesday, 13 December 2011

ദാവീദിന് ന്യായം വേണമത്രെ !!!!!

പ്രിയ വികൃതി അല്ല ദാവീദെ ,

ന്യായം, ജനാധിപത്യം ,ഉടമസ്ഥത ഇതൊക്കെ ആപേക്ഷികം അല്ലെ ? ഈ വന്ന കാലത്ത് ന്യായത്തിനു എന്താണ് പ്രാധാന്യം , തെളിവുകള്‍ അതാണ്‌ വേണ്ടത് ; ഞാന്‍ മനസിലാക്കിയിടത്തോളം താങ്കളുടെ ന്യായം സമര്‍തിച്ചു കിട്ടന്നമെങ്ങില്‍ ഒന്നുകില്‍ അധികാരം വേണം അല്ലെങ്ങില്‍ പണം വേണം ഇത് രണ്ടും അല്ലെങ്ങില്‍ ആ ന്യായം മറ്റാര്‍ക്കും ഒരു നഷ്ടവും വരുതാത്തതായിരികണം......

ഇനി ഞങ്ങളുടെ ശബ്ദം ദാവിദിന് വേണ്ടി ഉയര്‍ത്തുന്ന കാര്യം അത് വേണോ ? നമ്മളുടെ കുറെ ശുഭ്ര വസ്ത്ര ധാരികള്‍ കുറച്ചു ആഴ്ചകളായി ഒരു പെണ് പിറന്നവളുടെ അടുത്ത് ശബ്ദവും മറ്റു പലതും ഉയര്‍ത്തിയിട്ടും ഇവടെ ഒരു ' കിണ്ടിയും ' നടന്നില്ല, പിന്നയല്ലേ ,, താന്‍ പറഞ്ഞ ആ 'പില്ലര്‍' ഇളകുന്നത് !!!....

തനിക്ക്, തന്‍റെതെന്നു താന്‍ പറയുന്ന ഈ ബ്ലോഗ്‌ പോയിട്ട് .. മുല്ലപെരിയറില്‍ നിന്ന് ഒരു കോണ്‍ക്രീറ്റ് കഷണം പോലും കിട്ടില്ല..

ഇതൊക്കെ പറയുന്ന മാന്യന്‍ടെ നാമധേയം മറക്കണ്ട - റൂബിന്‍ കണ്ണംതാനം