Saturday 2 November 2013

പ്രിത്വിരാജ് സിനിമയിൽ നിന്നും വിരമിക്കുന്നു..

                       
         സന്തോഷം സഹിക്കുവാൻ മേലാ....രാവിലെ സുന്ദരമായ സ്വപ്നം കണ്ടു ഞെട്ടി ഉണർന്നു....പ്രിത്വിരാജ് സിനിമയിൽ നിന്നും വിരമിക്കുന്നു...എത്ര നാൾ  കാത്തിരുന്ന  വാർത്ത‍ ...

                  പണ്ടേ  എനിക്ക് സുന്ദരന്മാരെ ഇഷ്ടം അല്ല....പ്രത്യേകിച്ചും ഈ ശരീരം ഉള്ള നടന്മാരെ.കാരണം ഞാൻ ഈ ബോഡി ബിൽഡിംഗ്‌ പണിക്കു  ഇറങ്ങിയിട്ട് പത്തു പാക്കായി  വയറു മാറിയത് മിച്ചം...പെണ്‍കുട്ടികൾക്ക് ഇവരെ ഭയങ്കര ഇഷ്ടവും ആണ്...അത് കേൾക്കുമ്പോൾ തന്നെ കലിവരും...അപ്പോൾ വന്നിരിക്കുന്നു പുതിയ ഒരു നടൻ ... പ്രിത്വിരാജ്...ഫൂൂ......എൻറ്റെ കഷ്ടകാലത്തിനു അയാളുടെ കുറെ നല്ല സിനിമകളും വന്നു....എങ്കിലും ഇല്ലാത്ത കാശു കൊടുത്തു തിയേറ്ററിൽ കയറി കൂവി തോല്പ്പിച്ചു....എന്നിട്ടും അരിശം തീരാതെഅയാളുടെ പേര്  രായപ്പൻ എന്ന് മാറ്റി  ഫേസ് ബുക്കിൽ വാ തോരാതെ അശ്ലീലം എഴുതി പോസ്റ്റുകളും ഇട്ടു.
                   എന്റ്റെ ഉറക്കം നശിച്ചു...അപ്പോഴാണ് ഈ രായപ്പൻ ചാനലുകൾ തോറും ഇംഗ്ലീഷിൽ സംസാരിക്കുന്നു ..."ഇംഗ്ലീഷ്" ഇഷ്ടം അല്ലാത്ത ഭാഷ....ഇത് പഠിക്കുവാൻ മുപ്പതു ദിവസത്തിനുള്ളിൽ ഇംഗ്ലീഷ്പ ഠിക്കാം എന്നാ കുറെ പുസ്തകങ്ങൽ  വാങ്ങി വളരെക്കാലം ശ്രമിച്ചതാണ്..അപ്പോഴാണ് സരളം ആയി ഒരു നടൻ ഇംഗ്ലീഷ്   സംസാരിക്കുന്നു....പിന്നെ പോരെ പൂരം.
 എങ്ങനെയും ഈ രയപ്പനെ ഒന്ന് ഇല്ലാതാക്കുക എന്റ്റെ ജീവിത ലക്‌ഷ്യം ആയി.
          ഞാൻ ഈ പറഞ്ഞത് നമ്മളെ പറ്റി  തന്നെയാണ്...ഇതാണ് മലയാളി....എല്ലാത്തിനെയും അന്ഗീകരിക്കാൻ ഒരു മടി.

ഇവിടെ കുറെ സത്യങ്ങൾ തുറന്നു പറയട്ടെ....

                                                 ഇക്ക എന്നാ ലേബൽ ഉണ്ടെങ്കിൽ മാത്രമേ മലയാള സിനിമയിൽ സൂപ്പർസ്റ്റാർ ആകുവാൻ അനുവാദം ഉള്ളു...അല്ലെങ്കിൽ ഏതെങ്കിലും നിലവിലെ സൂപ്പർ സ്ടാറിന്റെ മകൻ ആയിരിക്കണം....ഇംഗ്ലീഷ് സംസാരിക്കുവാൻ പാടുള്ളതല്ല......ഞാൻ ഒരു പാവം ആണ് എന്ന് ജനമധ്യത്തിൽ നടിക്കണം...ലോവർ പ്രൈമറി വിദ്യഭ്യാസം പോലും സിദ്ധിച്ചിട്ടില്ല എന്ന് അഭിനയിക്കണം...മലയാളികളുടെ ചിന്തകള് ഇങ്ങനെ പോകുന്നു...ഇങ്ങനെ ഉള്ള നിബന്ധനകൾ എല്ലാം തെറ്റിച്ചു ആരെങ്കിലും വന്നാൽ കൂലിക്ക് ആളെ ഇറക്കി കൂവി തോപ്പിക്കും അല്ലെങ്കിൽ മുകപുസ്തകത്തിൽ അശ്ലീല പോസ്റ്റുകൾ ഇട്ടു നശിപ്പിക്കും.

                 എന്നാൽ മലയാള സിനിമയിൽ പുതിയതായി വന്ന താരങ്ങളെ ജാതിയും മതവും ലേബലും മറന്നു പ്രോത്സാഹിപ്പിക്കുവാൻ നമുക്ക് കഴിയുന്നില്ല.നിലവാരം തീരെ ഇല്ലാത്ത സിനിമകൾ സൂപ്പർസ്റ്റാർ ലേബലിൽ വന്നാൽ മതി...ഫാൻസുകാർ ഇറങ്ങും സൂപ്പർ ഹിറ്റ്‌...ഡൂപർ ഹിറ്റ്...എന്നൊക്കെ..ഇതൊക്കെ ചെയിക്കുന്ന സൂപ്പർ സ്ടാരുകൾക്ക് നാണം ഇല്ല എന്ന് സമ്മതിക്കുന്നു...ഇതിനു ഓശാന പാടുന്ന നമുകെങ്കിലും വേണ്ടേ....ചിന്തിക്കുക....
                             
                       സിനിമ എന്നത് നമ്മുടെ സമൂഹത്തിന്റ്റെ പ്രതിഫലനം ആണ്.....ഓരോ ഫാന്സുകൾ ഓരോ ലേബലിൽ നശിപ്പിക്കുകയാണ്...അവര്ക്ക് ഓശാന പാടാൻ കുറെ മനുഷ്യരും....കാലം മാറട്ടെ........നമ്മുടെ ചിന്തകളും മാറട്ടെ ....നമ്മുടെ സിനിമയും വളരട്ടെ....ആരോഗ്യപരമായ വിമർശനങ്ങൾ വരട്ടെ...എല്ലാവര്ക്കും ദീപാവലി ആശംസകൾ...
                       
                 

No comments:

Post a Comment