Monday, 26 December 2011

കൃഷ്ണനും രാധയും പിന്നെ കുറെ കോമാളികളുംമലയാളിയെപറ്റിയുള്ള ഒരു പൊതു അഭിപ്രായം എന്തും ചിന്തിച്ചു ചെയുന്നവര്‍ എന്നാണ്.കേവലം ഒരു ചീപ്പ്‌ പോലും വാങ്ങുന്നത് കൊടുക്കുന്ന വിലക്ക് മുല്യം ഉണ്ടോ എന്ന് നോക്കിയാണ്.എന്നാല്‍ പോയ വര്‍ഷം മലയാള സിനിമയുടെ ചരിട്രതിന്റ്റെ ശിരോലിഖിതം തന്നെ മാറ്റി എഴുതിയ കൃഷ്ണനും രാധയും എന്നാ  കോമാളിത്തരം ആയിരുന്നു.തൊണ്ണൂറുകളില്‍ കേരളത്തെ കീഴടക്കിയത് ഷക്കീലയും ബാബിലോണയും മറിയയും ആയിരുന്നു..യൌട്‌ബിന്റ്റെ അതിപ്രസരം ഇല്ലാതിരുന്നിട്ടും ഇവരുടെ  പടങ്ങള്‍ എല്ലാം ഹിറ്റായി  മാറി. അപ്പോള്‍ കേരളത്തിലെ ചലച്ചിത്ര നിരൂപകര്‍ പറഞ്ഞു കേരളത്തിലെ ജനങ്ങള്‍ക്ക്‌ വല്ലാത്ത ലൈംഗിക അരാജകത്വം ആണ്. അതാണ് ആ പടങ്ങളുടെ വിജയം എന്നാണ്. അതിനു മുന്‍പ് മലയാളിക്കിഷ്ട്ടം ട്രാജഡി പടങ്ങള്‍ ആയിരുന്നു. എന്ത് തന്നെ ആയിരുനാലുന്നാലും, അരാജകത്വം ആയാലും അഭിനയ മികവു ആയിരുനാലും ഷക്കീലയും മറ്റും കേരളത്തിലെ തീയെടരുകളില്‍ ഹിറ്റുകള്‍ ആയി.

ഇന്‍റര്‍നെറ്റില്‍ യു ട്യൂബ് അകമ്പടിയോടെ മലയാളി ആസ്വദിച്ച, ഒരു വന്‍ കൊമാളിതരമായിരുന്നു കൃഷണനും രാധയും. യഥാര്‍ത്ഥത്തില്‍ ഇതും മലയാളിയുടെ അരാജകത്വത്തിന്റെ ബാക്കി പത്രം ആയിരുന്നോ. അതോ സാക്ഷര കേരളം നിരക്ഷര കേരളം ആയി മാറിയോ. ഇത് നമ്മുടെ സിനിമ ലോകത്തിന്റെ പരാജയമാണ്, ഇത് സാക്ഷര കേരളത്തിന്‌ അപമാനമാണ്. ഇത് നമ്മുടെ, മലയാളി ആസ്വാദകന്റെ പരാജയമായിരുന്നു. കേരളത്തിലെ പെണ്‍കുട്ടികള്‍ എങ്ങനെങ്കിലും സിനെമെയില്‍ അഭിനയിച്ചാല്‍ മതി എന്നതിലേക്ക് തരം താന് പോയി. 

മലയാള സിനിമ പോയ വര്‍ഷം കണ്ടത് ചരിത്ര മുഹൂര്‍ത്തങ്ങള്‍ കുറിച്ചിട്ട ആദമിന്റെ മകന്‍ അബു, ജൂറി അവാര്‍ഡു പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞത് ഓരോ ഇന്ത്യ കാരനും കാണേണ്ട പടം എന്നാണ്. സലിം കുമാറിന് അഭിനന്ദനങള്‍. . പ്രാഞ്ചി ഏട്ടനും, ഇന്ത്യന്‍ രുപ്പീയും മലയാളത്തിനു നല്‍കിയ രണ്ജിതിനു അഭിനന്ദനങള്‍.. .ട്രാഫിക്‌ അവയവ ദാനത്തിന്റെ മാഹാത്മ്യത്തെ പറ്റി മലയാളിക്ക് അറിവ് നല്‍കി. സാള്‍ട്ട് ആന്‍ഡ്‌ പെപ്പെരും മലയാളിയെ സന്തോഷിപ്പിച്ചു. അഭിനന്ദനങള്‍. 


നമ്മുക്ക് ഒന്ന് ചിന്തിക്കാം... കൃഷ്ണനും രാധയും ഒരു വിചിന്തനം 

ഒന്ന്:  ഓരോ അഭിമുഖത്തിലും ഓരോ അഭിപ്രായം പറയുന്ന സന്തോഷ്‌ പണ്ഡിറ്റ്‌. യഥാര്‍ത്ഥത്തില്‍ എന്താണ്. ആ ....

രണ്ടു: പല ചലച്ചിത്ര നിരൂപകരും പറഞ്ഞു ഇത് മലയാള സിനിമയുടെ പുതു വസന്തമാനെന്നു. ചെലവ് കുറച്ചു പടം എടുക്കാന്‍ സാധിക്കും എന്നത് പണ്ഡിതന്‍ മലയാള സിനെമേക്ക് കാണിച്ച തന്നു എന്ന്. ചില കണക്കുകള്‍ പറയാതിരിക്കാന്‍ തരമില്ല.

നാല്പത്തഞ്ചു ദിനം കൊണ്ടാണ് കൃഷ്ണനും രാധയും പൂര്തിയാകിയത്. എട്ടു നായികമാര്‍ ഉള്‍പടെ നൂറു പുതുമുഖ താരങ്ങള്‍. , അതിനു വേണ്ട സാങ്കേതിക പ്രവര്‍ത്തകര്‍., സിനിമ ചിത്രീകരണം ഒരു സാമാന്യ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചാല്‍ മനസിലാകും സന്തോഷ്‌ പറയുന്ന ചെലവ് കുറഞ്ഞ കണക്കു ശുദ്ധ മണ്ടത്തരം ആണെന്ന്. ഓരോ സമയത്തും അഭിപ്രായം മാറ്റി പറയുന്ന പണ്ടിതെന്റെ കണക്കു എങ്ങനെ വിശ്വസിക്കാന്‍ സാധിക്കും.

മൂന്ന്: യു ടുബില്‍ നിന്നും വരുമാനം ഉണ്ടാകി എന്ന് പറയുന്നത് ശുദ്ധ പൊള്ളത്തരം ആണ്. യു ടുബിനു പോലും അറിയാത്ത കാര്യങ്ങളാണ് പണ്ഡിറ്റ്‌ പറയുന്നത്. യു ടുബില്‍ നിന്നും പണം ഉണ്ടാകേണ്ടതിന്റെ സാങ്കേതിക വശങ്ങള്‍ അറിയാത്തവര്‍ മാത്രമാണ് പണ്ഡിതന്റെ അഭിപ്രായത്തിനു ഓശാന പാടുന്നത്. 

നാല്: തീയേറ്ററുകള്‍ വാടകയ്ക്ക് എടുത്തു സിനിമ ഓടിച്ചു. വാടകയും ഒക്കെ കഴിച്ചു സ്വന്തം വീട് വില്കേണ്ടി വന്നു എന്നതായിരിക്കും വാസ്തവം. 

ഈ കോമാളിത്തരം എങ്ങനെ സിനിമയുടെ വസന്തമാവും. പ്രബുദ്ധ കേരളം ഇനിയും ഈ കൊമാളിതരത്തിന് കൂട്ട് നില്‍ക്കുമോ. 

No comments:

Post a Comment