Tuesday 17 January 2012

മതം മനുഷ്യനെ മയക്കുന്ന കറുപ്പ്...(?) അന്യനായി ദൈവം...!!!


                                           
                               മതം - ദൈവങ്ങള്‍ - ആള്‍ ദൈവങ്ങള്‍ - തിരസ്കരിക്കപെടുന്ന അടിസ്ഥാന വര്‍ഗം - ഇന്ന് വളരെ അധികം ചര്‍ച്ച ആകേണ്ട ഒന്നായി തീര്‍ന്നിരിക്കുന്നു. മതം മനുഷ്യനെ മയക്കുന്ന കറുപ്പ് എന്ന് കാറല്‍ മാര്‍ക്സ് പറഞ്ഞത് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഒരു സത്യമായി തീര്‍ന്നിരിക്കുന്നു. കാരണം ഇന്ന് ലാഭം ഉണ്ടാക്കാന്‍ കഴിയുന്ന മേഖലകളില്‍ എല്ലാം മതം കൈവെച്ചു തുടങ്ങിയിരിക്കുന്നു. വിദ്യാഭ്യാസ - ആതുര സേവന കച്ചവടം മുതല്‍ ചിട്ടി വരെ മതങ്ങള്‍ ഇന്ന് നേരിട്ട് നടത്തുന്നു. മതങ്ങള്‍ മാത്രമല്ല ആള്‍ ദൈവങ്ങളും ഫോക്കസ് ചെയുന്ന മേഖലയും അത് തന്നെ. ചുരുങ്ങിയ കാലം കൊണ്ട് സകല അതിര്‍ത്തികളേയും ഭേദിച്ച് ലോകത്തിന്റെ കണ്ണീരൊപ്പാന്‍, ദൈവത്തില്‍ നിന്നും നേരിട്ട് കൈവെപ്പു ലഭിച്ചവര്‍.. , അവരും പുതിയ ബിസിനസ്‌ മാമാങ്കത്തിന്റെ വക്താക്കള്‍ ആയി മാറി. അവരുടെ പേരില്‍ ആശുപത്രികള്‍, സര്‍വകലാശാലകള്‍, അങ്ങനെ തുടങ്ങാന്‍ കഴിയുന്ന എല്ലാ ബിസിനസ്‌ സംരംഭങ്ങളും അവരും തുടങ്ങി. അങ്ങനെ ഭാരതം മൊത്തമായും ചിലറ ആയും ഭക്തി കച്ചവടകാര്‍ കീഴടക്കി. എന്തിനേറെ പറയുന്നു സര്‍കാരിനെ പോലും ഭക്തി കച്ചവടക്കാര്‍ ഇന്ന് അവരുടെ കാല്‍ കീഴക്കിയിരിക്കുന്നു.

                                                   അടിസ്ഥാന ജീവനുകളുടെ ഉദ്ധാരണത്തിന് എത്തിയവര്‍ അവരുടെ തന്നെ അന്തകര്‍ ആയി മാറി. മതം എന്ന് വരേണ്യ വര്‍ഗതോടൊപ്പം മാത്രം സഞ്ചരിച്ചു. അവര് ആവശ്യങ്ങള്‍ നിറവേറ്റാന്‍ മാത്രം നിലകൊണ്ടു. ദൈവത്തെ അവര്‍ മതില്‍ കേട്ടിനകത്താക്കി. നായര്‍ക്കൊരു ദൈവം - ഈഴവനു ഒരു ദൈവം - ദളിതന് ഒരു ദൈവം - ക്രിസ്ത്യാനികള്‍ക്ക് പല ദൈവം അങ്ങനെ ദൈവങ്ങള്‍ക്കും പഞ്ഞമില്ല.

                           ജീവനെ സംരക്ഷികേണ്ട ആളുകള്‍ അങ്ങനെ ജീവനെ നിഷേധിക്കുനവരും ജീവന്റെ അന്തകരും ആയി മാറി. നാടൊട്ടുക്ക് വിദ്യാഭ്യാസം കൊടുക്കാന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ കോഴയുടെ പര്യായമായി മാറി. അധ്യാപകരെ നിയമിക്കുനതിനു കൈകൂലി, പ്രവേശനത്തിന് തലവരി അങ്ങനെ വിദ്യാഭ്യാസം പണം ഉള്ളവന് മാത്രം ഉള്ള ഒന്നായി മാറി. അര്‍ഹതയുള്ളവര്‍ പണം ഇല്ലാത്തതിന്റെ കാരണം കൊണ്ട് മാത്രം ....

                                                           ദൈവങ്ങളും ആള്‍ ദൈവങ്ങളും ചേര്‍ന്ന് ഭൂമിയിലെ കച്ചവടങ്ങള്‍ ഏല്ലാം ഏറ്റെടുത്തപ്പോള്‍ അവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത് മറന്നു പൊയ്. പണ്ട് ആഫ്രിക്കയിലെ ആളുകള്‍ പറഞ്ഞു, അവര്‍ വേദ പുസ്തകവുമായി വന്നു, ഇന്ന് ഞങ്ങളുടെ കയ്യില്‍ വേദ പുസ്തകം ഉണ്ട്, അവരുടെ കയ്യില്‍ ഞങ്ങളുടെ മണ്ണും. ഇന്ന് സംഭവിച്ചതും അത് തന്നെ. എന്തെല്ലാം കച്ചവടങ്ങള്‍ നാടൊട്ടുക്ക് പരസ്യം കൊടുത്തു യോഗ മാമാങ്കം, ഭജന, ആള്‍ ദൈവങ്ങളുടെ പിന്നാല്‍ ആഘോഷം, എല്ലാം കഴിഞ്ഞു... ഉന്നമനം പണം ഉള്ളവന് മാത്രം
                                                                                                             (തുടരും....)

No comments:

Post a Comment