Friday 16 December 2011

ഇന്ത്യയുടെ പേര് മാറ്റുന്നു


                           ഇന്ത്യയുടെ പേര് INDIAഎന്നതിന് പകരമായി INDDIA എന്ന പേര് സീകരിക്കുന്നു.ന്യുമരോലജിക്കള്‍ ജ്യോതിഷ പ്രകാരം ആണ് പുതിയ പേര് സീകരിക്കാന്‍ ഒരുങ്ങുന്നത്.ഇങ്ങനെ ഒരു പേര് ബി ജെ  പി യുടെ ജ്യോതിഷ സെല്‍ മുമ്പോട്ട്‌ വെച്ചപ്പോള്‍ കോണ്‍ഗ്രസ്‌ അത് സമ്മതിക്കുകയായിരുന്നു .
                                                                                                                                                                    ഈ പേര് സീകരിച്ചാല്‍ ഇന്ത്യയിലെ പെട്രോള്‍ വിലവര്‍ധനയും,2ജി സ്കാമും,അഴിമതിയും,ആഗോളവിലവര്‍ധനയും,സാമ്പത്തിക മാന്ദ്യവും,പട്ടിണിയും എല്ലാം മാറി ഒരു വികസിത രാജ്യമായി മാറും എന്നാണ് പറയുന്നത്.സത്യം പറഞ്ഞാല്‍ കോമാളിത്തരങ്ങള്‍ എന്നല്ലാതെ എന്ത് പറയാന്‍.
                        ഹാവൂ രക്ഷപെട്ടു......ഭുകമ്പം വന്നു മുല്ലപെരിയാര്‍ പൊട്ടില്ല.....കാരണം നമ്മുടെ നാടിന്‍റെ പേര് മാറ്റിയില്ലേ .ഇതിലും വലിയ ഒരു പരിഹാരം വേറെ ഉണ്ടോ മന്‍മോഹന്‍ ജി.........

                                                             പെട്രോളിന്‍റെ വില 100 രൂപ ആയാലും ജനങ്ങള്‍ കഷ്ടപ്പെടില്ല....കാരണം നമ്മുടെ നാടിന്‍റെ പേര് മാറ്റിയല്ലോ .........

                മന്ത്രിമാര്‍ എത്ര അഴിമതി നടത്തിയാലും ഇന്ത്യ വലിയ സാമ്പത്തിക ശക്തിയായി കുതിക്കും കാരണം നമ്മുടെ നാടിന്‍റെ പേര് മാറ്റിയല്ലോ......

                 ജീവിതകാലം മുഴുവന്‍ നമ്മള്‍ പട്ടിണി കിടന്നാലും നമ്മള്‍ മരിക്കുകയില്ലല്ലോ കാരണം നമ്മുടെ നാടിന്‍റെ പേര് മാറ്റിയല്ലോ......

              അവശ്യ  സാധനങ്ങളുടെ വില കുന്നോളം ഉയര്‍ന്നാലും പാവം ജനങ്ങള്‍ക്ക്‌ ഭയമെതും വേണ്ട കാരണം നമ്മുടെ നാടിന്‍റെ പേര് മാറ്റിയല്ലോ......

              തീവ്രവാദികള്‍ ഇനി ഇന്ത്യ എന്ന് കേട്ടാല്‍ ഭയന്ന് മാളത്തില്‍ ഒളിക്കും കാരണം നമ്മുടെ നാടിന്‍റെ പേര് മാറ്റിയല്ലോ......
           
                                          ഇനി ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം റാങ്കിങ്ങില്‍ വര്‍ഷങ്ങളോളം ഒന്നമാതയിരിക്കും.കാരണം നമ്മുടെ നാടിന്‍റെ പേര് മാറ്റിയല്ലോ...... 

                    മന്‍മോഹന്‍ ജിയോട് ഒരു വാക്ക്"അകത്തളം പണിയാതെ വീടുപേര് മാറ്റിയാല്‍ നന്നാവുമോ ഇല്ലം"



               





























No comments:

Post a Comment