Thursday, 5 January 2012

KSRTCയിലെ കാക്കിയിട്ട കരിങ്കാലികള്‍

                                   
                                       സമയം രാത്രി പതിനൊന്നു മണി..എങ്ങനെയോ ഞാന്‍ പുനലൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ എത്തിപെട്ടു..രാത്രി ആയാല്‍ പുനലൂരിലെ ഹോട്ടലുകള്‍ വളരെ കുറഞ്ഞ വിലയെ ഈടാക്കുന്നുള്ളു..അതിനാല്‍ ഞാന്‍ ഒരു ചായയും,ഉള്ളിവടയും വെറും ഇരുപത്തി അഞ്ചു രൂപക്ക് കഴിച്ചു..ആര്യങ്കാവിനു ബസ്‌ വല്ലതും കിട്ടുമോ ആവൊ?
                   പെട്ടന്ന് ഒരു തെങ്കാശി ബസ്‌ പാഞ്ഞു വരുന്നു....അണ്ണാച്ചിമാര്‍ ധാരാളം ഉണ്ട്..പൊതുവേ ഈ കുട്ടര്‍ സമാധാന പ്രിയര്‍ ആയതുകൊണ്ട് ബസില്‍ കയറാന്‍ ഞാന്‍ കരാട്ടെ കാണിക്കേണ്ടി വന്നു...കയറിയാലോ എല്ലാവരും ചെമ്പൈ ഗായകര്‍ ആണ്...പാട്ട് കേള്‍ക്കാതെ ഇവറ്റകള്‍ക്ക് ഉറക്കം വരില്ല...അതും ഉറക്കെ തന്നെ കേള്‍ക്കണം...മുല്ലപെരിയറില്‍ നിന്നും വെള്ളം കിട്ടാത്തതുകൊണ്ടാണോ,അതോ മറന്നു പോയതാണോ?എന്തായാലും കുളിച്ചിട്ടും,പല്ല് തേച്ചിട്ടും മാസങ്ങള്‍ ആയി എന്ന് വ്യക്തം....എല്ലാവരും നല്ല ബുദ്ധിജീവികള്‍ ആണെന്ന് തോന്നുന്നു...അവരുടെ സംഭാഷണങ്ങള്‍ ഒന്നും മനസിലാകുന്നില്ല...
                              എന്തായാലും ഞാന്‍ മുതിര്‍ന്ന പൌരന്മാര്‍ എന്ന സീറ്റ്‌ തന്നെ അപഹരിച്ചു..ഈ ഇരിപ്പടത്തിനു ഏതെങ്കിലും മുപ്പില്‍സ് അവകാശം ചോദിച്ചു വന്നാലോ?പിന്നെ......എന്‍റെ പ....എഴുന്നേല്‍ക്കും..ഞാന്‍ ഒരു മലയാളിയ....ഗര്‍വോട് കു‌ടി തന്നെ ഞാന്‍ ഇരുന്നു...എനിക്ക് സഹചാരി ആയി കിട്ടിയ അണ്ണാച്ചി "നീങ്ക കേരളവ"?....ആമ എന്ന് എന്‍റെ മറുപടി..."സര്‍ കേരളത്തിലെ ഇറങ്ങിടും" എന്ന് ഈ അണ്ണാച്ചി വേറെ ഒരു അണ്ണാച്ചിയോട്...ദൈവമേ അടിക്കാന്‍ എങ്ങാനും ആണോ?ഒരു നിമിഷം ഞാന്‍ മുല്ലപെരിയാര്‍ ഓര്‍ത്തു പോയി..പിന്നീടാണ് മനസിലായത് എന്‍റെ ഇരിപ്പിടം ഞാന്‍ ഇറങ്ങിയതിനു ശേഷം അദ്ദേഹത്തിന് കൊടുക്കണം.....കണ്ടക്ടര്‍ വന്നു...സുരേഷ്ഗോപി വരുന്നതുപോലെയാണ് വരുന്നത്...ഒന്ന് സല്യൂട്ട് ചെയിതാലോ എന്നാലോചിച്ചു...അത്രയ്ക്ക് ജാഡ....

           സുരേഷ്ഗോപി ടിക്കറ്റ്‌ കൊടുക്കാന്‍ തുടങ്ങി..ഞാന്‍ ചില്ലറകള്‍ എണ്ണിതിട്ടപെടുത്തി,ടിക്കെടിനു  വേണ്ട ശരിയായ പൈസ എടുത്തു വെച്ചു..ചില്ലറ ഇല്ലെന്നു പറഞ്ഞു അടിയനെ ഇറക്കിവിട്ടാലോ??ഒരു ഇടപ്പാലയം....പൈസ ഞാന്‍ അണ്ണന് നേരെ നീട്ടി..ഞാനെന്തോ അസഭ്യം പറഞ്ഞത് പോലെ സര്‍ എന്നെ തുറിച്ചുനോക്കി....ഹാവു..ടിക്കറ്റ്‌ കിട്ടി.....പഠിക്കുന്ന കാലത്ത് അരിയര്‍ പരീക്ഷ എഴുതി കഷ്ടിച്ച് ജയിക്കുന്ന ഒരു സന്തോഷം.....സമയം കുറെ പോയി..ഇറങ്ങേണ്ട സ്ഥലം വരുന്നു...ഞാന്‍ പതുക്കെ സുരേഷ്ഗോപിയുടെ അടുത്തേക്ക്.....സര്‍ നല്ല സ്വപ്നത്തിലാണെന്നു തോന്നുന്നു..കണ്ണുകള്‍ അടച്ചു പിടിച്ചിരിക്കുന്നു..ഇടക്കൊക്കെ ചിരിക്കുന്നുമുണ്ട്...ഇദ്ദേഹം തംബുരു മീട്ടിയാലെ ബസ്‌ നിര്‍ത്തുകയുള്ളൂ എന്ന് മനസിലക്കിയ ഞാന്‍ സാറിനെ വിളിച്ചു...അദ്ധെഹത്തിന്റെ  പള്ളി ഉറക്കം നഷ്ടം ആയതുകൊണ്ടാണോ എന്നറിയില്ല...നന്നേ ദേഷ്യത്തിലാണ്...."സര്‍ ഇറങ്ങണം "ഞാന്‍ മൊഴിഞ്ഞു....മനസില്ല മനസോടെ അധെഹം കിന്നരം മീട്ടി....ടിം..പക്ഷെ...ബസ്‌ നിന്നില്ല....

                          ഇനി ഡ്രൈവര്‍ സാറും സ്വപ്നത്തിലാണോ?സ്വാഭാവികമായും ഞാന്‍ സുരേഷ് ഗോപിയോട് കയര്‍ത്തു."തെങ്കാശി ബസ്‌ തെങ്കാശിക്കാര്‍ക്ക് മാത്രം ഉള്ളതാണ്,നിങ്ങളുടെ സൌകര്യത്തിനു അവിടെയും ഇവിടെയും ഇറങ്ങുന്നതിനു വേറെ വണ്ടി നോക്കണം......@$%#@!^&....."തമ്പുരാന്‍റെ കല്പന..ദേഷ്യം കൊണ്ട് ഞാനും മീട്ടി.......പക്ഷെ ബസ്‌ കുതിച്ചു പാഞ്ഞു....

                   അപ്പോള്‍ എനിക്ക് ഒരു കാര്യം മനസിലായി..കെ എസ ആര്‍ ടി സി യുടെ കൊല്ലം ഡിപ്പോയിലെ തെങ്കാശി വണ്ടികള്‍ അണ്ണാച്ചിക്ക് വേണ്ടി പ്രത്യേകം വിഭാവനം ചെയിതിരിക്കുന്നു....

               എന്തായാലും ഡ്രൈവര്‍ സര്‍ സ്വപ്നത്തില്‍ നിന്നും ആര്യങ്കാവ് ആയപ്പോള്‍ ഉണര്‍ന്നത് എന്‍റെ ഭാഗ്യം.

            ഇതിനെതിരെ ഞാന്‍ കൊല്ലം ട്രാന്‍സ്പോര്‍ട്ട് ഓഫീസിര്‍ക്ക് പരാതി നല്‍കി....A4 ഷീറ്റ് ആയതുകൊണ്ട് കീറികളഞ്ഞു കാണും എന്ന് കരുതുന്നു...

             തൊട്ടടുത്ത സംസ്ഥാനങ്ങളിലെ ബസ്‌ ജീവനക്കാരുടെ പെരുമാറ്റം കണ്ടു ഞാന്‍ അതിശയിച്ചു പോയിട്ടുണ്ട്...എന്നാല്‍ നമ്മുടെ നാട്ടില്‍ കാക്കി തുണി ശരീരത്തില്‍ കയറിയാല്‍ പിന്നെ സംസക്കാരം മറന്നു പോകും എന്ന്പോ തോന്നുന്നു.പോലീസുകാര്‍ കഴിഞ്ഞാല്‍ നമ്മുടെ നാട്ടില്‍ പുതുമയുള്ള അസഭ്യ വാക്കുകള്‍ വിതരണം ചെയുന്നത് ഈ കുട്ടര്‍ ആണെന്ന് തോന്നുന്നു..

                                         നല്ലവരായ ജീവനക്കാര്‍ നമുക്കുണ്ട് എന്നുള്ളത് ഞങ്ങള്‍ വിസ്മരിക്കുന്നില്ല...സ്വകാര്യ വാഹനം സ്വന്തമായി ഇല്ലാത്തവര്‍ പാവപെട്ടവര്‍ മാത്രം ആണ് കേരളത്തില്‍..അതിനാല്‍  സാധാരണക്കാരില്‍ സാധാരണക്കാരന്‍റെ ആശ്രയം ആണ് ഈ വാഹനം..സഹായിച്ചില്ലെങ്കിലും അവരെ ഉപദ്രവിക്കരുത് എന്ന് മാത്രം പറഞ്ഞു നിര്ത്തുന്നു..ജയ് ഹിന്ദ്‌.....

No comments:

Post a Comment