Wednesday, 28 December 2011

ജയലളിതക്ക് കേരളത്തില്‍ അമ്പലം നല്കാം-കേരളം                            കേരള സംസ്ഥാന അതിര്‍ത്തിയില്‍ ജനിച്ചതുകൊണ്ടും,എനിക്ക് തമിഴന്മാരോട് പണ്ടേ ഉള്ള  ഒരു സ്നേഹം കൊണ്ടും,പൊതുവേ സഹാനുഭുതി കുടുതല്‍ ഉള്ള ചേകവര്‍ വീട്ടില്‍ ജനിച്ചതുകൊണ്ടും അണ്ണാച്ചി വന്നു വെള്ളം ചോദിച്ചപ്പോള്‍ കൊടുത്തു.എട്ടാം ക്ലാസ്സു പഠനം പൂര്‍ത്തിയാക്കിയ എനിക്ക് എഴുത്തും വായനയും അറിയാത്തതുകൊണ്ട് അവര്‍ തന്ന ഒരു പേപ്പറില്‍ വിരലടയാളം ചെയിതു.അത് പാട്ടകരാര്‍ ആയിരുന്നെന്നോ,അത് 999 വര്‍ഷത്തേ പാട്ടകരാര്‍ ആണെന്നോ അറിയില്ലയില്ലാരുന്നു.
                          എന്‍റെ മക്കളും,മരുമക്കളും,പേര കിടാങ്ങളും വെള്ളം ലിറ്ററിന്  20 രൂപ കൊടുത്തു വാങ്ങിയപ്പോഴും,ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രം വരുന്ന പൊതുപൈപ്പില്‍   നിന്നും ഒരിറ്റു വെള്ളത്തിനായി കാത്തു നിന്നപ്പോഴും,ദിവസങ്ങളോളം വൈദ്യുതി ക്ഷാമം കാരണം ഇരുട്ടത്ത്‌ തപ്പി തടഞ്ഞപ്പോഴും,പരീക്ഷകാലത്ത് പോലും ഒരിറ്റു വെട്ടത്തിനായി എന്‍റെ കുഞ്ഞുങ്ങള്‍ കേണ് അപേക്ഷിച്ചപ്പോഴും,ഇല്ലാത്ത പണം ബ്ലേഡ് പാപ്പച്ചയന്റ്റെ(മുത്തൂറ്റ്) അടുത്ത് നിന്നും കൂട്ടുപലിശക്കു എടുത്തു  ഹിന്ദി എമാന്മാരില്‍((കേന്ദ്ര പൂള്‍ ) നിന്നും വൈദ്യുതി വാങ്ങിയപ്പോഴും അണ്ണാച്ചിയോട് പഴയ സഹായത്തിന്‍റെ പേരില്‍ ഒരവകാശവും ഉന്നയിച്ചിട്ടില്ല.
                       എന്നാല്‍ അണ്ണാച്ചി എന്‍റെ വെള്ളം കൊണ്ട് പോയി നല്ല കൃഷി ചെയിതു നുറുമേനി വിളയിപ്പിച്ചു.അപ്പോഴും അണ്ണാച്ചി എന്‍റെ അടുക്കല്‍ സഹായം തേടി  വന്നു.അപ്പോഴും  ഞാന്‍ കൈനിറയെ സഹായിച്ചു.എന്‍റെ കൃഷിയിടങ്ങള്‍ ഞാന്‍ വെട്ടിനിരത്തി ഫ്ലാറ്റുകള്‍ വെച്ചു,തെങ്ങുകള്‍ ഞാന്‍ ചാമ്പലാക്കി,എന്‍റെ മക്കളെ മണ്ണിന്‍റെ മണം അറിയിപ്പിക്കാതെ സുഖിമാന്‍മാരാക്കി.ഫലമോ അണ്ണാച്ചി കൃഷി ചെയിത സാധനങ്ങള്‍ സ്വര്‍ണ വിലക്ക്‌ വാങ്ങിച്ചു കൂട്ടി നിങ്ങളെ വലുതാക്കി.അത് മാത്രമോ എന്‍റെ നാട്ടിലെ എല്ലാ വ്യാവസായിക സ്ഥാപനങ്ങളും സമരം വിളിച്ചു പൂട്ടി നിങ്ങള്‍ക്ക് തന്നു.അവിടെ ജോലിചെയാന്‍ വേദനയോടെ ആണെങ്കിലും എന്‍റെ ബിരുതധാരികളായ മക്കളെയും ഞാന്‍ തന്നു.എന്നിട്ടും അണ്ണാച്ചിക്ക് എന്തിനെന്നോട് ഇത്ര ദേഷ്യം?
                  ഇത് മാത്രം അല്ല ഞാന്‍ തമിഴന് ചെയിതത്.നിങ്ങളുടെ നാട്ടില്‍ പത്തു രൂപ ദിവസക്കുലി വാങ്ങിച്ചിരുന്നവര്‍ക്ക് ഞങ്ങളുടെ നാട്ടില്‍ കൊണ്ടുവന്നു മുന്നൂറും നാനൂറും കുലിക്ക് ജോലി  കൊടുത്തു.ആ ജോലികള്‍ എന്‍റെ മക്കള്‍ നിങ്ങള്‍ക്കായി ഉപേക്ഷിച്ചു.അത് മാത്രമോ,ഞങ്ങളുടെ സുന്ദരികളായ പെണ്‍കുട്ടികളെ നിങ്ങളുടെ സിനിമയിലെ വസന്തത്തിനു വിട്ടു തന്നു..എന്നിട്ടും തമിഴാ..എന്നോട് എന്തിനു ദേഷ്യം?
                    എനിക്ക് പിതൃ സ്വത്തില്‍ നിന്നും  ഓഹരി ഇനത്തില്‍  ലഭിച്ച 14സെന്‍റ്(ജില്ല) സ്ഥലം മാത്രമാണുള്ളത്.അതിന്‍റെ പേരില്‍ എസ്റ്റേറ്റ്‌ മുതലാളിയായ അങ്ങയുടെ അടുത്ത് ഇതുവരെ ഞാന്‍ ഒരു ലഹളക്കും വന്നിട്ടില്ല.എനിക്ക് പണ്ടേ കുടുംബ ആസൂത്ത്രണത്തില്‍ താല്പര്യം ഇല്ലാത്തതു കൊണ്ടും,ദൈവം ദാനമായി തരുന്നതിനെ  രണ്ടു കൈയും നീട്ടി സീകരിക്കണം എന്ന് ഇടയലേഖനത്തില്‍ പറയുന്നത് കൊണ്ടും ,മക്കള്‍ നിര്‍മ്മാണത്തില്‍ ഒരു പിശുക്കും വരുത്തിയില്ല.
               അതിന്‍റെ ഫലമായി എന്‍റെ  പതിനാല് സെന്‍റ് സ്ഥലം ഞാന്‍ വെട്ടിമുറിച്ച് ചെറു കഷണങ്ങള്‍ ആക്കി കൊടുക്കേണ്ടി വന്നു ,അതില്‍ അവര്‍ അംബര ചുംബികളായ വീടുകളും പണിതു.കാരണം അവരെല്ലാം ബരാക് ഒബാമയുടെ(യു എസ എ) ആരാധകര്‍ ആണ്.വീട്ടില്‍ സ്വര്‍ണം വച്ചിട്ടെന്തിനു?എന്ന്  മക്കളെ പഠിപ്പിച്ച മണപ്പുറം അണ്ണന്‍ ധാരാളം പൈസ കൊടുക്കുന്നത് കൊണ്ട് അവര്‍ വില കുടിയ കാറുകളും വാങ്ങിച്ചു!!!


                                            പക്ഷെ നിങ്ങള്‍ ഞാന്‍ തന്ന വെള്ളം എടുക്കാന്‍ വേണ്ടി കളിമണ്ണും,കട്ടയും കൊണ്ട്  ഉണ്ടാക്കിയ ഒരു അണക്കെട്ടുണ്ടല്ലോ,അവിടുത്തെ കട്ടയെല്ലാം  ഒലിച്ചുപോയി..ഇപ്പോള്‍ കളിമാണ്ണ്‍ മാത്രമേ ഉള്ളു.ഈ സത്യാവസ്ഥ മനസിലാക്കാന്‍ ഹിന്ദി ഏമന്മാരോ,ഐ എ എസ് ചേട്ടന്മാരോ വേണ്ടി വരില്ല  അണ്ണാച്ചി!!!!.മിനിമം സന്തോഷ്‌ പണ്ടിട്ടിന്റ്റെ ബുദ്ധി മതി!!!
                   ആയതിനാല്‍ ഈ അണക്കെട്ട് പൊട്ടി വെള്ളം വന്നാല്‍ എന്‍റെ ആറു സെന്‍റില്‍,കുടുംബവും,വീടും ഒലിച്ചു പോയി അറബിക്കടലിനു ഇരയാകും.അറബികടലില്‍ നിന്നും എന്‍റെ മക്കളുടെ ശവശരീരങ്ങള്‍ പോലും എടുത്തുതരാന്‍ അന്തോണി അച്ചായന്‍റെ കടല്‍ പട്ടാളക്കാര്‍  വരില്ല.കാരണം കേന്ദ്രത്തില്‍ പോയാല്‍ പിന്നെ സ്വന്തം സംസ്ഥാനത്തിന് വേണ്ടി ശബ്ദം ഉയര്തെരുതെന്നാണ് ഇറ്റാലിയന്‍ അമ്മച്ചിയുടെ കല്പന.നിങ്ങളുടെ അണ്ണന്മാര്‍ക്ക്(ചിദംബരം) ആ കല്പന ബാധകം അല്ല.
            ആയതിനാല്‍ എന്‍റെ അണ്ണാച്ചി....നിങ്ങളുടെ അമ്മച്ചിയോട്‌ പറയു..ഒന്ന് കണ്ണ് തുറന്നു നോക്കുവാന്‍...... ........................!.കൃഷി നശിച്ചു പോയാല്‍ വീണ്ടും കൃഷി ചെയ്യാം.മുപ്പതു ലെക്ഷം ജീവന്‍ പോയാല്‍ ജീവന്‍ തിരിച്ചു കൊടുക്കാന്‍ തല്ക്കാലം വൈദ്യ ശാസ്ത്രത്തില്‍ ഒരു പോംവഴിയും ഇല്ല എന്ന് അണ്ണാച്ചി അറിഞ്ഞാല്‍ നന്ന്.


വാല്‍കഷണം: സന്തോഷ്‌ പണ്ടിട്ടിന്റ്റെ പേര് ഇവിടെ ഉപയോഗിച്ചതില്‍ ഏതെങ്കിലും ബുദ്ധി ജീവിക്ക് വിഷമം ഉണ്ടെങ്കില്‍ ക്ഷമാപണം..വേറെ ഡാം നിര്‍മിക്കുവാന്‍ അനുവദിച്ചാല്‍ ജയലളിത ചേച്ചിയുടെ പേരില്‍ ഒരു അമ്പലം കേട്ടിതരാം എന്നുറപ്പ് തരുന്നു.
എന്ത് കൊടും പാപം ചെയിതാലും,ഗുണ്ടായിസം കാണിച്ചാലും ആള്‍ദൈവങ്ങളെ നെഞ്ചോടു ചേര്‍ത്ത് പിടിക്കുന്ന മലയാളി ജയ അമ്മച്ചിയെ സ്വാഗതം ചെയുന്നു ,ജയ അമ്മച്ചിക്ക് രാഷ്ട്രിയം മടുക്കുമ്പോള്‍ ധൈര്യമായി ഇവിടെ ഒരു ആശ്രമം തുടങ്ങാം....ആഡംബര കാറില്‍ വിലസാം..ഭക്തന്മാരുടെ തലയില്‍ ചവുട്ടി ആനന്ദിക്കാം....നല്ല ഇംഗ്ലീഷ് ചുള്ളന്മാരെ കെട്ടിപിടിക്കാം..അണ്ണാച്ചിയുടെ കൂടെ നിന്നാല്‍ ശിഷ്ടകാലം ജയിലില്‍ ആയിരിക്കും....ആലോചിച്ചാല്‍ നന്ന്...
                               

No comments:

Post a Comment