സമൃദ്ധമായ പ്രകൃതി സുന്ദരമായി അണിയിച്ചൊരുക്കിയ നമ്മുടെ നാടിന്റെ ചില നേര്കാഴ്ച്ചകളിലേക്ക്...
ചിലപ്പോള്‍ എന്നും വിസ്മരിക്കപെട്ടതാവാം, ചിലപ്പോള്‍ അറിയാതെ പോയതാവാം, എന്ത് തന്നെ ആണെങ്കിലും ഇത് അടിയന്തിര പ്രാധാന്യം അര്‍ഹിക്കുന്നു...
നമ്മുടെ നാട്ടില്‍ മെച്ചപ്പെട്ട പഠന സൌകര്യങ്ങള്‍ ഉണ്ട്, വാണിജ്യ സാധ്യതകള്‍ കൂടുന്നു, പേരിനു ചില ആശുപത്രികള്‍ ഉണ്ട് എന്നാല്‍, നമ്മുടെ നാടിന്റെ അടിയന്തിര പ്രാധാന്യം അര്‍ഹിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പര്യാപ്തമായ ആശുപത്രികള്‍ നമ്മുടെ നാട്ടില്‍ ഇല്ല എന്നത് ഒരു ദയനീയ അവസ്ഥ തന്നെ ആണ്.
ദിനവും ലക്ഷകണക്കിന് യാത്രക്കാര്‍ സഞ്ചരിക്കുന്ന നമ്മുടെ ദേശീയ പാതയില്‍ കോട്ടവാസല്‍ വിട്ടാല്‍ പുനലൂര്‍ വരെ ഒരു രീതിയില്ലും അപകടങ്ങളില്‍ പെട്ടവരെ രക്ഷിക്കാന്‍ സാധ്യതയും ഇല്ല. പുനലൂര്‍ ഗവണ്മെന്റ് ആശുപത്രി ഒരു അഭയ കേന്ദ്രം തന്നെ... അവിടെയും ചില പ്രശ്നങ്ങള്‍ :
ഒന്ന്: മികച്ച സാങ്കേതിക സൗകര്യം ഇല്ല എന്നത് തന്നെ ആണ് പ്രധാന പ്രശ്നം . പലപ്പോഴും രോഗ നിര്‍ണയം സാധ്യം ആകണമെങ്കില്‍ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
രണ്ടു : അടിയന്തിര വിഭാഗം ശക്തിപ്പെടുത്തിയെങ്കില്‍ മാത്രമേ അപകടങ്ങളില്‍ പെടുന്നവര്‍ക്ക് സേവനം ലഭിക്കുകയുള്ളൂ.
മൂന്ന് : കാന്‍സര്‍പോലെ മാരകമായ അസുഖങ്ങള്‍ക്ക് ചികിത്സ തിരുവനന്തപുരത്തെ ലഭിക്കുകയുള്ളൂ.
പുനലൂരുള്ള സ്വകാര്യ ആശുപത്രികളും അവശ്യ സേവനങ്ങള്‍ ഒരുക്കുന്നതില്‍ പരാജയപെട്ടു എന്ന് വേണം കരുതാന്‍.
ദീന്‍ ആശുപത്രി പ്രസവ ആവശ്യങ്ങള്‍ ഒഴികെ വേറെ ഒരു കാര്യത്തിനും ആശ്രയിക്കാന്‍ കഴിയില്ല. വളരെ ശോചനീയം ആണ് ദീന്‍ ആശുപത്രിയിലെ രോഗീ പരിചരണം ....
St . തോമസ് ആശുപത്രി ആതുര സേവനത്തെക്കാള്‍ ഉപരി .... പ്രവര്‍ത്തി പരിചയ കത്ത് കച്ചവടം ആണ്നടത്തുന്നത്...
പ്രണവം ആശുപത്രി സേവനം ഒന്നും ഇല്ലെങ്കിലും കാശ് മേടിക്കുന്നതില്‍ കുറവ് കാണിക്കുന്നില്ല . മരിച്ച രോഗിക്ക് ഒരാഴ്ചത്തേക്ക് മരുന്നെഴുതിയ ചരിത്രം ഉണ്ട് എന്നോര്‍ക്കണം. പഞ്ച നക്ഷത്ര സൌകര്യങ്ങള്‍ ഒന്നും ഇല്ലെങ്കില്ലും അതിന്റെ പണം ഈടാക്കുന്നതില്‍ മടി കാണിക്കാറില്ല.
പിന്നെ പൊയ്യാനില്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഉണ്ട്, അലക്ഷ്യമായ പെരുമാറ്റം അവര്‍ മുഖ മുദ്ര ആകിയിരിക്കുന്നു.
പിന്നെ പുനലുരിനു തിലകക്കുറിയായി അനേകം ബാനര്‍ ആശുപത്രികളും ഉണ്ട്.
എല്ലാവരും കൂടി നമുക്ക് ധന നഷ്ട്ടവും, ആള് നഷ്ട്ടവും ഉണ്ടാക്കുന്നു...
ഇവിടെ ചില കാര്യങ്ങളില്‍ നമ്മുടെ നിയമ സഭ സാമാജികന്‍ ഉള്‍പ്പടെ ഉള്ളവര്‍ ശബ്ദം ഉയര്‍ത്തിയാല്‍ ചില മാറ്റങ്ങള്‍ ഉണ്ടാകും.
ഒന്ന്: ആര്യങ്കാവ് കേന്ദ്രികെരിച്ചു ഒരു മൊബൈല്‍ ആശുപത്രി അടിയന്തിര സേവനങ്ങള്‍ക്ക് വേണ്ടി, അത് പോലെ സജീകരിച്ച ഒരു ആംബുലന്‍സ് സര്‍വീസ് ആര്യങ്കാവ് കേന്ദ്രീകരിച്ചു ആവശ്യമാണ്.
രണ്ടു: പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ സേവനം പൊതുജനങ്ങള്‍ക്കു ഉപകാരപ്രദമായ രീതിയില്‍ മെച്ചപ്പെടുത്തണം
ആര്‍. സി. സി., ശ്രീ ചിത്തിര തിരുന്നാള്‍ പോലെ ആശുപത്രികളുടെ ഒരു പ്രാദേശിക കേന്ദ്രം പുനലൂര്‍ കേന്ദ്രികരിച്ചോ, ആര്യങ്കാവിലോ ഉണ്ടാകണം...
മൂന്ന്: പുനലൂര്‍ ഗവ. ആശുപത്രി കേന്ദ്രീകരിച്ചു ആധുനിക സജീകരണങ്ങള്‍ ഉണ്ടാകണം. സ്കാനിംഗ് പോലെ ആധുനിക സൌകര്യങ്ങള്‍ പുനലൂരില്‍ ലഭിക്കണം അതിനു സര്‍ക്കാരില്‍ സ്വാധീനം ചെലുത്താന്‍ കഴിയണം.
നാല്: കൊട്ടവസല്‍, ആര്യങ്കാവ്, ഇടപ്പാളയം, കഴുതുരുട്ടി, തെന്മല, ഒറ്റക്കല്‍, ഉറുകുന്നു, ഇടമണ്ണ്‍... ഇവിടങ്ങളിലെ ജനങ്ങള്‍ക്ക് ഉപാകരപ്രധമായ ഒരു ആതുരാലയം, അത് സാധ്യമാക്കാന്‍ നമ്മുക്കെല്ലാവര്‍ക്കും ഒരുമിക്കാം.
നമ്മുടെ നാട് നമ്മുടെ പുണ്യം ആണ് ... അതിനെ സൂഷ്മതയോടെ കാക്കേണ്ടത് നമ്മുടെ ആവശ്യമാണ്.
(തുടരും)