കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്, ദൈവത്തിന്റെ സ്വന്തം എന്ന് പറയുമ്പോള്‍ ദൈവങ്ങളുടെയും. അതുകൊണ്ട് തന്നെ കേരളത്തില്‍ പെരുനാളുകള്‍ക്ക് ക്ഷാമമില്ല. ഓരോ പെരുനാള് കാലവും കഴിയുമ്പോള്‍ ദൈവങ്ങള്‍ നല്‍കിയ ചൈതന്യവും പുണ്യവും ഒക്കെയായി അനേകര്‍ മടങ്ങുബോള്‍., ഓരോ ആഘോഷങ്ങളെയും തിളക്കമുള്ളതാകാന്‍ ജീവന്‍ കൊടുത്തവരുടെ വിലാപങ്ങള്‍ നാം മറന്നു പോകുന്നു.
ഓരോ പൂര - പെരുനാള് കാലവും ആസാനിക്കുമ്പോള്‍ കുറഞ്ഞത് ഇരുപത്തി അഞ്ചു പേരെങ്കിലും വെടി മരുന്ന് ദുരന്തങ്ങളില്‍ അകപെട്ടു ലോകത്തില്‍ നിന്നും അന്യരാകുന്നു. ജീവിതം അവയവങ്ങളുമായി തുടരേണ്ടി വരുന്നവര്‍ അനേകര്‍.. . .അതിന്റെ രാഷ്ട്രീയം ചിലപ്പോള്‍ എന്നും അങ്ങനെയാവാം. കാരണം എന്നും ദൈവത്തെ മെനയുന്ന കൈകള്‍ക്ക് കഷ്ട്ടവും വണങ്ങുന്ന ഭക്തന് പുണ്യവും ആണ്.
കോടിക്കണക്കിനു രൂപയുടെ പടക്കങ്ങളാണ് പ്രതി വര്ഷം കേരളത്തില്‍ ഉണ്ടാക്കുനത്. നാടൊട്ടുക്ക് പൂരങ്ങള്‍, പെരുനാളുകള്‍, സ്വീകരണങ്ങള്‍ - കരിമരുന്നു പ്രയോഗങ്ങള്‍ ഇല്ലാതെ ഒരു സംഭവവും കേരളത്തില്‍ ഉണ്ടാകില്ല. ഇന്നലെ പോയ പിതാവിന്റെ ശ്രാത്ത പെരുനാളിനു വരെ പടക്കമില്ലാതെ പറ്റില്ല. ഇതിനെല്ലാം പടക്കങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി കേരളത്തില്‍ എമ്പാടും ലൈസന്‍സ് ഉള്ളതും ഇല്ലാത്തതുമായി അനേകം പടക്ക നിര്‍മാണ ശാലകളും. ഇവയെ നിരീക്ഷിക്കാന്‍ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും അതൊന്നും കാര്യ ക്ഷമമല്ല എന്ന് വേണം കരുതാന്‍, ഈ കഴിഞ്ഞ അപകടങ്ങള്‍ നമ്മുടെ സംവിധാനങ്ങളുടെ നിഷ്ക്രിയതയിലെക്കാന് വിരല്‍ ചൂണ്ടുന്നത്.
വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ സമരം ചെയ്യുന്ന നമ്മുടെ സാംസ്കാരിക നായകന്മാര്‍ ഒന്നും പ്രതികരിച്ചു കാണുന്നില്ല. അവരുടെ സ്വീകരന്നങ്ങള്‍ക്കും പടക്കങ്ങള്‍ പൊട്ടുമ്പോള്‍ എങ്ങനെ അവര്‍ക്ക് പ്രതികരിക്കാന്‍ കഴിയും. ഓരോ അപകടം കഴിയുമ്പോളും . സര്‍ക്കാര്‍ കൊടുക്കുന്ന തുച്ചമായ നഷ്ടപരിഹാരം കൊണ്ട് ആ കുടുംബങ്ങള്‍ എങ്ങനെ ജീവിക്കും...
നമ്മുടെ സഹോദരങ്ങളുടെ ജീവിതവും - നമ്മുടെ പരിസ്ഥിതി മലിനമാക്കുകയും ചെയുന്ന ഈ പടക്കഘോഷം നമ്മുക്ക് ഒഴിവാകുവന്നതല്ലേ. അതിലൂടെ ഈ ദുരന്തങ്ങളും. അത്രയ്ക്ക് ഒഴിവാക്കനവതതാണ് കരി മരുന്നെങ്കില്‍, സര്‍ക്കാര്‍ പടക്ക നിര്‍മാണ ശാലകള്‍ക്കു ശക്തമായ നിയമ നിര്‍മാണം നടത്തുകയും അത് നിരീക്ഷിക്കാന്‍ സംവിധാനങ്ങളും ഉണ്ടാകണം.
നമ്മുടെ പ്രകൃതി മലിനമാക്കാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്. പടക്കം കേവലം ചില ന്യയീകരനങ്ങളുടെ പ്രശ്നമല്ല, ഗുരുതരമായ സാമൂഹിക പ്രശ്നം കൂടിയാണ്. പൊലിയുന്ന ജീവിതങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ നമ്മുക്കാവില്ല. പടക്കങ്ങള്‍ ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ നമ്മുക്ക് മറക്കാന്‍ ആവില്ല.
മനുഷ്യ നല്ലത് എന്താണെന് ദൈവം കാണിച്ചു തന്നിരിക്കുന്നു, ദയ തല്‍പ്പരന്‍ ആയിരിക്കുക, ന്യായം ചെയുക, ദൈവത്തിന്റെ മുന്‍പില്‍ താഴ്മയോടെ നടക്കുക. ഇത് മാത്രമാണ് ദൈവത്തിലേക്കുള്ള വഴി, ജീവനെ നിഷേധിക്കുന്നതും, അതിനു കൂട്ട് നില്‍ക്കുനതും ദൈവത്തിനു എതിര് പ്രവര്തിക്കുനതിനും തുല്യമാണ്.
ഈ പുതുവര്‍ഷം പടക്ക നിര്‍മാണ ശാലയില്‍ പോലിഞ്ഞ നമ്മുടെ സഹോദരങ്ങളുടെ ജീവതങ്ങളുടെ മുന്‍പില്‍ കണ്ണീര്‍ പുഷ്പങ്ങള്‍ അര്‍പിക്കാം. നമ്മുക്ക് ജീവന്‍ നല്‍കുന്ന പ്രക്രിയയില്‍ പങ്കാളികള്‍ ആവാം. എല്ലാവര്ക്കും നന്മ നിറഞ്ഞ പുതു വര്ഷം നേരുന്നു.