Sunday 25 December 2011

ക്രിസ്ത്യാനിക്ക് ദഹിക്കാത്ത സത്യങ്ങള്‍



              ഇന്ന് ലോകത്തിണ്റ്റെ  രക്ഷിതാവും വീണ്ടെടുപ്പുകാരനുമായ യേശു ക്രിസ്തുവിന്റെ തിരുപ്പിറവി ദിനം, ലോകം മുഴുവനുമുള്ള ജനങ്ങളോടൊപ്പം നാമും ക്രിസ്തുമസ് ആഘോഷിച്ചു.

ഇവിടെ ചില തിരിച്ചറിവുകള്‍ നാം നടത്തേണ്ടിയിരിക്കുന്നു... നമ്മുടെ ആഘോഷങ്ങള്‍ ക്രൈസ്തവം ആയിരുന്നോ, നാം യഥാര്‍ത്ഥത്തില്‍ ആഘോഷിച്ചത് ക്രിസ്തുവിന്റെ തിരുപ്പിറവി ആയിരുന്നോ, അങ്ങനെയെങ്കില്‍ നാം ഇങ്ങനെ ആയിരുന്നോ ക്രിസ്ത്മസ് ആഘോഷികെണ്ടിയിരുന്നത്. 

ജീവന്‍ സമൃദ്ധമായി പ്രദാനം ചെയ്ത ക്രിസ്തുവിന്റെ ജനനം നാം ആഘോഷിച്ചത് അനേകം ജീവജാലങ്ങളുടെ വിലാപങ്ങളുടെ മുകളില്‍ ആയിരുന്നില്ലേ. എത്ര മാടുകളെ കൊന്നു. എത്ര ജീവിതങ്ങള്‍ക്ക് ജീവിക്കാനുള്ള അവസരം നാം നിഷേധിച്ചു. പറയാന്‍ ഒരായിരം ന്യായങ്ങള്‍ നമ്മുക്ക് കാണും. പക്ഷെ നാമം ആഘോഷിച്ച ക്രിസ്ത്മസ് വിലാപങ്ങളുടെ മുകളില്‍ ആയിരുന്നു. സ്വര്‍ഗത്തിന്റെ ഉന്നതിയില്‍ എത്തിയ ഈ വിലാപങ്ങള്‍ നമ്മുക്ക് ന്യായികരിക്കാന്‍ ആവുമോ. 

ഇന്ന് മനോരമക്ക് അവധിയാണ് അത് കൊണ്ട് കണക്കെടുപ്പ് സാധ്യമായില്ല, അല്ലെങ്കില്‍ അവര്‍ പറഞ്ഞേനെ ഏതു ജില്ലകാരന് കൂടുതല്‍ പണം സര്‍ക്കാര്‍ ഖജനാവിന് നല്‍കിയതെന്ന്. അവര്‍ കണക്കെടുപ്പ് നടത്തട്ടെ. പക്ഷെ നമ്മുടെ ക്രിസ്ത്മസ് ഇത്രയധികം മദ്യത്തിന്റെ അകമ്പടിയോടെ വേണമായിരുന്നോ. ആ പണം ജീവന്‍ പ്രദാനം ചെയുന്ന പ്രവര്‍ത്തികള്‍ക്ക് കൊടുത്തിരുന്നെങ്കില്‍ നമ്മടെ ആഘോഷം എത്ര ഉചിച്ചം ആയേനെ. 

ഓര്‍ക്കണം ഒരു പശു തൊഴുത്ത് പോലും ഇരന്നു വാങ്ങി ജനിക്കേണ്ടി വന്ന ലോക രക്ഷകന്റെ ജനനം ആണ്  കോടി കണക്കിന് പണം ചിലവാക്കി നാം കൊണ്ടാടിയത്. ഈ ആരോപണങ്ങള്‍ക്ക് വെള്ള പൂശുമ്പോള്‍ ആലോചിക്കുക നമ്മുടെ നാട്ടില്‍ സാധ്യതകള്‍ ഉണ്ടായിട്ടും പണം ഇല്ലാത്ത ഒറ്റ കാരണം കൊണ്ട് പഠിക്കാന്‍ കഴിയാതെ പോകുന്ന കുട്ടികളുടെ വിലാപം. അവരുടെ രക്ഷിതാക്കളുടെ ധര്‍മ സങ്കടം. കോടിക്കണക്കിനു രൂപ മുടക്കി പുല്‍കൂട് അലങ്കരിക്കുനത് ഒഴിവാക്കിയിരുനെങ്കില്‍.... ......

ഒരു ദിനത്തിന്റെ ആഘോഷങ്ങള്‍ക്കായി എത്ര മരങ്ങള്‍ ആണ് നാം മുറിച്ചത്, വാ തോരാതെ ലോകത്തിന്റെ പ്രശ്നങ്ങളെ പറ്റി പറയുന്ന പുരോഹിതര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ആഗോള താപനം, ഭൂമി മരിക്കുന്നു, ജീവ വായു കുറയുന്നു, വരള്‍ച്ച, എന്തൊക്കെ ആയിരുന്നു ഇപ്പോള്‍ ക്രിസ്തുമസിനു പള്ളി മോടികൂട്ടാനും, പുല്‍കൂട് കെട്ടാനും എത്ര മരങ്ങളുടെ കടക്കലാണ് കത്തി വച്ചത്. ഈ പ്രബോധനങ്ങള്‍ക്ക്‌ എന്താടിസ്ഥാനം. വെറുതെ അധര വ്യായാമം മാത്രം...

ഓരോ പള്ളികളും പൊട്ടിച്ച പടക്കങ്ങളുടെ കണക്കെടുത്താല്‍ ചിലപ്പോള്‍ ഭക്ഷണത്തിന് ചിലവാക്കിയത്തിലും അധികം ആവും. ഇത്ര അധികം മലിനമാക്കന്നമായിരുന്നോ നമ്മുടെ കര്‍ത്താവിന്റെ ജനനനം വെറുതെ ഇരിക്കുമ്പോള്‍ പിതാകന്മാര്‍ ചിന്തിക്കട്ടെ. പ്രകൃതിയോടു ക്രൂരത ചെയ്യുനത് കുമ്പസാരിക്കേണ്ട ഒരു പാപം ആണ് എന്ന് ഇടയ ലേഖനം എഴുതിയവര്‍, പ്രകൃതിയ്ടെ മേലുള്ള ആക്രമണങ്ങള്‍ അവരുടെ ഉറക്കം കെടുത്തുന്നു എന്ന് പറഞ്ഞവര്‍ എല്ലാവരും തിരിച്ചറിയേണ്ടിയിരിക്കുന്നു... എന്റെ പിഴ, എന്റെ പിഴ എന്ന്, എങ്കിലും എത്ര കാലം വിലപിക്കും. നാം തിരുത്തേണ്ട കാലം ആയിരിക്കുന്നു, 

ക്രിസ്തുവിന്റെ പ്രവര്‍ത്തങ്ങള്‍ മുഴുവന്‍ ദരിദ്രന്മാരുടെ ഉദ്ധാരണത്തിന് വേണ്ടി ആയിരുന്നു, ജീവന്‍ എന്ന് പറയുമ്പോള്‍ അത് ജീവന്റെ സമഗ്രതയാണ്, പൂര്‍ണമായ ജീവന്‍ അതായിരുന്നു ക്രിസ്തുവിന്റെ സുവിശേഷം. ഇന്ന് സഭ എന്ന് പറയുന്നത് ജീവനെ ഹനിക്കുനത്, എന്ന് വ്യാഖ്യനിക്കപെടുന്നുണ്ടോ. നാം വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നമ്മുക്ക് ദര്‍ശനം നഷ്ട്ടപെട്ടിരിക്കുന്നു, പുതിയ പുലരി സ്വപ്നം കണ്ടവര്‍ ഇന്ന് എന്തൊക്കെയോ കാട്ടി കൂട്ടി അത് ദൈവ രാജ്യമായി തെറ്റിദ്ധരിപ്പിക്കുന്നു. 
നാം പരുദീസയിലെക്കുള്ള യാത്രികരാണ്. തിരികെ എദേന്‍ തോട്ടത്തിലേക്ക് തന്നെ പോകുന്നത് തെറ്റുകളുടെ തനി ആവര്‍ത്തനമാണ്. ഇനിയും എന്റെ പിഴ എന്ന് പറയുവാന്‍ നമ്മുക്ക് അവകാശമില്ല.

ഒരു കുറിപ്പ് കൂടി ജീവിക്കാനും ജീവനെ അതിന്റെ എല്ലാ പൂര്‍ണ്ണതയോടെ ആഘോഷിക്കുവാന് ഈ ഭൂമിയിലെ എല്ലാ ജീവ ജാലങ്ങള്‍ക്കും അവകാശമുണ്ട്‌. അത് നിഷേധിക്കുനത് ദൈവ രാജ്യ നിഷേധമാണ്. ഇനി വരുന്ന ക്രിസ്ത്മസുകള്‍ ജീവന്‍ സമൃദ്ധമായി കൊടുക്കുനതാവട്ടെ.
ഈ സന്ദേശം എല്ലാവരില്ലും എത്തിക്കുവാന്‍ ഞാന്‍ ഉണരണം, എന്റെ നാടുന്നരണം എന്ന പ്രാര്‍ഥനയോടെ....
എല്ലാ വായനക്കാര്‍ക്കും അര്‍ത്ഥവത്തായ ക്രിസ്ത്മസ് നേരുന്നു.


No comments:

Post a Comment