Tuesday, 10 January 2012

കരടിച്ചാണകം:കിലോ 36 ലക്ഷം

                                                     
                 ചന്തു എന്‍റെ ബാല്യകാല സുഹൃത്ത്‌ വളരെ കാലത്തിനു ശേഷം എന്നെ കാണാന്‍ വീട്ടില്‍ എത്തി...പതിവുപോലെ അമ്മയുടെ ചോദ്യം "ചന്തു എന്ത് ചെയുന്നു?"ഞാന്‍ റിയല്‍ എസ്റ്റേറ്റ്‌ ബിസിനെസ്സ് നടത്തുന്നു അമ്മെ...വസ്തു ബ്രോക്കെര്‍ എന്ന് പറയില്ല ജാടവീരന്‍  ഞാന്‍ മനസ്സില്‍ പിറുപിറുത്തു.നല്ല കാശ് കാണുമല്ലോ എന്ന് വീണ്ടും അമ്മ ചന്തുവിനോട്...അതെ അമ്മേ ഞാന്‍ ഇവിടെ അടുത്ത് ഒരു നൂര് ഏക്കര്‍ മുപ്പതു കോടിക്ക് വാങ്ങിച്ചു... അതിന്റ്റെ ആധാരം എഴുത്താണ് ഇന്ന്,അപ്പോള്‍ ഇവനെ ഒന്ന് കാണാന്‍ കയറിയതാണ്,ശരീരം കുലുക്കി ചിരിച്ചു കൊണ്ട് ചന്തുവിന്‍റെ മറുപടി...."മോനെ ധ നില്‍ക്കുന്നു കെട്ടിക്കാന്‍ പ്രായമായി ഒരു പ്രയോജനവും ഇല്ല"അമ്മ എന്‍റെ നേരെ ചുണ്ടി പറഞ്ഞു..എനിക്കത് പുത്തരി അല്ല.ദിനവും കേട്ട് മടുത്തു..എന്നാല്‍ ചന്തു അവസരം മുതലാക്കി ഒരു വെഗിട്‌ചിരി പാസാക്കി....
                                       
                         എങ്ങിനെയും കാശു ഉണ്ടാക്കണം....ഞാന്‍ വെട്ടി സുക്ഷിച്ചു വെച്ച ന്യൂസ്‌ പേപ്പര്‍ കട്ടിംഗ് എടുത്തു.സംശയിക്കേണ്ട.....മുത്തു ചിപ്പിയിലെ ചേച്ചിമാര്‍ അല്ല...അത് ഒരു മഞ്ഞപത്രത്തിലെ വാര്‍ത്ത‍ ആയിരുന്നു...."വെള്ളി മൂങ്ങ വില ഒരു കോടി".പുതിയ മിഷന്‍....അന്ന് തന്നെ വെള്ളി മൂങ്ങയെ  തപ്പി നടന്നു....പലരോടും ചോദിച്ചു..ചിലര്‍ ഉപദേശിച്ചു അപകടം ആണ്..ജയിലില്‍ പോകേണ്ടി വരും..എനിക്ക് പണ്ടേ ഉപദേശങ്ങള്‍ പുച്ചമാണ്...നിമിഷങ്ങള്‍ക്കുള്ളില്‍ പണക്കാരന്‍ ആകുന്ന രജനികാന്തിന്റ്റെ പടയപ്പ  പല ആവര്‍ത്തി കണ്ടു ഉര്‍ജം സംഭരിച്ചു മുന്‍പോട്ടു പോയി....`ഞാന്‍ കാത്തിരുന്ന ആളെ കണ്ടെത്തി...അദ്ദേഹം എന്നെ സഹായിക്കാം എന്നേറ്റു..പ്രതിഫലമായി അഞ്ചു ലെക്ഷം ആവശ്യപെട്ടു....അഞ്ചു ലെക്ഷം എന്ന സംഖ്യ സ്വപനത്തില്‍ അല്ലാതെ ഞാന്‍ കണ്ടിട്ടില്ല.എന്ത് ചെയും?വീടിന്‍റെ ആധാരം വളരെ കഷ്ടപ്പെട്ട് എടുത്തു,അമ്മ ഉറക്കത്തില്‍ ആയതുകൊണ്ട് സന്തോഷത്തോടെ ആധാരം മുങ്ങയെ വാങ്ങിക്കാന്‍ തന്നു....
                              പൈസ കൊടുത്തു....മൂങ്ങയെ  മൂന്നു ദിവസം കൊണ്ട് കിട്ടും..അതിനെ മൂന്നു  മാസം വളര്‍ത്തണം.....നെയ്യ് ,പാല് ,കധളിപ്പഴം എന്നീ വിലകുടിയ മൂന്നു  ആഹാരങ്ങള്‍ കൊടുക്കണം...മൂന്നു കിലോ ഭാരം ആക്കണം...മുന്നാം ദിവസം മുങ്ങയുമായി ഞാന്‍ വീട്ടിലേക്കു..:"നിനക്കേ ഭക്ഷണം തരാന്‍ പറ്റുന്നില്ല..ഇനി മുങ്ങയും കുടി"അമ്മയുടെ രോദനം .....പുവര്‍ അമ്മ....ഞാന്‍ മന്ദഹസിച്ചു....മുന്ന് മാസം കഴിഞ്ഞാല്‍ കോടീശ്വരന്‍ അപ്പോള്‍ ഞാന്‍ കാണിച്ചുതരാം ...അമ്മയുടെ ആധാരം ആണ് ഈ മുങ്ങ എന്ന് അമ്മക്കറിയില്ലല്ലോ....
                                                                                അതി രാവിലെ എഴുന്നേറ്റു മുങ്ങയെ കുളിപ്പിക്കുന്നു,ഭക്ഷണം കൊടുക്കുന്നു..എന്താ സ്നേഹം....അങ്ങനെ മൂന്നു മാസത്തിനു ശേഷം കോടീശ്വരന്‍ ആകുവാന്‍ മംഗലാപുരത്തിന് മൂങ്ങയുമായി തിരിച്ചു....പത്രത്തില്‍ പരസ്യം കൊടുത്ത എജെന്റ്റ്റ് എത്തി.മൂങ്ങയെ കണ്ടു....എജേന്റ്റിനെ കണ്ട ഞാന്‍ ഞെട്ടി...എനിക്ക് മൂങ്ങ തന്ന അതെ ആള്‍....മൂങ്ങയെ വാങ്ങിച്ചതിന് ശേഷം ഇത് വെള്ളിമൂങ്ങ അല്ല സാധാരണ മൂങ്ങയണെന്നും,ഒരുകോടി എന്ന് കേട്ടപ്പോള്‍ എന്തും ചെയ്യും അല്ലേട എന്ന് ഉറക്കത്തില്‍ പറഞ്ഞു കളിയാക്കി....ഞാന്‍ കബളിക്കപെട്ടു എന്ന് മനസിലാക്കിയ ഞാന്‍ പ്രതികരിച്ചു....ഫലമോ കുറെ നല്ല സ്വഭാവം ഉള്ള ഗുണ്ടകള്‍ വന്നു ബഹുമാനപുരസരം എന്നെ പൊക്കി എടുത്തു നല്ല രീതിയില്‍ തന്നെ പുറത്തേക്കു എറിഞ്ഞു..."മേലാല്‍ ഈ പരിസരത്ത് കണ്ടു പോകരുത് "എന്ന ഭീഷണിയും.ഭയം തീരെയില്ലാത്ത ഞാന്‍ അടുത്ത വണ്ടിയില്‍ കയറി വീട്ടിലേക്കു പോയി....
                                                                 വീട്ടില്‍ ചെന്നപ്പോള്‍ വീട് നിറയെ കാക്കി ഇട്ട ആളുകള്‍,അവര്‍  എന്നെ ആഡംബരം ആയി തന്നെ അകമ്പടിയോടെ കൊണ്ട് പോയി....ഇപ്പോള്‍ ചപ്പാത്തി ഉണ്ടാക്കി ജീവിക്കുന്നു....സര്‍ക്കാര്‍ സഹായത്താല്‍ നല്ല ഒരു വീടും ഉണ്ടാക്കി തന്നു...നല്ല ഭക്ഷണം....അറിവില്ലാത്ത ആളുകള്‍ ഈ വീടിനെ ജയില്‍ എന്ന് വിളിക്കും...എന്നെ ഒറ്റുകൊടുത്തവന്‍ ഒരുകാലത്തും രക്ഷപെടില്ലെന്നു  ദിനവും പ്രാര്‍ത്ഥിക്കുന്നു....
              കാലം മാറി.ഇന്നത്തെ പത്രത്തിലും അതേ വാര്‍ത്ത‍...തിരകഥ മാത്രം മാറി...കരടി ചാണകം കിലോ 36 ലക്ഷം.
                 കരടി ചാണകം "തറാപയൂടിക്"എന്ന എച് ഐ വി വാക്സിനെ ഉണ്ടാക്കാന്‍ വേണ്ടിയാണു പോലും..ചൈനയില്‍ നിന്നും നേരിട്ട് വന്നു കൈപറ്റും..ചാണകം കണ്ടാല്‍ പായ്ക്ക് ചെയ്യു...നല്ല വില കിട്ടും...സ്വര്‍ണ്ണത്തേക്കാള്‍ മൂല്യം..തിരകഥ മാറുന്നില്ല.കബളിക്കപ്പെടുന്ന ആളുകള്‍ കൂടുന്നു.അതിനു ആക്കം കൂട്ടാന്‍ വളര്‍ന്നു പന്തലിച്ചു കിടക്കുന്ന മീഡിയയും....ഇരുതലമൂരി....വെള്ളി മൂങ്ങ...നാഗ മാണിക്യം...കരടി ചാണകം...ഡോളര്‍ ലോട്ടറി...ഇങ്ങനെ നീളുന്നു....പണം, അതിനു വേണ്ടി എന്തും ചെയുക അതൊരു ഫാഷന്‍ ആയി മാറി കഴിഞ്ഞു...പണത്തിനോട് അമിത ആഗ്രഹം കാട്ടുന്ന യുവാക്കളെ ആണ് ഈ കൂട്ടര്‍ നോട്ടം ഇടുന്നത്..മനസാക്ഷി തൊട്ടു തീണ്ടിയിട്ടില്ലാത്ത ഈ ചതിയന്മാര്‍ നാളെ പുതിയ കഥയുമായി വരും...അവരെ തിരുത്താന്‍ നമുക്ക് ആവില്ല..പക്ഷെ നമുക്ക് കരുതലോടെ ഇരിക്കാം...ഇനിയും ഇവരുടെ ചതിക്കുഴിയില്‍ വീഴാതെ....
               പണം ,അത് ഉണ്ടാക്കുന്ന വഴിയും പ്രധാനം തന്നെ എന്ന് ഓര്‍ക്കുക....കാലങ്ങള്‍ മാറും..കഥാപാത്രങ്ങള്‍ മാറും..ദേശങ്ങള്‍ മാറും..എന്നാല്‍ അധ്വാനിക്കാതെ കിട്ടുന്ന ചില്ലികാശുകള്‍ നില നില്‍ക്കില്ല എന്ന് പോയ കാലം തന്നെ നമ്മെ പഠിപ്പിച്ചതാണ്.....ആ പ്രകൃതി നിയമം മാറും എന്ന് ശട്ടിക്കുന്നവര്‍ മണ്ടന്മാര്‍....ബി കെയര്‍ഫുള്‍..........................
                        

No comments:

Post a Comment