Thursday 22 December 2011

തെന്മല: വളരുന്ന വിനോദം !!! തളരുന്ന ജീവിതം


പരിസ്ഥിതി സൌഹൃദ വിനോദ സഞ്ചാര മേഖല, എങ്ങനെയാണു പരിസ്ഥിതി അന്തക വിനോദ സഞ്ചാര കേന്ദ്രമായി  മാറുനത് ഒരു അവലോകനം ....

പുനലൂര്‍ മുതല്‍ ചെങ്കോട്ട വരെ ഉള്ള പ്രദേശങ്ങള്‍ യഥാര്‍ത്ഥത്തില്‍ പ്രകൃതി അതിന്റെ എല്ലാ നന്മകളും വാരി വിതറിയിട്ടുണ്ട്, പുനലൂര്‍ തൂക്കുപാലം പോയകാല    പ്രതാപത്തിന്റെ ചരിത്രം വിളിചോതുനത്  മുതല്‍, ലുക്ക്‌ ഔട്ട്‌, തെന്മല, കുളത്തൂപുഴ, അമ്പനാട്, ആനച്ചാടി, റോസുമല, ശെന്തുരുനി സംരക്ഷിത വനമേഖല, കേരളത്തിലെ അതി സുന്ദരമായ വെള്ളച്ചാട്ടമായ പാലരുവി, ശില്പ സുന്ദരമായ പാലങ്ങള്‍, വനമധ്യത്തിലൂടെ ഉള്ള ട്രെയിന്‍ യാത്ര അങ്ങനെ, മനം കുളിര്‍പ്പിക്കുന പലതും ഈയുള്ളവന് ആസ്വദിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.

എന്നാല്‍ ഇന്നത്തെ സ്ഥിതി വളരെ ദയനീയമാണ്, പുനലൂര്‍ മുതല്‍ ചെങ്കോട്ട വരെ ഉള്ള ദേശീയ പാതയില്‍ പ്ലാസ്റ്റിക്‌ മാലിന്യങ്ങളും, വിവിധ പാനീയ കുപ്പികളും നിറഞ്ഞിരിക്കുന്നു. ഒറ്റ നോട്ടത്തില്‍ ഇത് ചിലപ്പോള്‍ നമ്മുക്ക് വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുണ്ടാവില്ല. എന്നാല്‍ ദൂര വ്യാപകമായ പാരിസ്ഥിക പ്രശ്നങ്ങള്‍ ആണ് ഉണ്ടാക്കുന്നത്‌. രാത്രി കാലങ്ങളില്‍ കാട് വിട്ടു റോഡില്‍ ഇറങ്ങുന്ന മൃഗങ്ങള്‍ പ്ലാസ്റ്റിക്‌ ഭക്ഷിച്ചു മരണപ്പെടുന്നു. അത് കാടിന്റെ സ്വയമേവ ഉള്ള ആവാസ വ്യവസ്ഥയെ നശിപ്പിക്കുന്നു. ചിലപ്പോള്‍ അത് നമ്മളെ ഇന്ന് കാര്യമായി ബാധിക്കുനുണ്ടാവില്ല എന്നാല്‍ നമ്മുടെ ആവാസ വ്യവസ്ഥ തന്നെ ചരിത്രമാകുമ്പോള്‍ നാം എന്ത് ചെയ്യും.


ഇറച്ചി കടകളിലെയും മറ്റും മാലിന്യങ്ങള്‍ റോഡരികില്‍ നിക്ഷേപിക്കുനത് ഒരു സ്ഥിരം കാഴ്ചയാണ്. കഠിനമായ ദുര്‍ഗന്ധം മൂലം നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കച്ചവട കഴിഞ്ഞു ശേഷിക്കുന്ന ഉപയോഗ ശൂന്യമായ മത്സ്യങ്ങള്‍ റോഡരികില്‍ തള്ളുന്നു. ഇത് നമ്മുടെ തലമുറയെ തന്നെ രോഗതുരമാക്കും, 


വിദേശ നാടുകളിലെ വന ഉദ്യാനങ്ങളില്‍ ഒരു രീതിയിലും പ്ലാസ്റ്റിക്‌ കൊണ്ട് പോകാന്‍ സാധിക്കില്ല, എന്നാല്‍ നമ്മുടെ നാട്ടില്‍ നിയമം മൂലം വിലക്കിയിട്ടുന്ടെങ്കിലും എല്ലാം സുലഭം. എല്ലാ നിയമങ്ങളും തെറ്റിക്കാന്‍ ഉള്ളതാണ് എന്നാ അബദ്ധ ധാരണ എങ്ങനെയോ നമ്മുടെ മനസ്സില്‍ ഉണ്ടായിട്ടുണ്ട്. പാലരുവിയില്‍ പ്ലാസ്റ്റിക്‌ കൂമ്പാരങ്ങള്‍ തന്നെ നമ്മുക്ക് കാണാം. നമ്മുടെ നാടും പ്രകൃതിയും രോഗാതുരം ആകുന്നതു നാം എത്ര നാള്‍ സഹിക്കും. ഒടുവില്‍ നമ്മുടെ പ്രകൃതി തിരിഞ്ഞെതിര്‍പ്പ് തുടങ്ങുമ്പോള്‍ അത് നാം എങ്ങനെ താങ്ങും. 

നാം എന്ത് ചെയ്യണം 

നമ്മുടെ വന മേഖലയില്‍ ഒരു രീതിയിലും പ്ലാസ്റ്റിക്‌ അനുവദിച്ചു കൂടാ, ശക്തമായ്നിയമം ഉണ്ടാവണം. വന സംരക്ഷണ സേന അംഗങ്ങള്‍ക്ക്‌ ക്ലാസുകള്‍ കൊടുത്തു പ്ലാസ്റ്റിക്‌ ഉണ്ടാകുന്ന പ്രശ്നങ്ങളെ പറ്റി അറിവ് കൊടുക്കണം. പാലരുവി റോസുമല പോലുള്ള മേഖലകളില്‍ ഒരു രീതിയിലും പ്ലാസ്റ്റിക്‌ അനുവദിക്കാന്‍ പാടില്ല. വനം നമ്മുടെ സമ്പത്താണ്‌. അതാ കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാധിതം ആണ്. ഇത് സ്കൂള്‍ തലം മുതല്‍ കുട്ടികളെ പഠിപ്പിക്കണം.

രാത്രികാലങ്ങള്‍ ഇറച്ചിയുടെയും മറ്റും അവശിഷ്ട്ടങ്ങള്‍ റോഡില്‍ തള്ളുനത് കണ്ടെത്തി, മാതൃക പരമായി ശിക്ഷിക്കണം. അതിനു പോലീസ്‌ പട്രോളിംഗ് ശക്തി പെടുത്തണം. 

ആറും വെള്ളവും ഒരു രീതിയിലും മലിനമാക്കാന്‍ പാടില്ല. 

നമ്മുടെ നാടും, നമ്മുടെ ആരോഗ്യവും സംരക്ഷിക്കപെടണമെങ്കില്‍ നാം ഉണരണം. നമ്മുടെ നാടുണരണം.

നമ്മുടെ നാടും, നാടിന്റെ നന്മകളും ഇനി വരുന്ന തലമുറകളും കാണട്ടെ, അവര്‍ക്ക് വേണ്ടി നമ്മുടെ നാടിനെയും പ്രകൃതിയെയും സംരക്ഷികേണ്ടതും കാത്തു സൂക്ഷിക്കേണ്ടതും നമ്മുടെ ആവശ്യമാണ്...

നിശബ്ധര്‍ ആയിരിപ്പാന്‍ നമ്മുക്ക് എന്തവകാശം 




No comments:

Post a Comment