Showing posts with label ഓര്‍മ്മകള്‍. Show all posts
Showing posts with label ഓര്‍മ്മകള്‍. Show all posts

Wednesday, 21 December 2011

കരോള്‍ വീരന്മാര്‍....sorry.....വിരുതന്മാര്‍

                                ക്രിസ്തുമസ് എന്ന് കേട്ടാലെ ഒരു കരോള്‍ ആണ് മനസിലേക്ക് വരുന്നത്....വാടകയ്ക്ക് എടുത്ത ഡ്രമ്മും,തബലയും,പിന്നെ കുറെ കോപ്പിയടി ഗാനങ്ങളും..ഇതൊക്കെ ആണെങ്കിലും ഗമക്കൊന്നും ഒരു കുറവും ഇല്ല.ഞങ്ങള്‍ക്കും ഉണ്ടായിരുന്നു ഒരു കരോള്‍..അതിലെ ചില കഥാപാത്രങ്ങളെ ഞാന്‍ ഒന്ന് പരിചയിപെടുത്തിക്കോട്ടേ....
              സുന്ദരന്‍ എന്നാണ് ഭാവം..സുന്ദരനാണ് കേട്ടോ..പക്ഷെ ഞാന്‍ സമ്മതിക്കുമോ?കാരണം ഞാന്‍ ആണ് ഏറ്റവും വലിയ സുന്ദരന്‍.അത് പോകട്ടെ.ഈ സുന്ദരന്‍ കരോളിനു വന്നാല്‍ പെണ്‍കുട്ടികള്‍ ഉള്ള വീട്ടിലെ പാടുകയുള്ളൂ ...വേണമെങ്കില്‍ ആ വീട്ടിലെ സംഭാവനയും തരും...മൊത്തത്തില്‍ ഒരു റൊമാന്റിക്‌ ഹീറോ(ഒലിപിരു എന്ന് പറയും).....ഇവര്‍ പൊതുവേ ഒരു സ്ഥലത്ത് നില്‍ക്കില്ല..വീട് മുഴുവന്‍ ഓടി നടക്കും....
            സംഭാവന ബാഗില്‍ നോട്ടമിടുന്ന മഹാന്മാര്‍...മൊത്തം പൈസയുടെ ഷെയര്‍ ആദ്യമേ കണക്കു കുട്ടും..പാവങ്ങള്‍.....കിട്ടുന്ന 100 ല്‍ എന്ത് ഷെയര്‍....എങ്കിലും വിശ്വാസം അതല്ലേ എല്ലാം...ഈ കുട്ടരെ വീട്ടിനുള്ളില്‍ കാണാം..ആദ്യമേ കയറി മുന്തിയ കസേര കൈക്കലാക്കും..പ്രമാണികള്‍ ആണെന്നാണ് വെപ്പ്.....
         ഒരാഴ്ച പട്ടിണി കിടന്നു വയര്‍ കാലിയാക്കി വരുന്നവരുടെ ലക്‌ഷ്യം ഞാന്‍ പറയാതെ തന്നെ അറിയാമല്ലോ..എന്ത് കൊടുത്താലും കഴിച്ചോളും...ബിരിയാണി ആണെങ്കിലും.....ഈ കുട്ടരെ നമുക്ക് അടുക്കള പരിസരത്ത് കാണാം...പൊതുവേ ശല്യം കുറവാണു ഇവരെകൊണ്ട്......
       ഇനി ഉള്ളത് ബുദ്ധിജീവികള്‍(ഗള്‍ഫുകാര്‍)..കരോള്‍ അവര്‍ക്ക് പുച്ചമാണ്..പിന്നെ ഒരു ജാടക്ക് കൂടെ വരും..പക്ഷെ കഴിക്കാന്‍ കിട്ടിയാല്‍ ഇരുട്ടിന്റെ മറവില്‍ ഭംഗിയായി നടത്തും....ഇവരും ഉപദ്രവകാരികള്‍ അല്ല..
    ഇങ്ങനെ ഒക്കെ ആണെങ്കിലും ഞങ്ങളുടെ കരോളുകള്‍ എന്നും ഞങ്ങള്‍ക്ക് ഒരു ഉത്സവം ആയിരുന്നു.......ഇന്നും ഓര്‍മകളില്‍ മായാതെ നില്‍ക്കുന്ന ഞങ്ങളുടെ കരോളുകള്‍...ജീവിതത്തിന്‍റെ ഒറ്റപെടലുകളില്‍  ഒരു നേര്‍ത്ത സുകമായ കുറെ ക്രിസ്തുമസ് അനുഭവങ്ങള്‍...
                                      എല്ലാവര്‍ക്കും ബോടെര്‍ പോസ്റ്റിന്റെ  ക്രിസ്തുമസ് ആശംസകള്‍......
     

Monday, 19 December 2011

എന്‍റെ കൈയില്‍ കള്ളനോട്ടു ഉണ്ട്......വേണോ?


                            പ്രവാസിജീവിതത്തില്‍ ഒരു സന്തോഷവും ഇല്ലാതെ   കടന്നുപോകുമ്പോള്‍...ഞങ്ങള്‍ ഒത്തു കുടുന്ന ഒരു ഷോപ്പ് ആണ് മല്ലു ഷോപ്പ്....കഴുത്ത് മുറിക്കുന്ന കത്തികളുമായി ധാരാളം ആള്‍ക്കാര്‍ കാണും.....
                                                                                അന്നാണ് ഞാന്‍ ആദ്യം ആ മഹാനെ കാണുന്നത്...സുന്ദരന്‍...അറിവുള്ളവന്‍....മൊത്തത്തില്‍ സുശീലന്‍...ഇതാണ് ആദ്യ ഇടപെടലില്‍ മനസ്സിലായത്...പേര് ഞാന്‍ സുചിപ്പിക്കുന്നില്ല....ഞാന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന പേര്...നല്ല തരം കത്തികളുമായി ഞങ്ങളുടെ ചങ്ങാത്തം തുടങ്ങി..എല്ലാ ആഴ്ചയിലും ഞങ്ങള്‍ കണ്ടുമുട്ടി...അങ്ങനെ എനിക്കൊരു നല്ലൊരു കുട്ടുകാരനെ കിട്ടി എന്ന് കരുതി...
             ഞങ്ങളുടെ ചങ്ങാത്തം ഒരു 2 മാസം നീണ്ടപ്പോള്‍ എന്നോട് ഒരു സഹായം ചോദിച്ചു...ഞാന്‍ അത് ചെയിതു കൊടുക്കാം എന്ന് സമ്മതിക്കുകയും ചെയ്യ്തു...ആവശ്യപ്രകാരം എനിക്ക് 1000 രൂപയുടെ 2 ഇന്ത്യന്‍ കരെന്‍സി തന്നു....അത്യാവശ്യമായി അദ്ദേഹത്തിന് 40 usdollar വേണം...ചെങ്ങാതിയുടെ ബാങ്ക് അക്കൗണ്ട്‌ ആക്റ്റീവ് അല്ലാത്തതുകൊണ്ടാണ് എന്നെ സമീപിക്കുന്നതും എന്നും പറഞ്ഞു....ഞാന്‍ നേരെ ബാങ്കില്‍ ചെന്നു..മണി എക്സ്ചേഞ്ച്‌ കൌണ്ടറില്‍ പോയി..42 usdollar കൈയില്‍ തന്നു.....ഞാന്‍ ആ ചെങ്ങാതിയുടെ കൈയില്‍ കൊടുത്തു.പിന്നീടു അടുത്ത ആഴ്ചയിലെ കുടികാഴ്ച്ചയില്‍ എന്നോട് ഒരു ബിസിനെസ് ഓഫര്‍ ഉണ്ടെന്നു പറഞ്ഞു..എന്താണെന്നു ചോദിച്ചപ്പോള്‍ കള്ളനോട്ടു ബിസിനെസ്സ് എന്നുത്തരം കിട്ടി ...ഞാന്‍ ഞെട്ടിപ്പോയി...കുറെ നേരം സംസാരിച്ചു പിരിഞ്ഞു..പക്ഷെ എനിക്ക് ഈ കുട്ടുകെട്ടില്‍ ഒരു അസംതൃപ്തി തോന്നി....
             വീണ്ടും ഒരു നാള്‍ ഈ സംസാരം ഒരു കുടികാഴ്ച്ചയില്‍ തുടങ്ങി...ഒരു ഞെട്ടിപ്പിക്കുന്ന ഒരു സത്യം ചങ്ങാതി എന്നോട് പറഞ്ഞു....സാധാരണ മല്ലുസ് അല്കഹോള്‍ ലയനത്തില്‍ എല്ലാം തുറന്നു പറയും എല്ലോ...ചങ്ങാതി അന്ന് ബാങ്കില്‍ കൊടുക്കാന്‍ തന്ന 2 നോട്ടുകള്‍ കള്ളനോട്ടുകള്‍ ആയിരുന്നു .....ഒരു നിമിഷം ഞാന്‍ ഇല്ലാതായി...ഭയം കൊണ്ട് നില്ക്കാന്‍ മേല.....പിന്നീട് ഉള്ള രാത്രികള്‍ എനിക്ക് ഉറക്കം വന്നില്ല...എന്‍റെ പേരിലാണ് ആ നോട്ടുകള്‍ മാറിയിരിക്കുന്നത്.....ഇന്നും ഞാന്‍ ആ ബാങ്കിന്‍റെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ ഭയം എന്നെ വേട്ടയാടുന്നു...പിന്നീടു ഞാന്‍ ആ ചങ്ങാതിയെ കണ്ടിട്ടില്ല..കാണാന്‍ ശ്രമിച്ചിട്ടില്ല എന്ന് പറയുന്നതാവും ശരി ....
                 ഇത് പോലെ ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ടുകള്‍ നമ്മുടെ നാട്ടില്‍ കാണും....നമ്മുടെ കൈയില്‍ വന്നിട്ടുണ്ടാവാം...ബാങ്കില്‍ നിന്ന് ലഭിക്കുന്ന പൈസ പോലും വിശ്വാസ യോഗ്യം അല്ലെന്നു പറയുമ്പോള്‍?????? സത്യം അതാണ്....സുക്ഷിക്കുക....അതെ പറയാനുള്ളൂ................

Wednesday, 14 December 2011

നാടകം,അവതരിപ്പികുന്നത് രഞ്ജിത്ത് ആന്‍ഡ്‌ പാര്‍ട്ടി

                                                                       ഞാന്‍ എട്ടാം ക്ലാസ്സില്‍ എട്ടുപൊട്ടി പഠിക്കുന്ന സമയത്ത് ഒരു നാടകം സ്റ്റേജില്‍ അവതരിപ്പിക്കാന്‍ ടീച്ചര്‍ പറഞ്ഞപ്പോള്‍,അതും സുന്ദരികളായ പെണ്‍കുട്ടികളുടെ മുന്‍പില്‍ വെച്ച്.....എന്തും വരട്ടെ എന്ന് കരുതി സമ്മതിച്ചു.കാരണം യുവജനോത്സവത്തിന് ഇനിയും 20 ദിവസങ്ങള്‍ ഉണ്ടല്ലോ.ഒരു ഏകാംഗ നാടകം പോലും കാണാത്ത ഞാന്‍ ഈ കുന്ത്രാണ്ടം എങ്ങനെ ചെയ്യും?എനിക്കൊരു ടീമും ടീച്ചര്‍ തന്നു.......ഭാഗ്യവശാല്‍ അവരെല്ലാം എന്നെക്കാളും ബുദ്ധിമാന്‍മാരായിരുന്നു......ടീച്ചരിന്റ്റെ സുന്ദരിയായ മോളെ കമന്റ്റ് ചെയ്തതിനു ടീച്ചര്‍ നല്‍കിയ ഒന്നാംതരം കുടുക്ക് ആയിപോയി ഇത് എന്ന് മനസ്സിലായി........
                                                                       ഞാറആഴ്ച്ചകളില്‍ പള്ളിയുടെ പിന്നാമ്പുറത്ത് ചുറ്റിയിരുന്ന ഞാന്‍ അന്നുമുതല്‍ വലിയ ഭക്തനുമായി....മുക്കുവനായ പത്രോസിനെ സഭയുടെ അധികാരി ആക്കിയപോലെ,മന്ധബുധിയായ എന്നെ ഒരു നാടക ആചാര്യന്‍ ആക്കിയാലോ?പക്ഷെ ദൈവം എന്നില്‍ കനിഞ്ഞില്ല...പുള്ളിക് മുക്കുവന്മാരെ  മതിയായിരിക്കും.....ഹതാശനായി 15 ദിവസങ്ങള്‍ പെട്ടെന്ന് കടന്നു പോയി.....മലയാള സിനിമയിലെ തിരകഥക്കാരെ പോലെ തിരക്കഥയോ,പരിശീലനമോ ഇല്ലാതെ നാടകം അവതരിപ്പിക്കാന്‍ തയാറായി,എന്‍റെ കൂടെ ഉള്ളവര്‍ക് ഞാന്‍ നേരത്തെ സുചിപ്പിച്ചത്‌ പോലെ ബുധിയുല്ലവരായത് കൊണ്ട് അവരും അതിനു തയാറായി.......ഇന്ന് നവംബര്‍ 19  നാളെ ആണ് നാടകം......മറ്റുള്ളവര്‍ എല്ലാം തകര്‍ത്തു പിടിച്ചു പ്രാക്ടീസ് ചെയ്യുന്നു...." ദൈവമേ ഈ ഒക്ടോബര്‍ 20 നാളെ,ലോകം അവസനിച്ചിരുന്നെങ്കിലോ"എന്‍റെ ആഗ്രഹം നടക്കില്ലെന്നു എനിക്ക് മനസിലായി,കാരണം ഞാന്‍ മുക്കുവന്‍ അല്ലല്ലോ?
                                                                                                അന്ന് വൈകിട്ട് ലൈബ്രറിക്ക് വെച്ച് പിടിച്ചു....എനിക്ക് പണ്ടേ പുസ്തകങ്ങളോട് അറപ്പായിരുന്നു.എങ്കിലും സഹിച്ചു നാടകം തിരയാന്‍ തുടങ്ങി...കിട്ടി....ഒരു ഒന്നാം തരാം നാടകം.....300 പേജോളം ഉണ്ട്.....ഞാന്‍ വായന തുടങ്ങി...ഒന്നും മനസിലായില്ലെങ്കിലും.....ഒരു തിരശീലയും,നടിയും വേണം എന്ന് മനസ്സിലായി.....ഞാന്‍ പിറ്റെദിവസം സ്കൂളില്‍ നേരത്തെ തന്നെ എത്തി......നടിയായി എന്‍റെ കുട്ടുകാരന്‍ ബാബു തന്നെ വേഷം ചെയ്യാം എന്ന് സമ്മതിച്ചു.കുട്ടത്തില്‍ ബുദ്ധി കുടുതല്‍ ഉള്ള ഞാന്‍ തന്നെ നായകന്‍ ആയി...പുസ്തകത്തില്‍ എഴുതിയത് പോലെ തന്നെ എല്ലാ കഥപാത്രങ്ങളെയും വീതിച്ച് കൊടുത്തു....സമാധാനം ആയി..നാടകം ആയല്ലോ........
                                                ഉച്ചകഴിഞ്ഞായിരുന്നു നാടകം.....കിട്ടിയ തുണിയെല്ലാം കോസ്ടുമെസ് ആക്കി ഞാന്‍ ഒരുങ്ങി....ചിരട്ടക്കരി വെച്ച് മീശ വരച്ചു....പെട്ടെന്നാണ് ഞാന്‍ ശ്രദ്ധിച്ചത്...എന്‍റെ ടീം ആളുകളെ കാണുന്നില്ല....കാരണം ഞാന്‍ നേരത്തെ പറഞ്ഞല്ലോ അവര്‍ക്കെല്ലാം എന്നെക്കാളും ബുദ്ധി ഉണ്ടെന്നു..............ഞാന്‍ മാത്രം രക്തസാക്ഷിയായി തിരശീലക്കു  പുറകില്‍.....ശരിക്കും ഏകംഗ നാടകം ആയി...സുന്ദരികളായ പെണ്‍കുട്ടികള്‍ നിരന്നുനില്കുന്നു.അവരെന്നെ തുറിച്ചു നോല്‍ക്കുന്നുണ്ട്...അവരുടെ വിചാരം ഞാനേതോ വലിയ ഉമ്മാക്കി സ്റെജില്‍ കാണിക്കാന്‍ പോകുകയാണെന്ന്..ഒരു നിമിഷം ഓടിയാലോ എന്നാലോചിച്ചു..കാലുകള്‍ കിടുകിടാ വിറക്കുന്നു....പെട്ടെന്നൊരു ശബ്ദം"അടിപൊളി ഡ്രസ്സ്‌ ആണല്ലോ"ആ ശ്ബ്ധതിന്റ്റെ ഉടമ ഞാന്‍ സ്ഥിരം വായിനോക്കാറുള്ള ടീചെരിന്റ്റെ മോള്....പ്രശംസിച്ചതല്ലെന്നു മനസ്സിലായി....എന്റെ എല്ലാ ജീവനും പോയി....
                                          സമയം 2 : 30 pm അടുത്തതായി നാടകം,അവതരിപ്പികുന്നത് രഞ്ജിത്ത് ആന്‍ഡ്‌ പാര്‍ട്ടി  ....  ഫസ്റ്റ് കാള്‍.....സെകന്റ് കാള്‍..തേര്‍ഡ് കാള്‍...എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്നു....നാടകം അല്ലെ?കാണികളുടെ ആകാംഷ കുടും....
                            ടീചെര്സെല്ലാം എന്ത് പറ്റിഎന്ന് നോക്കാനായി ഓടി വരുന്നു.....തോല്‍വികള്‍ ഏറ്റുവാങ്ങാനായി ചന്തുവിന്‍റെ ജന്മം ബാക്കിയായി....വാളിനു പകരം നാടക പുസ്തകവുമായി ഞാന്‍ നിന്നു.....എല്ലാവര്ക്കും എന്നോട് സഹതാപമായി....."പാവം പയ്യന്‍"എന്ന് പറഞ്ഞു എന്നെ അസ്വസിപ്പിച്ച ഫവിഓള ടീച്ചറിനെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു...മണ്മറഞ്ഞു പോയ എന്‍റെ... അല്ല ഞങ്ങളുടെ ടീച്ചറിനെ ഞാന്‍ വന്ദിക്കുന്നു......
                          എന്നാല്‍ എനിക്ക് പണി തന്ന ടീച്ചറിന് എന്‍റെ സ്വഭാവം നല്ലപോലെ അറിയാവുന്നതുകൊണ്ട്‌.അവര്‍ എന്‍റെ നാടക പുസ്തകം എടുത്തു നോക്കി......എന്തുകൊണ്ടാണ് എന്‍റെ ടീം ഓടിപോയത് എന്ന് മനസിലായി.....3 
മണിക്കൂര്‍ നേരമുള്ള പ്രൊഫഷണല്‍ നാടകവുമായി അവതരിപ്പിക്കാന്‍ വന്ന ഞാന്‍ ഒരു കോമാളി അല്ലെങ്കില്‍ ബുദ്ധിമാന്‍.........എന്‍റെ കുട്ടുകാര്‍ അല്ല ദുഷ്ടന്മാര്‍ എന്നെ കൊണ്ട് ഒരു സത്യം ഇടിപ്പിച്ചു..മേലാല്‍ നാടകം എന്നാ വാക് പോലും ഞാന്‍ ഉച്ചരിക്കാന്‍ പാടില്ലെന്ന്.....അവര്‍ക്ക് കൊടുത്ത വാക്ക് ഞാന്‍ തെറ്റിക്കുന്നു.....

                    എന്തായാലും എന്‍റെ ബുദ്ധി പരിഗണിച്ചു ആ വര്‍ഷം 9 തിലേക്കു എന്നെ കടത്തിവിട്ടു..................