കെ എല്‍ 25 ബോര്‍ഡര്‍ പോസ്റ്റ്
Saturday, 2 November 2013
പ്രിത്വിരാജ് സിനിമയിൽ നിന്നും വിരമിക്കുന്നു..
സന്തോഷം സഹിക്കുവാൻ മേലാ....രാവിലെ സുന്ദരമായ സ്വപ്നം കണ്ടു ഞെട്ടി ഉണർന്നു....പ്രിത്വിരാജ് സിനിമയിൽ നിന്നും വിരമിക്കുന്നു...എത്ര നാൾ കാത്തിരുന്ന വാർത്ത ...
പണ്ടേ എനിക്ക് സുന്ദരന്മാരെ ഇഷ്ടം അല്ല....പ്രത്യേകിച്ചും ഈ ശരീരം ഉള്ള നടന്മാരെ.കാരണം ഞാൻ ഈ ബോഡി ബിൽഡിംഗ് പണിക്കു ഇറങ്ങിയിട്ട് പത്തു പാക്കായി വയറു മാറിയത് മിച്ചം...പെണ്‍കുട്ടികൾക്ക് ഇവരെ ഭയങ്കര ഇഷ്ടവും ആണ്...അത് കേൾക്കുമ്പോൾ തന്നെ കലിവരും...അപ്പോൾ വന്നിരിക്കുന്നു പുതിയ ഒരു നടൻ ... പ്രിത്വിരാജ്...ഫൂൂ......എൻറ്റെ കഷ്ടകാലത്തിനു അയാളുടെ കുറെ നല്ല സിനിമകളും വന്നു....എങ്കിലും ഇല്ലാത്ത കാശു കൊടുത്തു തിയേറ്ററിൽ കയറി കൂവി തോല്പ്പിച്ചു....എന്നിട്ടും അരിശം തീരാതെഅയാളുടെ പേര് രായപ്പൻ എന്ന് മാറ്റി ഫേസ് ബുക്കിൽ വാ തോരാതെ അശ്ലീലം എഴുതി പോസ്റ്റുകളും ഇട്ടു.
എന്റ്റെ ഉറക്കം നശിച്ചു...അപ്പോഴാണ് ഈ രായപ്പൻ ചാനലുകൾ തോറും ഇംഗ്ലീഷിൽ സംസാരിക്കുന്നു ..."ഇംഗ്ലീഷ്" ഇഷ്ടം അല്ലാത്ത ഭാഷ....ഇത് പഠിക്കുവാൻ മുപ്പതു ദിവസത്തിനുള്ളിൽ ഇംഗ്ലീഷ്പ ഠിക്കാം എന്നാ കുറെ പുസ്തകങ്ങൽ വാങ്ങി വളരെക്കാലം ശ്രമിച്ചതാണ്..അപ്പോഴാണ് സരളം ആയി ഒരു നടൻ ഇംഗ്ലീഷ് സംസാരിക്കുന്നു....പിന്നെ പോരെ പൂരം.
എങ്ങനെയും ഈ രയപ്പനെ ഒന്ന് ഇല്ലാതാക്കുക എന്റ്റെ ജീവിത ലക്‌ഷ്യം ആയി.
ഞാൻ ഈ പറഞ്ഞത് നമ്മളെ പറ്റി തന്നെയാണ്...ഇതാണ് മലയാളി....എല്ലാത്തിനെയും അന്ഗീകരിക്കാൻ ഒരു മടി.
ഇവിടെ കുറെ സത്യങ്ങൾ തുറന്നു പറയട്ടെ....
ഇക്ക എന്നാ ലേബൽ ഉണ്ടെങ്കിൽ മാത്രമേ മലയാള സിനിമയിൽ സൂപ്പർസ്റ്റാർ ആകുവാൻ അനുവാദം ഉള്ളു...അല്ലെങ്കിൽ ഏതെങ്കിലും നിലവിലെ സൂപ്പർ സ്ടാറിന്റെ മകൻ ആയിരിക്കണം....ഇംഗ്ലീഷ് സംസാരിക്കുവാൻ പാടുള്ളതല്ല......ഞാൻ ഒരു പാവം ആണ് എന്ന് ജനമധ്യത്തിൽ നടിക്കണം...ലോവർ പ്രൈമറി വിദ്യഭ്യാസം പോലും സിദ്ധിച്ചിട്ടില്ല എന്ന് അഭിനയിക്കണം...മലയാളികളുടെ ചിന്തകള് ഇങ്ങനെ പോകുന്നു...ഇങ്ങനെ ഉള്ള നിബന്ധനകൾ എല്ലാം തെറ്റിച്ചു ആരെങ്കിലും വന്നാൽ കൂലിക്ക് ആളെ ഇറക്കി കൂവി തോപ്പിക്കും അല്ലെങ്കിൽ മുകപുസ്തകത്തിൽ അശ്ലീല പോസ്റ്റുകൾ ഇട്ടു നശിപ്പിക്കും.
എന്നാൽ മലയാള സിനിമയിൽ പുതിയതായി വന്ന താരങ്ങളെ ജാതിയും മതവും ലേബലും മറന്നു പ്രോത്സാഹിപ്പിക്കുവാൻ നമുക്ക് കഴിയുന്നില്ല.നിലവാരം തീരെ ഇല്ലാത്ത സിനിമകൾ സൂപ്പർസ്റ്റാർ ലേബലിൽ വന്നാൽ മതി...ഫാൻസുകാർ ഇറങ്ങും സൂപ്പർ ഹിറ്റ്...ഡൂപർ ഹിറ്റ്...എന്നൊക്കെ..ഇതൊക്കെ ചെയിക്കുന്ന സൂപ്പർ സ്ടാരുകൾക്ക് നാണം ഇല്ല എന്ന് സമ്മതിക്കുന്നു...ഇതിനു ഓശാന പാടുന്ന നമുകെങ്കിലും വേണ്ടേ....ചിന്തിക്കുക....
സിനിമ എന്നത് നമ്മുടെ സമൂഹത്തിന്റ്റെ പ്രതിഫലനം ആണ്.....ഓരോ ഫാന്സുകൾ ഓരോ ലേബലിൽ നശിപ്പിക്കുകയാണ്...അവര്ക്ക് ഓശാന പാടാൻ കുറെ മനുഷ്യരും....കാലം മാറട്ടെ........നമ്മുടെ ചിന്തകളും മാറട്ടെ ....നമ്മുടെ സിനിമയും വളരട്ടെ....ആരോഗ്യപരമായ വിമർശനങ്ങൾ വരട്ടെ...എല്ലാവര്ക്കും ദീപാവലി ആശംസകൾ...
Wednesday, 25 January 2012
ആറന്മുള എയര്‍പോര്‍ട്ടും മാഫിയ സര്കസും
പത്തനംതിട്ടയിലെ അച്ചായന്മാര്‍ക്ക് അമേരിക്കയില്‍ പോയിട്ട് വന്നപ്പോള്‍ ഒരു ഭൂതി സ്വന്തം ആയി ഒരു എയര്‍പോര്‍ട്ട് അതും അമേരിക്കന്‍ മാതൃകയില്‍.അതിനു കാരണം ആയി പറയുന്നത് ശബരിമല,പരുമല,മാരാമണ്‍.ഇവിടെയൊക്കെ പാവങ്ങളായ സായിപ്പിന് വരണം എങ്കില്‍ 130 കിലോ മീറ്റര്‍ അപ്പുറം ഉള്ള തിരുവനന്തപുരത്തോ,ഏറണാകുളത്തോ ഇറങ്ങി വരണം,അല്ലെങ്കില്‍ ചെങ്ങന്നൂരില്‍ ട്രെയിന്‍ ഇറങ്ങി വരണം.ഇവരുടെ കഷ്ടപ്പാട് ആരും കണ്ടില്ലെന്നു നടിക്കുബോള്‍ അവരെ സഹായിക്കുവാന്‍ ആറന്മുളയില്‍ ഇറങ്ങി പുറപെട്ട പാവം കുറെ മനുഷ്യര്‍....
അല്ലാതെ
റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ സര്‍ക്കസുകളി അല്ല.പിന്നെ പരിസ്ഥിതി പ്രവര്‍ത്തകര്‍
പറയുന്നതുപോലെ പരിസ്ഥിതിയെ ഒരു കാരണവശാലും നശിപ്പിക്കാതിരിക്കാന്‍ പേരും ഇട്ടു
കഴിഞ്ഞു.ഇന്ത്യയിലെ ഒരേ ഒരു എക്കോ ഫ്രെന്‍ദലി എയര്‍പോര്‍ട്ട്.അങ്ങനെ അവരുടെയും വായ
മൂടികെട്ടി.സായിപ്പു ഉപദേശിച്ച ബുദ്ധി ആയിരിക്കും.
റിലയന്‍സ് എന്ന സാമുഹ്യ സേവകര്‍ ഈ എയര്‍പോര്‍ട്ടില്‍ വന്നു ബോര്‍ഡും
നാട്ടി സ്വന്തം ബ്രാണ്ടും ആക്കി.കുറെ വര്‍ഷത്തിനുള്ളില്‍ അംബാനി സഹോദരന്മാര്‍
കേരളത്തിന്‍റെ മുഖ്യമന്ത്രി ആയാലും അത്ഭുതം വേണ്ട.കേരളത്തിന്‍റെ ഇരുപതു ശതമാനം
ഭുമിയും അവരുടെ കൈയില്‍ ആണ്.പടിപടി ആയി അത് കൂടുന്നു.കേരളം പോലെ ഉള്ള ചെറിയ
സംസ്ഥാനത്ത് ഇപ്പോള്‍ തന്നെ മുന്ന് ഇന്‍റെര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഉള്ളപ്പോള്‍
നാലാമത് ഒരെണ്ണം വേണോ എന്ന് ചോദിച്ചാല്‍ പത്തനംതിട്ട അച്ചായന്‍ കണക്കു
നിരത്തും.കണക്കറിയാത്ത പാവം ജനം എന്ത് മറുപടി പറയാന്‍?
ചരിത്ര പൈതൃകം കൊണ്ട് പുണ്യമായ ആറന്മുള ലോക പ്രസിദ്ധം ആണ്.ആറന്മുള വള്ളം
കളിയും,അമ്പലവും,ആറന്മുള കണ്ണാടിയും എല്ലാം....ഇവയുടെ ശാലീനതയെ നശിപ്പിക്കരുത്
എന്ന് പറഞ്ഞു ആരെങ്കിലും ഇറങ്ങിയാല്‍ അവര്‍ ബി ജെ പി യുടെ വ്യക്താക്കള്‍ എന്ന്
പറഞ്ഞു അവഗണിക്കാനും അച്ചായന് അറിയാം.കാരണം ചുവപ്പും,സ്വാതന്ത്രിയ സമര പാര്‍ട്ടിയും
അച്ചായന്‍റെ രണ്ടു കഷത്തും ഉണ്ട്.എന്തായാലും എയര്‍പോര്‍ട്ട് വന്നാല്ലും
ഇല്ലെങ്കിലും,ഇതിനോട് അകം തന്നെ അതിനു ചുറ്റും വസ്തുക്കള്‍ ഉള്ള പാവപെട്ട റിയല്‍
എസ്റ്റേറ്റ് മാമന്മാര്‍ പരസ്യവുമായി അരങ്ങു തകര്‍ക്കുന്നുണ്ട്.സെന്‍റിന്
ആയിരങ്ങളുടെ കഥ പറഞ്ഞിരുന്ന ഈ ഭുമികള്‍ക്ക് ഇന്നത്തെ പുതിയ വില കോടികള്‍ ആണ്.ഈ
മാജിക്കിന്റ്റെ പേരാണ് റിലയന്‍സ് മാജിക്.ഈ മാജിക്ക് വര്‍ഷങ്ങള്‍ക്കു മുന്‍പ്
നെടുമ്പാശ്ശേരി എന്ന സ്ഥലത്തും അവതരിപ്പിച്ചു കൈയ്യടി നേടിയിട്ടുണ്ട്.അതെ തിരക്കഥ
ആണ് ഇവിടെയും.
പത്തനംതിട്ടയുടെ സ്വപ്നം ആണ് ശബരി റെയില്‍ പാത.വര്‍ഷങ്ങള്‍ക്കു മുന്‍പ്
രാഷ്ട്രിയക്കാര്‍ തന്ന വാഗ്ദാനം.ഇന്നും അത് വാഗ്ദാനം ആയി തന്നെ
ഇരിക്കുന്നു.പത്തനംതിട്ടയുടെ ഭുരിഭാഗം പ്രദേശങ്ങളും ബന്ധിപ്പിക്കുന്ന
സാധാരണക്കാരന് ഉപകാരം ആകുന്ന ഈ പദ്ധതി എന്തെ ജനപ്രതിനിധികള്‍ മറന്നു പോയോ?ഒരു
റെയില്‍ പാത വന്നാല്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടം നടക്കുമോ?മുതലാളിമാര്‍ക്ക് എന്ത്
ലാഭം എല്ലേ?
ഐര്പോര്ടിന്റ്റെ പേരില്‍ പത്തനംതിട്ടയിലെ പ്രവാസികളുടെ കണക്കു
പറയുന്നവരോട് ഒരു വാക്ക്...ഇപ്പോള്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് ഉള്‍പടെ ഉള്ള
വിമാനങ്ങള്‍ കേരളത്തിലേക്കുള്ള സര്‍വിസുകള്‍ കുറക്കുന്നു,എയര്‍പോര്‍ട്ട് സര്‍വീസ്
ചാര്‍ജ് ഭീമം ആയി ഈടാക്കുന്നു,ഐര്പോര്ട്ടിനുള്ളില്‍ കരാര്‍ ജോലിക്കാര്‍ യാത്രക്കാരെ
പിഴിയുന്നു.ഇങ്ങനെ ഉള്ള അടിയിന്തര പ്രശ്നങ്ങള്‍ ഒന്നും പരിഹരിക്കാതെ ഇവര്‍ക്ക്
വേണ്ടി പുതിയ എയര്‍പോര്‍ട്ട് ഉണ്ടാക്കി കൊടുത്താല്‍ ആശ്വാസം
ആകുമോ?ഉത്തരം പറയേണ്ടത് ജനനായകര്‍ ആണ്.
ശരാശരിയിലും താഴെ ഉള്ള ജനങ്ങള്‍ക്ക് എന്ത് പ്രയോജനം ആണ് ഈ എയര്‍പോര്‍ട്ട് എന്ന്
ആര്‍ക്കും അറിയാത്ത ഒരു കടംകഥ ആണ്.എയര്‍പോര്‍ട്ട് വന്നാല്‍ വികസനം
വരുമോ?വരുമായിരിക്കും.യു എസില്‍ നിന്നും വിമാനത്തില്‍ വികസനം കൊണ്ടുവരാന്‍
ആയിരിക്കും എന്ന് പ്രതീക്ഷിക്കാം.
കൊല്ലത്തും കൂടി ഒരു എയര്‍പോര്‍ട്ട് വന്നാല്‍ കൊള്ളാം.വികസനം ഹോള്‍സൈല്‍ ആയി ഇറക്കാം എല്ലോ?
കൊച്ചിയിലും,തിരുവനന്തപുരത്തും,കോഴിക്കോടും,കണ്ണൂരും,ഇപ്പോള്‍ ആറന്മുളയിലും...ഇനിയിപ്പോള്‍ ഓരോ ഗ്രാമങ്ങളിലും എയര്‍പോര്‍ട്ട് എന്നായിരിക്കും....അതാണോ രാഹുല്‍ ഗാന്ധിയുടെ ഗ്രാമോദ്ധരണം...
നമ്മുടെ സ്വന്തം കേരളത്തിലെ റോഡുകള്‍ കുണ്ടും കുഴിയുമായി ശവമന്ജരം ആയി മാറുമ്പോള്‍....മാലിന്യ മുക്ത കേരളം എന്നത് പരസ്യത്തില്‍ മാത്രം ഒതുങ്ങി കഴിയുമ്പോള്‍....പനിയും തീരവ്യാധികളും കൊണ്ട് ജനം പൊറുതി മുട്ടുമ്പോള്‍.....മുല്ലാപെരിയറില്‍ പത്തു ലെക്ഷം ജനങ്ങള്‍ തേങ്ങി കരയുമ്പോള്‍...ബാങ്കില്‍ നിന്നും പണം എടുത്തു ചെയിത കൃഷി നശിച്ചു പോയ കര്‍ഷകര്‍ ആത്മഹത്യ ചെയുമ്പോള്‍.....പാചക വാതകം,പെട്രോള്‍,അവശ്യസാധനങ്ങള്‍ എന്നിവയുടെ വില കുതിച്ചു പായുമ്പോള്‍ കണ്ണും കെട്ടി നോക്കി നില്‍ക്കുന്ന ജനനായകര്‍ ഈ എയര്‍പോര്‍ട്ട് വരുവാന്‍ രാവും പകലും കഷ്ടപെടുമ്പോള്‍ അതിനു പിന്നിലെ ചേതോവികാരം ഒന്ന് വെളിപെടുത്തിയാല്‍ നന്നായിരിക്കും.
ഞങ്ങള്‍ വികസന വിരുദ്ധര്‍ അല്ല....ഒരു പാര്‍ട്ടിയുടെയും പിണിയാള്‍ അല്ല.തീര്‍ത്തും ജനപക്ഷം....കണ്ണുതുറക്കു....മലക്കെ തുറക്കു....ജന രോഷം ഉയരും...തീര്‍ച്ച അമേരിക്കന്‍ അച്ചായന്മാര്‍ കണ്ടതാണല്ലോ അങ്ങ് നിങ്ങളുടെ നാട്ടില്‍....വാള്‍ സ്ട്രീറ്റ് പ്രഷോഭം..ഇവിടെയും അത് ഉയരും...കാരണം കരുത്തുറ്റ യുവതലമുറ ആണ് ഇനി വരുന്നത്.....കരുതിയിരുന്നൊലൂ............
കൊല്ലത്തും കൂടി ഒരു എയര്‍പോര്‍ട്ട് വന്നാല്‍ കൊള്ളാം.വികസനം ഹോള്‍സൈല്‍ ആയി ഇറക്കാം എല്ലോ?
കൊച്ചിയിലും,തിരുവനന്തപുരത്തും,കോഴിക്കോടും,കണ്ണൂരും,ഇപ്പോള്‍ ആറന്മുളയിലും...ഇനിയിപ്പോള്‍ ഓരോ ഗ്രാമങ്ങളിലും എയര്‍പോര്‍ട്ട് എന്നായിരിക്കും....അതാണോ രാഹുല്‍ ഗാന്ധിയുടെ ഗ്രാമോദ്ധരണം...
നമ്മുടെ സ്വന്തം കേരളത്തിലെ റോഡുകള്‍ കുണ്ടും കുഴിയുമായി ശവമന്ജരം ആയി മാറുമ്പോള്‍....മാലിന്യ മുക്ത കേരളം എന്നത് പരസ്യത്തില്‍ മാത്രം ഒതുങ്ങി കഴിയുമ്പോള്‍....പനിയും തീരവ്യാധികളും കൊണ്ട് ജനം പൊറുതി മുട്ടുമ്പോള്‍.....മുല്ലാപെരിയറില്‍ പത്തു ലെക്ഷം ജനങ്ങള്‍ തേങ്ങി കരയുമ്പോള്‍...ബാങ്കില്‍ നിന്നും പണം എടുത്തു ചെയിത കൃഷി നശിച്ചു പോയ കര്‍ഷകര്‍ ആത്മഹത്യ ചെയുമ്പോള്‍.....പാചക വാതകം,പെട്രോള്‍,അവശ്യസാധനങ്ങള്‍ എന്നിവയുടെ വില കുതിച്ചു പായുമ്പോള്‍ കണ്ണും കെട്ടി നോക്കി നില്‍ക്കുന്ന ജനനായകര്‍ ഈ എയര്‍പോര്‍ട്ട് വരുവാന്‍ രാവും പകലും കഷ്ടപെടുമ്പോള്‍ അതിനു പിന്നിലെ ചേതോവികാരം ഒന്ന് വെളിപെടുത്തിയാല്‍ നന്നായിരിക്കും.
ഞങ്ങള്‍ വികസന വിരുദ്ധര്‍ അല്ല....ഒരു പാര്‍ട്ടിയുടെയും പിണിയാള്‍ അല്ല.തീര്‍ത്തും ജനപക്ഷം....കണ്ണുതുറക്കു....മലക്കെ തുറക്കു....ജന രോഷം ഉയരും...തീര്‍ച്ച അമേരിക്കന്‍ അച്ചായന്മാര്‍ കണ്ടതാണല്ലോ അങ്ങ് നിങ്ങളുടെ നാട്ടില്‍....വാള്‍ സ്ട്രീറ്റ് പ്രഷോഭം..ഇവിടെയും അത് ഉയരും...കാരണം കരുത്തുറ്റ യുവതലമുറ ആണ് ഇനി വരുന്നത്.....കരുതിയിരുന്നൊലൂ............
Monday, 23 January 2012
ഈ അപകടത്തില്‍ നിന്ന് കേരളത്തെ ആരു രക്ഷിക്കും ?
പരിസ്ഥിതി - പ്രകൃതി : സര്‍ക്കാര്‍പദ്ധതികളുടെ പെരുമഴ ചോരിയുകയാണ്.എന്നിട്ടും നമ്മുടെ നാട് മാലിന്യ കൂമ്പാരമായി മാറുകയാണ്. ദൈവത്തിന്റെ സ്വന്തം നാട് മാലിയ കൂമ്പാരമായി മാറുന്നത് ദുഃഖ കരമായ ഒരു കാര്യമാണ്. അതുകൊണ്ട് തന്നെ അനുദിനം രോഗങ്ങളും നമ്മുടെ നാട്ടില്‍ പെരുകുന്നു. പൊന്നാനിയില്‍ മന്ത് രോഗം വീണ്ടും എത്തിയിരിക്കുന്നു.രോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ ഈ രോഗം കണ്ടെത്തിയത് ഭീതി ജനകമായ കാര്യം തന്നെയാണ്. അതിന്റെ അര്‍ഥം നമ്മുടെ സര്‍കാരും പ്രാദേശിക നേതൃതവും ചെയുന്ന കാര്യങ്ങള്‍ അത്രകണ്ട് ഫലം കണ്ടെതുനില്ല എന്ന് തന്നെയാണ്. അത് പോലെ തന്നെ നമ്മുടെ സംസ്ഥാനം അതി കഠിനമായ ഊര്‍ജ പ്രധിസന്ധി നേരിടുകയാണ്. നമ്മുടെ സര്‍ക്കാര്‍ ഇന്ന് വരെ ചെയ്ത എല്ലാ പ്രവര്‍ത്തനങ്ങളും പരാജയപെടുന്നു എന്ന് വേണം കരുതാന്‍.
നമ്മുക്ക് ഒരു ബദല്‍ ആവശ്യമായി വരുന്നു ഈ പ്രധിസന്ധികളെ നേരിടാന്‍... സര്‍ക്കാര്‍ കുറച്ചു കൂടി ആത്മാര്‍ഥമായി പരിശ്രമിച്ചാല്‍ നമ്മുടെ മുന്‍പില്‍ ഇന്നുള്ള ഊര്‍ജ പ്രധിസന്ധിക്കും മാലിന്യ പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരം ആകുകയും ചെയ്യും. പ്രാദേശിക തലത്തില്‍ മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ സാധിച്ചാല്‍ ജൈവ ഊര്‍ജം ഉപയോഗിച്ച് നമ്മുക്ക് ആ പ്രദേശത്തെ വഴിവിളക്കുകള്‍ കത്തിക്കാം. ഗവണ്മെന്റ് ആകര്‍ഷകമായ സബ്സിഡികള്‍ അനുവദിച്ചു ഓരോ വീട്ടിലും മാലിന്യങ്ങള്‍ സംസ്കരിച്ചാല്‍ വീടുകളിലെ ഊര്‍ജ ഉപയോഗത്തിന് കുറവ് വരുകയും ചെയ്യും.
ഒരു വലിയ അളവില്‍ ഈ പദ്ധതികൊണ്ട് വില കയറ്റം നിയന്ത്രിക്കാനും നമ്മുക്ക് സാധിക്കും. നമ്മുടെ പ്രാദേശിക തലത്തില്‍ മാലിന്യങ്ങള്‍ ഉചിതമായി സംസ്കരിക്കുന്നു എന്നറിയുവാന്‍ നടപടികള്‍ എടുക്കകുയം വേണം.
നാല്പതു മൈക്രോണില്‍ താഴെ ഉള്ള പ്ലാസ്റ്റിക് ഉപയോഗിക്കാന്‍ പാടില്ല പക്ഷെ ഉള്ളി തൊലി പോലെ ഉള്ള പ്ലാസ്റ്റിക് കവറുകള്‍ ഇഷ്ടം പോലെ മാര്‍ക്കറ്റില്‍ കിട്ടും. സര്‍ക്കാര്‍ തലയും കുത്തി നിന്ന് ബോധാവല്‍കരനമാണ്, ബോധം മാത്രം ഉണ്ടാവുനില്ല. അത് ഉണ്ടാവണമെന്ന് സര്‍കാരിന് നിര്‍ബന്ധവും ഇല്ല. പക്ഷെ നിയമം ഉണ്ടാക്കിയാല്‍ മാത്രം പോര അത് സംരക്ഷിക്കാം സര്കാരും വകുപ്പുകളും ഒരു പോലെ സഹകരിക്കണം. അത് മാത്രം നടക്കില്ല. നമ്മുടെ നാട്ടില്‍ ആരെങ്കിലും തുണി സഞ്ചി കൊണ്ടുവന്നു കടയില്‍ നിന്ന് എന്തെങ്കിലും വാങ്ങിയാല്‍ അവനെ മണ്ടനാക്കുന്ന ഒരു നോട്ടം ... ഓ
കുപ്പിവെള്ളം അതാ ഇപ്പൊ ഫാഷന്‍..., മുന്തിയ രാസപ്രവര്‍ത്തനം കൊണ്ട് മലിനതയെ മാറ്റുന്ന ഈ വെള്ളം എന്ത് വിശ്വാസതയെ അടിസ്ഥാനത്തില്‍ കുടിക്കും.അത് കുടിച്ചാല്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കാള്‍ ഏറെ ആണ്.നമ്മുടെ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന പ്രശ്നം വേറെ വശത്ത്. കുപ്പികള്‍ അനുദിനം പെരുകുന്നു, അത് പോലെ നമ്മുടെ പ്രകൃതി നശിക്കുകയും ചെയുന്നു. ബ്രാന്‍ഡുകള്‍ കൊണ്ട് ഗുണം ഉണ്ടാകുനത് കുത്തക മുതലാളി മാര്‍ക്കും. നമ്മുടെ ഗ്രാമങ്ങളെ തകര്‍ക്കുന്ന കുപ്പിവെള്ള സംസ്കാരം നമ്മുക്ക് ഗുണകരമല്ല എന്ന് പഠിക്കേണ്ടിയിരിക്കുന്നു. കുപ്പിവെള്ളം ഒഴിവാക്കി നമ്മുടെ കിണറ്റിലെ വെള്ളം കുടിക്കുമ്പോള്‍ നമ്മുടെ പണം നമ്മുടെ കീശയില്‍ കിടക്കും. അത് നമ്മുക്ക് ഗുണകരം ആകുകയും ചെയ്യും.
മരുന്നുകള്‍ കുത്തിവെക്കുന്ന ആപ്പിള്‍,ഓറഞ്ച് എന്നിവ ഒഴിവാക്കി നമ്മുടെ സ്വന്തം പഴങ്ങളായ ചക്കപ്പഴം,മാമ്പഴം,ഓമയ്ക്ക തുടങ്ങിയവ ശീലമാക്കണം.നമുക്ക് വരുന്ന രോഗങ്ങളെ തടുക്കാന്‍ വേണ്ടിയാണു ദൈവം ഓരോ കാലങ്ങളില്‍ തന്നിരിക്കുന്നത്.ഓരോ വീട്ടിലും കൃഷി ചെയിതു വളര്‍ത്തണം.
കോള,അതിനു പകരം നമ്മുടെ സ്വന്തം പാനിയമായ കരിക്ക് കുടിക്കുമ്പോള്‍ നമ്മുടെ ആരോഗ്യവും സംരക്ഷിക്ക പെടുന്നു നമ്മുടെ നാടും നന്നാവും. ചില തീരുമാനങ്ങള്‍ നമ്മുടെ നാടിനു ഉപകാരപെടും എന്ന് നാം ചിന്തിക്കേണ്ടി വരുന്നു. അങ്ങനെ കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന തലമുറക്കെ നമ്മുടെ നാടിനെ രക്ഷിക്കാന്‍ സാധിക്കു.
(തുടരും ...)
നാല്പതു മൈക്രോണില്‍ താഴെ ഉള്ള പ്ലാസ്റ്റിക് ഉപയോഗിക്കാന്‍ പാടില്ല പക്ഷെ ഉള്ളി തൊലി പോലെ ഉള്ള പ്ലാസ്റ്റിക് കവറുകള്‍ ഇഷ്ടം പോലെ മാര്‍ക്കറ്റില്‍ കിട്ടും. സര്‍ക്കാര്‍ തലയും കുത്തി നിന്ന് ബോധാവല്‍കരനമാണ്, ബോധം മാത്രം ഉണ്ടാവുനില്ല. അത് ഉണ്ടാവണമെന്ന് സര്‍കാരിന് നിര്‍ബന്ധവും ഇല്ല. പക്ഷെ നിയമം ഉണ്ടാക്കിയാല്‍ മാത്രം പോര അത് സംരക്ഷിക്കാം സര്കാരും വകുപ്പുകളും ഒരു പോലെ സഹകരിക്കണം. അത് മാത്രം നടക്കില്ല. നമ്മുടെ നാട്ടില്‍ ആരെങ്കിലും തുണി സഞ്ചി കൊണ്ടുവന്നു കടയില്‍ നിന്ന് എന്തെങ്കിലും വാങ്ങിയാല്‍ അവനെ മണ്ടനാക്കുന്ന ഒരു നോട്ടം ... ഓ
കുപ്പിവെള്ളം അതാ ഇപ്പൊ ഫാഷന്‍..., മുന്തിയ രാസപ്രവര്‍ത്തനം കൊണ്ട് മലിനതയെ മാറ്റുന്ന ഈ വെള്ളം എന്ത് വിശ്വാസതയെ അടിസ്ഥാനത്തില്‍ കുടിക്കും.അത് കുടിച്ചാല്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കാള്‍ ഏറെ ആണ്.നമ്മുടെ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന പ്രശ്നം വേറെ വശത്ത്. കുപ്പികള്‍ അനുദിനം പെരുകുന്നു, അത് പോലെ നമ്മുടെ പ്രകൃതി നശിക്കുകയും ചെയുന്നു. ബ്രാന്‍ഡുകള്‍ കൊണ്ട് ഗുണം ഉണ്ടാകുനത് കുത്തക മുതലാളി മാര്‍ക്കും. നമ്മുടെ ഗ്രാമങ്ങളെ തകര്‍ക്കുന്ന കുപ്പിവെള്ള സംസ്കാരം നമ്മുക്ക് ഗുണകരമല്ല എന്ന് പഠിക്കേണ്ടിയിരിക്കുന്നു. കുപ്പിവെള്ളം ഒഴിവാക്കി നമ്മുടെ കിണറ്റിലെ വെള്ളം കുടിക്കുമ്പോള്‍ നമ്മുടെ പണം നമ്മുടെ കീശയില്‍ കിടക്കും. അത് നമ്മുക്ക് ഗുണകരം ആകുകയും ചെയ്യും.
മരുന്നുകള്‍ കുത്തിവെക്കുന്ന ആപ്പിള്‍,ഓറഞ്ച് എന്നിവ ഒഴിവാക്കി നമ്മുടെ സ്വന്തം പഴങ്ങളായ ചക്കപ്പഴം,മാമ്പഴം,ഓമയ്ക്ക തുടങ്ങിയവ ശീലമാക്കണം.നമുക്ക് വരുന്ന രോഗങ്ങളെ തടുക്കാന്‍ വേണ്ടിയാണു ദൈവം ഓരോ കാലങ്ങളില്‍ തന്നിരിക്കുന്നത്.ഓരോ വീട്ടിലും കൃഷി ചെയിതു വളര്‍ത്തണം.
തമിഴന്‍ നല്ല വിഷം കുത്തി നിറച്ച കോഴി നമ്മളെ തീറ്റിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ആയി. തമിഴ്
നാട്ടിലെ കൊടും ചുടില്‍ വളര്‍ത്തുന്ന പച്ചക്കറികള്‍ നല്ല ഇനം വിഷം ഒഴിച്ചാലെ
വളരുകയുള്ളൂ.തമിഴന്‍റെ എല്ലാ ആഹാരവും കഴിക്കുന്നത് നമ്മള്‍ ആണ്.അതിനാല്‍
സുക്ഷിക്കുക.നമ്മള്‍ ഇഞ്ചിഞ്ചായി മരിക്കുന്നു.സ്വന്തമായി ഓര്‍ഗാനിക് പച്ചക്കറികള്‍
നമുടെ വീട്ടില്‍ കൃഷി ചെയ്യിത് തുടങ്ങുക.അല്ലെങ്കില്‍ നമ്മള്‍ ചത്ത് ഒടുങ്ങും തീര്‍ച്ച.
പറോട്ടയും ഇറച്ചിയും ദേശീയ ഭക്ഷണം ആക്കിയ നമ്മള്‍ വിഷം ആണ് കഴിക്കുന്നത്. എന്ന്
ഓര്‍ക്കുക.സായിപ്പു വൈസ്റ്റില്‍ കളയുന്ന മൈദ എന്ന ആഹാരം വിഷം ആണെന്ന് ഒരു നിമിഷം
ആലോചിക്കുക.അതുപോലെ ബേക്കറി ആഹാരങ്ങളും ഉപേക്ഷിക്കുക.
കോള,അതിനു പകരം നമ്മുടെ സ്വന്തം പാനിയമായ കരിക്ക് കുടിക്കുമ്പോള്‍ നമ്മുടെ ആരോഗ്യവും സംരക്ഷിക്ക പെടുന്നു നമ്മുടെ നാടും നന്നാവും. ചില തീരുമാനങ്ങള്‍ നമ്മുടെ നാടിനു ഉപകാരപെടും എന്ന് നാം ചിന്തിക്കേണ്ടി വരുന്നു. അങ്ങനെ കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന തലമുറക്കെ നമ്മുടെ നാടിനെ രക്ഷിക്കാന്‍ സാധിക്കു.
(തുടരും ...)
Tuesday, 17 January 2012
മതം മനുഷ്യനെ മയക്കുന്ന കറുപ്പ്...(?) അന്യനായി ദൈവം...!!!
മതം - ദൈവങ്ങള്‍ - ആള്‍ ദൈവങ്ങള്‍ - തിരസ്കരിക്കപെടുന്ന അടിസ്ഥാന വര്‍ഗം - ഇന്ന് വളരെ അധികം ചര്‍ച്ച ആകേണ്ട ഒന്നായി തീര്‍ന്നിരിക്കുന്നു. മതം മനുഷ്യനെ മയക്കുന്ന കറുപ്പ് എന്ന് കാറല്‍ മാര്‍ക്സ് പറഞ്ഞത് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഒരു സത്യമായി തീര്‍ന്നിരിക്കുന്നു. കാരണം ഇന്ന് ലാഭം ഉണ്ടാക്കാന്‍ കഴിയുന്ന മേഖലകളില്‍ എല്ലാം മതം കൈവെച്ചു തുടങ്ങിയിരിക്കുന്നു. വിദ്യാഭ്യാസ - ആതുര സേവന കച്ചവടം മുതല്‍ ചിട്ടി വരെ മതങ്ങള്‍ ഇന്ന് നേരിട്ട് നടത്തുന്നു. മതങ്ങള്‍ മാത്രമല്ല ആള്‍ ദൈവങ്ങളും ഫോക്കസ് ചെയുന്ന മേഖലയും അത് തന്നെ. ചുരുങ്ങിയ കാലം കൊണ്ട് സകല അതിര്‍ത്തികളേയും ഭേദിച്ച് ലോകത്തിന്റെ കണ്ണീരൊപ്പാന്‍, ദൈവത്തില്‍ നിന്നും നേരിട്ട് കൈവെപ്പു ലഭിച്ചവര്‍.. , അവരും പുതിയ ബിസിനസ് മാമാങ്കത്തിന്റെ വക്താക്കള്‍ ആയി മാറി. അവരുടെ പേരില്‍ ആശുപത്രികള്‍, സര്‍വകലാശാലകള്‍, അങ്ങനെ തുടങ്ങാന്‍ കഴിയുന്ന എല്ലാ ബിസിനസ് സംരംഭങ്ങളും അവരും തുടങ്ങി. അങ്ങനെ ഭാരതം മൊത്തമായും ചിലറ ആയും ഭക്തി കച്ചവടകാര്‍ കീഴടക്കി. എന്തിനേറെ പറയുന്നു സര്‍കാരിനെ പോലും ഭക്തി കച്ചവടക്കാര്‍ ഇന്ന് അവരുടെ കാല്‍ കീഴക്കിയിരിക്കുന്നു.
അടിസ്ഥാന ജീവനുകളുടെ ഉദ്ധാരണത്തിന് എത്തിയവര്‍ അവരുടെ തന്നെ അന്തകര്‍ ആയി മാറി. മതം എന്ന് വരേണ്യ വര്‍ഗതോടൊപ്പം മാത്രം സഞ്ചരിച്ചു. അവര് ആവശ്യങ്ങള്‍ നിറവേറ്റാന്‍ മാത്രം നിലകൊണ്ടു. ദൈവത്തെ അവര്‍ മതില്‍ കേട്ടിനകത്താക്കി. നായര്‍ക്കൊരു ദൈവം - ഈഴവനു ഒരു ദൈവം - ദളിതന് ഒരു ദൈവം - ക്രിസ്ത്യാനികള്‍ക്ക് പല ദൈവം അങ്ങനെ ദൈവങ്ങള്‍ക്കും പഞ്ഞമില്ല.
ജീവനെ സംരക്ഷികേണ്ട ആളുകള്‍ അങ്ങനെ ജീവനെ നിഷേധിക്കുനവരും ജീവന്റെ അന്തകരും ആയി മാറി. നാടൊട്ടുക്ക് വിദ്യാഭ്യാസം കൊടുക്കാന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ കോഴയുടെ പര്യായമായി മാറി. അധ്യാപകരെ നിയമിക്കുനതിനു കൈകൂലി, പ്രവേശനത്തിന് തലവരി അങ്ങനെ വിദ്യാഭ്യാസം പണം ഉള്ളവന് മാത്രം ഉള്ള ഒന്നായി മാറി. അര്‍ഹതയുള്ളവര്‍ പണം ഇല്ലാത്തതിന്റെ കാരണം കൊണ്ട് മാത്രം ....
ദൈവങ്ങളും ആള്‍ ദൈവങ്ങളും ചേര്‍ന്ന് ഭൂമിയിലെ കച്ചവടങ്ങള്‍ ഏല്ലാം ഏറ്റെടുത്തപ്പോള്‍ അവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത് മറന്നു പൊയ്. പണ്ട് ആഫ്രിക്കയിലെ ആളുകള്‍ പറഞ്ഞു, അവര്‍ വേദ പുസ്തകവുമായി വന്നു, ഇന്ന് ഞങ്ങളുടെ കയ്യില്‍ വേദ പുസ്തകം ഉണ്ട്, അവരുടെ കയ്യില്‍ ഞങ്ങളുടെ മണ്ണും. ഇന്ന് സംഭവിച്ചതും അത് തന്നെ. എന്തെല്ലാം കച്ചവടങ്ങള്‍ നാടൊട്ടുക്ക് പരസ്യം കൊടുത്തു യോഗ മാമാങ്കം, ഭജന, ആള്‍ ദൈവങ്ങളുടെ പിന്നാല്‍ ആഘോഷം, എല്ലാം കഴിഞ്ഞു... ഉന്നമനം പണം ഉള്ളവന് മാത്രം
(തുടരും....)
Tuesday, 10 January 2012
കരടിച്ചാണകം:കിലോ 36 ലക്ഷം
ചന്തു എന്‍റെ ബാല്യകാല സുഹൃത്ത് വളരെ കാലത്തിനു ശേഷം എന്നെ കാണാന്‍ വീട്ടില്‍ എത്തി...പതിവുപോലെ അമ്മയുടെ ചോദ്യം "ചന്തു എന്ത് ചെയുന്നു?"ഞാന്‍ റിയല്‍ എസ്റ്റേറ്റ് ബിസിനെസ്സ് നടത്തുന്നു അമ്മെ...വസ്തു ബ്രോക്കെര്‍ എന്ന് പറയില്ല ജാടവീരന്‍ ഞാന്‍ മനസ്സില്‍ പിറുപിറുത്തു.നല്ല കാശ് കാണുമല്ലോ എന്ന് വീണ്ടും അമ്മ ചന്തുവിനോട്...അതെ അമ്മേ ഞാന്‍ ഇവിടെ അടുത്ത് ഒരു നൂര് ഏക്കര്‍ മുപ്പതു കോടിക്ക് വാങ്ങിച്ചു... അതിന്റ്റെ ആധാരം എഴുത്താണ് ഇന്ന്,അപ്പോള്‍ ഇവനെ ഒന്ന് കാണാന്‍ കയറിയതാണ്,ശരീരം കുലുക്കി ചിരിച്ചു കൊണ്ട് ചന്തുവിന്‍റെ മറുപടി...."മോനെ ധ നില്‍ക്കുന്നു കെട്ടിക്കാന്‍ പ്രായമായി ഒരു പ്രയോജനവും ഇല്ല"അമ്മ എന്‍റെ നേരെ ചുണ്ടി പറഞ്ഞു..എനിക്കത് പുത്തരി അല്ല.ദിനവും കേട്ട് മടുത്തു..എന്നാല്‍ ചന്തു അവസരം മുതലാക്കി ഒരു വെഗിട്‌ചിരി പാസാക്കി....
എങ്ങിനെയും കാശു ഉണ്ടാക്കണം....ഞാന്‍ വെട്ടി സുക്ഷിച്ചു വെച്ച ന്യൂസ് പേപ്പര്‍ കട്ടിംഗ് എടുത്തു.സംശയിക്കേണ്ട.....മുത്തു ചിപ്പിയിലെ ചേച്ചിമാര്‍ അല്ല...അത് ഒരു മഞ്ഞപത്രത്തിലെ വാര്‍ത്ത ആയിരുന്നു...."വെള്ളി മൂങ്ങ വില ഒരു കോടി".പുതിയ മിഷന്‍....അന്ന് തന്നെ വെള്ളി മൂങ്ങയെ തപ്പി നടന്നു....പലരോടും ചോദിച്ചു..ചിലര്‍ ഉപദേശിച്ചു അപകടം ആണ്..ജയിലില്‍ പോകേണ്ടി വരും..എനിക്ക് പണ്ടേ ഉപദേശങ്ങള്‍ പുച്ചമാണ്...നിമിഷങ്ങള്‍ക്കുള്ളില്‍ പണക്കാരന്‍ ആകുന്ന രജനികാന്തിന്റ്റെ പടയപ്പ പല ആവര്‍ത്തി കണ്ടു ഉര്‍ജം സംഭരിച്ചു മുന്‍പോട്ടു പോയി....`ഞാന്‍ കാത്തിരുന്ന ആളെ കണ്ടെത്തി...അദ്ദേഹം എന്നെ സഹായിക്കാം എന്നേറ്റു..പ്രതിഫലമായി അഞ്ചു ലെക്ഷം ആവശ്യപെട്ടു....അഞ്ചു ലെക്ഷം എന്ന സംഖ്യ സ്വപനത്തില്‍ അല്ലാതെ ഞാന്‍ കണ്ടിട്ടില്ല.എന്ത് ചെയും?വീടിന്‍റെ ആധാരം വളരെ കഷ്ടപ്പെട്ട് എടുത്തു,അമ്മ ഉറക്കത്തില്‍ ആയതുകൊണ്ട് സന്തോഷത്തോടെ ആധാരം മുങ്ങയെ വാങ്ങിക്കാന്‍ തന്നു....
പൈസ കൊടുത്തു....മൂങ്ങയെ മൂന്നു ദിവസം കൊണ്ട് കിട്ടും..അതിനെ മൂന്നു മാസം വളര്‍ത്തണം.....നെയ്യ് ,പാല് ,കധളിപ്പഴം എന്നീ വിലകുടിയ മൂന്നു ആഹാരങ്ങള്‍ കൊടുക്കണം...മൂന്നു കിലോ ഭാരം ആക്കണം...മുന്നാം ദിവസം മുങ്ങയുമായി ഞാന്‍ വീട്ടിലേക്കു..:"നിനക്കേ ഭക്ഷണം തരാന്‍ പറ്റുന്നില്ല..ഇനി മുങ്ങയും കുടി"അമ്മയുടെ രോദനം .....പുവര്‍ അമ്മ....ഞാന്‍ മന്ദഹസിച്ചു....മുന്ന് മാസം കഴിഞ്ഞാല്‍ കോടീശ്വരന്‍ അപ്പോള്‍ ഞാന്‍ കാണിച്ചുതരാം ...അമ്മയുടെ ആധാരം ആണ് ഈ മുങ്ങ എന്ന് അമ്മക്കറിയില്ലല്ലോ....
അതി രാവിലെ എഴുന്നേറ്റു മുങ്ങയെ കുളിപ്പിക്കുന്നു,ഭക്ഷണം കൊടുക്കുന്നു..എന്താ സ്നേഹം....അങ്ങനെ മൂന്നു മാസത്തിനു ശേഷം കോടീശ്വരന്‍ ആകുവാന്‍ മംഗലാപുരത്തിന് മൂങ്ങയുമായി തിരിച്ചു....പത്രത്തില്‍ പരസ്യം കൊടുത്ത എജെന്റ്റ്റ് എത്തി.മൂങ്ങയെ കണ്ടു....എജേന്റ്റിനെ കണ്ട ഞാന്‍ ഞെട്ടി...എനിക്ക് മൂങ്ങ തന്ന അതെ ആള്‍....മൂങ്ങയെ വാങ്ങിച്ചതിന് ശേഷം ഇത് വെള്ളിമൂങ്ങ അല്ല സാധാരണ മൂങ്ങയണെന്നും,ഒരുകോടി എന്ന് കേട്ടപ്പോള്‍ എന്തും ചെയ്യും അല്ലേട എന്ന് ഉറക്കത്തില്‍ പറഞ്ഞു കളിയാക്കി....ഞാന്‍ കബളിക്കപെട്ടു എന്ന് മനസിലാക്കിയ ഞാന്‍ പ്രതികരിച്ചു....ഫലമോ കുറെ നല്ല സ്വഭാവം ഉള്ള ഗുണ്ടകള്‍ വന്നു ബഹുമാനപുരസരം എന്നെ പൊക്കി എടുത്തു നല്ല രീതിയില്‍ തന്നെ പുറത്തേക്കു എറിഞ്ഞു..."മേലാല്‍ ഈ പരിസരത്ത് കണ്ടു പോകരുത് "എന്ന ഭീഷണിയും.ഭയം തീരെയില്ലാത്ത ഞാന്‍ അടുത്ത വണ്ടിയില്‍ കയറി വീട്ടിലേക്കു പോയി....
വീട്ടില്‍ ചെന്നപ്പോള്‍ വീട് നിറയെ കാക്കി ഇട്ട ആളുകള്‍,അവര്‍ എന്നെ ആഡംബരം ആയി തന്നെ അകമ്പടിയോടെ കൊണ്ട് പോയി....ഇപ്പോള്‍ ചപ്പാത്തി ഉണ്ടാക്കി ജീവിക്കുന്നു....സര്‍ക്കാര്‍ സഹായത്താല്‍ നല്ല ഒരു വീടും ഉണ്ടാക്കി തന്നു...നല്ല ഭക്ഷണം....അറിവില്ലാത്ത ആളുകള്‍ ഈ വീടിനെ ജയില്‍ എന്ന് വിളിക്കും...എന്നെ ഒറ്റുകൊടുത്തവന്‍ ഒരുകാലത്തും രക്ഷപെടില്ലെന്നു ദിനവും പ്രാര്‍ത്ഥിക്കുന്നു....
കാലം മാറി.ഇന്നത്തെ പത്രത്തിലും അതേ വാര്‍ത്ത...തിരകഥ മാത്രം മാറി...കരടി ചാണകം കിലോ 36 ലക്ഷം.
കരടി ചാണകം "തറാപയൂടിക്"എന്ന എച് ഐ വി വാക്സിനെ ഉണ്ടാക്കാന്‍ വേണ്ടിയാണു പോലും..ചൈനയില്‍ നിന്നും നേരിട്ട് വന്നു കൈപറ്റും..ചാണകം കണ്ടാല്‍ പായ്ക്ക് ചെയ്യു...നല്ല വില കിട്ടും...സ്വര്‍ണ്ണത്തേക്കാള്‍ മൂല്യം..തിരകഥ മാറുന്നില്ല.കബളിക്കപ്പെടുന്ന ആളുകള്‍ കൂടുന്നു.അതിനു ആക്കം കൂട്ടാന്‍ വളര്‍ന്നു പന്തലിച്ചു കിടക്കുന്ന മീഡിയയും....ഇരുതലമൂരി....വെള്ളി മൂങ്ങ...നാഗ മാണിക്യം...കരടി ചാണകം...ഡോളര്‍ ലോട്ടറി...ഇങ്ങനെ നീളുന്നു....പണം, അതിനു വേണ്ടി എന്തും ചെയുക അതൊരു ഫാഷന്‍ ആയി മാറി കഴിഞ്ഞു...പണത്തിനോട് അമിത ആഗ്രഹം കാട്ടുന്ന യുവാക്കളെ ആണ് ഈ കൂട്ടര്‍ നോട്ടം ഇടുന്നത്..മനസാക്ഷി തൊട്ടു തീണ്ടിയിട്ടില്ലാത്ത ഈ ചതിയന്മാര്‍ നാളെ പുതിയ കഥയുമായി വരും...അവരെ തിരുത്താന്‍ നമുക്ക് ആവില്ല..പക്ഷെ നമുക്ക് കരുതലോടെ ഇരിക്കാം...ഇനിയും ഇവരുടെ ചതിക്കുഴിയില്‍ വീഴാതെ....
പണം ,അത് ഉണ്ടാക്കുന്ന വഴിയും പ്രധാനം തന്നെ എന്ന് ഓര്‍ക്കുക....കാലങ്ങള്‍ മാറും..കഥാപാത്രങ്ങള്‍ മാറും..ദേശങ്ങള്‍ മാറും..എന്നാല്‍ അധ്വാനിക്കാതെ കിട്ടുന്ന ചില്ലികാശുകള്‍ നില നില്‍ക്കില്ല എന്ന് പോയ കാലം തന്നെ നമ്മെ പഠിപ്പിച്ചതാണ്.....ആ പ്രകൃതി നിയമം മാറും എന്ന് ശട്ടിക്കുന്നവര്‍ മണ്ടന്മാര്‍....ബി കെയര്‍ഫുള്‍..........................
Monday, 9 January 2012
സുക്ഷിക്കുക ജോലിക്കൂലി ചോദിച്ചാല്‍ ദൈവശാപം ഉറപ്പ്
ചാക്കപ്പന്‍ അതിരാവിലെ പള്ളിമണി കേട്ട് ഉണര്‍ന്നു..അമേരിക്കക്കാരന്‍ ചാണ്ടി അച്ചായന്‍റെഒരേക്കര്‍ റബ്ബര്‍ തോട്ടം...പോയി വെട്ടണം...വയസ് ഇരുപത്തി ഒന്‍പതായി...കൂടെ പഠിച്ചവര്‍ എല്ലാം സ്വന്തം ഭാര്യമാരെ കാറില്‍ ഇരുത്തി സൊറ പറഞ്ഞു പോകുമ്പോള്‍..ഞാന്‍ ഈ തോട്ടത്തില്‍ കൊതുകും കടി ഏറ്റു വിധിയെ പഴിച്ചു കഴിയുന്നു .....ഹോ...വയ്യ...
ഒരു പത്തു വര്‍ഷം മുന്‍പ് ബി എസ് വാരിയേര്‍ എന്ന മഹാന്‍ പറഞ്ഞിട്ട് നഴ്സിംഗ് പഠിക്കാന്‍ പോയതാണ്....അതും ബി എസ് സി നഴ്സിംഗ്...അപ്പനെകൊണ്ട് അമ്പതു സെന്‍റ് സ്ഥലം ബാങ്കിന് എഴുതികൊടുത്തു.....വെറും അഞ്ചു ലക്ഷം...ചാക്കപ്പന് പുച്ഛം...പഠിത്തം കഴിഞ്ഞു യു കെ യില്‍ ജോലിക്ക് പോയാല്‍ ഒരു മാസത്തെ ശമ്പളം മതി കടം തീര്‍ക്കാന്‍ ...ഒന്നര കോടിയുടെ വീട്....ഒരു ആഡംബര കാര്‍....മിനിമം മുന്ന് കോടിയില്‍ കുറയാത്ത സ്ത്രീധനം...ആരും നാട്ടില്‍ നടത്തിയിട്ടില്ലാത്ത ഒരു അത്യാദംബര കല്യാണം....ചാക്കപ്പന്‍ കണ്ട സ്വപ്‌നങ്ങള്‍ നിരവധിയാണ്....
പഠിത്തം കഴിഞ്ഞു...ഉന്നത മാര്‍ക്കോടെ വിജയിച്ചു...അച്ചായന്മാരുടെ ആശുപത്രിയില്‍ തന്നെ കയറിപറ്റി...ഞാനും ജന്മം കൊണ്ട് ഒരു അച്ചായന്‍ ആണല്ലോ...ചാക്കപ്പന്‍ വര്‍ഗീയ വാദി ആയതുകൊണ്ടല്ല....സഭയോടുള്ള സ്നേഹം...ശമ്പളം വെളിയില്‍ പറയാന്‍ കൊള്ളില്ല...നാട്ടിലെ തൊഴിലുറപ്പ് ജോലിക്ക് പോലും ഇതില്‍ കുടുതല്‍ ശമ്പളം കാണും...ചാക്കപ്പന്‍,അച്ചായന്‍ ആയതു കൊണ്ട് ഭാവിയില്‍ ശമ്പളം കുട്ടിതരും എന്ന് കരുതി രാവും പകലും ഇല്ലാതെ കഷ്ടപെട്ടു....എന്നാല്‍ സഭ ആയാലും,അമ്മ ആയാലും,മമ്മൂട്ടി ആയാലും,കേന്ദ്ര മന്ത്രി ആയാലും ആശുപത്രി നടത്തുന്നത് ജന സേവനത്തിനു അല്ല,വെറും കച്ചവട ആണ് എന്ന് ചാക്കപ്പന്‍ അറിഞ്ഞു വന്നപ്പോഴേക്കും വര്‍ഷം നാലായി.....നാട്ടിലെ ബാങ്കുകള്‍ക്ക് ആഡംബര കാറിന്‍റെ വായ്പ,ഭവന വായ്പ എന്നിവ തിരിച്ചു പിടിക്കുന്നതിനെക്കാള്‍ ഉത്സാഹം പാവപെട്ടവനെ ഉപദ്രവിക്കാന്‍ ആയതുകൊണ്ട് ചാക്കപ്പന് നിരവധി ജപ്തി നോട്ടിസുകള്‍ വന്നു തുടങ്ങി...
എല്ലാ ആശയും നശിച്ച ചാക്കപ്പന്‍ വിപ്ലവുമായി സഭക്കെതിരെ സമരം തുടങ്ങി...മാര്‍ തോമ്മസ്ലീഹ സ്ഥാപിച്ച സഭയുടെ അടുത്താണ് ചക്കപ്പന്റ്റെ സമരം....സഭക്ക് എന്തും ചെയ്യാം...വേണമെങ്കില്‍ ഗുണ്ടകളെ വെച്ച് തല്ലിക്കാം...കൂലി കൊടുക്കാതിരിക്കാം.....പ്രതികരിച്ചാല്‍ തല്ലി കൊല്ലാം...സഭ വിശ്വാസികള്‍ ഒന്നും മിണ്ടില്ല...കാരണം സഭയുടെ ശാപം ഏറ്റാല്‍ അടുത്ത മുന്ന് തലമുറ നശിച്ചുപോകും...ചാക്കപ്പന്‍ അവസാനം തന്റ്റെ അപ്പന്‍ പറഞ്ഞതനുസരിച്ച് സമരം അവസാനിപ്പിച്ച് വീട്ടിലേക്കു മടങ്ങി..പാവം അപ്പന്‍...അപ്പനെപോലുള്ള സഭ വിശ്വാസികള്‍ സഭക്ക് മുതല്‍ കുട്ടാണ്....
അപ്പന്‍ നല്ല ഒരു തീരുമാനം എടുത്തിരുന്നു...അകെ ഉള്ള അമ്പതു സെന്‍റ് സ്ഥലം മാന്യമായ വിലക്ക് വിറ്റു...ബാങ്ക് കടം തീര്‍ത്തു ബാക്കി ഉള്ള തുക ചിലവാക്കി ചാക്കപ്പന് ഒരു യു കെ വിസ തരപെടുത്തി കൊടുത്തു....പാപി ചെല്ലുന്നിടം പാതാളം.....കുറെയേറെ പൈസ ചിലവാക്കി ഹതഭാഗ്യന്‍ ആയി ചാക്കപ്പന്‍ നാട്ടിലേക്കു തിരിച്ചു വന്നു...നമ്മുടെ നാട്ടില്‍ ധനികരകാന്‍ വേണ്ടി ഏതു തട്ടിപ്പും നടത്തുന്നവര്‍ ഉണ്ടല്ലോ....അവരുടെ ഒരു ഇര മാത്രം ആയിരുന്നു ചാക്കപ്പന്‍...ഇപ്പോള്‍ ചാക്കപ്പന്‍ വീട്ടില്‍ അപ്പനെ സഹായിക്കുന്നു...
ഇതുപോലുള്ള ചാക്കപ്പന്‍മാര്‍ ധാരാളം നമ്മുടെ നാട്ടില്‍ ഉണ്ട്...ഇവരുടെ ഈ അവസ്ഥക്ക് കാരണം ഞാന്‍ ഉള്‍പെടുന്ന സമുഹം തന്നെയാണ്...
ഡല്‍ഹിയിലെ ആശുപത്രിയിലെ പ്രശ്നങ്ങളും,ഉത്തര ഇന്തിയിലെ ലോബിയെകുരിച്ചും എഴുതാന്‍ മടിയില്ലാത്ത മനോരമ ഉള്‍പെടുന്ന മുന്‍നിര പത്രങ്ങള്‍ക്കു നമ്മുടെ നാട്ടിലെ ആശുപത്രികളിലെ ച്ചുഷണം എഴുതാന്‍ എന്തെ മടി?അതോ നിങ്ങളുടെ പത്രങ്ങളുടെ സര്‍ക്കുലേഷന്‍ ഇടിയുമോ എന്ന ഭയമോ?കേരളത്തിലെ നുഴ്സുമാര്‍ക്ക് അമേരിക്കയില്‍ കിട്ടുന്ന അതെ ശമ്പളം കിട്ടുന്നുണ്ട് എന്ന് പറഞ്ഞ ദീപിക പത്രം മാത്രമേ വായിക്കാവു എന്ന് ശട്ടിക്കുന്ന സഭയെ,അത്ഭുതങ്ങള്‍ ചാനലിലുടെ വിറ്റു കാശാക്കുന്ന അമ്മയെ,നോടോട്ടുക്ക് ആശുപത്രിയുള്ള കൊള്ള പലിശക്കരെയോ, മദ്യ രാജാക്കന്മാരെയോ പേടിക്കുന്നുണ്ടോ?ഉണ്ടാവണം...........
കേരളത്തിലെ നഴ്സിംഗ് കോളേജ് കച്ചവടം നടത്തുന്ന മഹാന്മാര്‍ ലക്ഷങ്ങള്‍ മത്സരിച്ചു പാവപെട്ട കുട്ടികളില്‍ നിന്ന് ഈടാക്കി മനോഹര സൗധങ്ങള്‍ കെട്ടിപൊക്കി ആശുപത്രികള്‍ ആക്കി ജോലി കൊടുക്കുമ്പോള്‍ കൂലി കൊടുക്കാന്‍ എന്തേ മടി?ഒരു അത്മശോധന നല്ലതാണു..
ലക്ഷങ്ങള്‍ കൊടുത്തില്ലെങ്കിലും മാന്യമായ ഒരു കൂലി കൊടുത്താല്‍ നന്ന്..അല്ലെങ്കില്‍ വിശുദ്ധരുടേയും,ദൈവങ്ങളുടെയും പേരില്‍ ഉള്ള ഈ കൊള്ളക്കെതിരെ അവര്‍ തന്നെ പുനര്‍ ജന്മം എടുത്തേക്കാം............എന്തായാലും ഈ വിശുദ്ധരുടേയും,ദൈവങ്ങളുടെയും ചിത്രങ്ങളും,പേരും മാറ്റുനതും നന്നായിരിക്കും എന്ന് ഈ ലേഖകന് അഭിപ്രായം ഉണ്ട്...കാരണം അവരുടെ പേരില്‍ എന്തിനീ കൊള്ള?
Thursday, 5 January 2012
KSRTCയിലെ കാക്കിയിട്ട കരിങ്കാലികള്‍
സമയം രാത്രി പതിനൊന്നു മണി..എങ്ങനെയോ ഞാന്‍ പുനലൂര്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിപെട്ടു..രാത്രി ആയാല്‍ പുനലൂരിലെ ഹോട്ടലുകള്‍ വളരെ കുറഞ്ഞ വിലയെ ഈടാക്കുന്നുള്ളു..അതിനാല്‍ ഞാന്‍ ഒരു ചായയും,ഉള്ളിവടയും വെറും ഇരുപത്തി അഞ്ചു രൂപക്ക് കഴിച്ചു..ആര്യങ്കാവിനു ബസ് വല്ലതും കിട്ടുമോ ആവൊ?
പെട്ടന്ന് ഒരു തെങ്കാശി ബസ് പാഞ്ഞു വരുന്നു....അണ്ണാച്ചിമാര്‍ ധാരാളം ഉണ്ട്..പൊതുവേ ഈ കുട്ടര്‍ സമാധാന പ്രിയര്‍ ആയതുകൊണ്ട് ബസില്‍ കയറാന്‍ ഞാന്‍ കരാട്ടെ കാണിക്കേണ്ടി വന്നു...കയറിയാലോ എല്ലാവരും ചെമ്പൈ ഗായകര്‍ ആണ്...പാട്ട് കേള്‍ക്കാതെ ഇവറ്റകള്‍ക്ക് ഉറക്കം വരില്ല...അതും ഉറക്കെ തന്നെ കേള്‍ക്കണം...മുല്ലപെരിയറില്‍ നിന്നും വെള്ളം കിട്ടാത്തതുകൊണ്ടാണോ,അതോ മറന്നു പോയതാണോ?എന്തായാലും കുളിച്ചിട്ടും,പല്ല് തേച്ചിട്ടും മാസങ്ങള്‍ ആയി എന്ന് വ്യക്തം....എല്ലാവരും നല്ല ബുദ്ധിജീവികള്‍ ആണെന്ന് തോന്നുന്നു...അവരുടെ സംഭാഷണങ്ങള്‍ ഒന്നും മനസിലാകുന്നില്ല...
എന്തായാലും ഞാന്‍ മുതിര്‍ന്ന പൌരന്മാര്‍ എന്ന സീറ്റ് തന്നെ അപഹരിച്ചു..ഈ ഇരിപ്പടത്തിനു ഏതെങ്കിലും മുപ്പില്‍സ് അവകാശം ചോദിച്ചു വന്നാലോ?പിന്നെ......എന്‍റെ പ....എഴുന്നേല്‍ക്കും..ഞാന്‍ ഒരു മലയാളിയ....ഗര്‍വോട് കുടി തന്നെ ഞാന്‍ ഇരുന്നു...എനിക്ക് സഹചാരി ആയി കിട്ടിയ അണ്ണാച്ചി "നീങ്ക കേരളവ"?....ആമ എന്ന് എന്‍റെ മറുപടി..."സര്‍ കേരളത്തിലെ ഇറങ്ങിടും" എന്ന് ഈ അണ്ണാച്ചി വേറെ ഒരു അണ്ണാച്ചിയോട്...ദൈവമേ അടിക്കാന്‍ എങ്ങാനും ആണോ?ഒരു നിമിഷം ഞാന്‍ മുല്ലപെരിയാര്‍ ഓര്‍ത്തു പോയി..പിന്നീടാണ് മനസിലായത് എന്‍റെ ഇരിപ്പിടം ഞാന്‍ ഇറങ്ങിയതിനു ശേഷം അദ്ദേഹത്തിന് കൊടുക്കണം.....കണ്ടക്ടര്‍ വന്നു...സുരേഷ്ഗോപി വരുന്നതുപോലെയാണ് വരുന്നത്...ഒന്ന് സല്യൂട്ട് ചെയിതാലോ എന്നാലോചിച്ചു...അത്രയ്ക്ക് ജാഡ....
സുരേഷ്ഗോപി ടിക്കറ്റ് കൊടുക്കാന്‍ തുടങ്ങി..ഞാന്‍ ചില്ലറകള്‍ എണ്ണിതിട്ടപെടുത്തി,ടിക്കെടിനു വേണ്ട ശരിയായ പൈസ എടുത്തു വെച്ചു..ചില്ലറ ഇല്ലെന്നു പറഞ്ഞു അടിയനെ ഇറക്കിവിട്ടാലോ??ഒരു ഇടപ്പാലയം....പൈസ ഞാന്‍ അണ്ണന് നേരെ നീട്ടി..ഞാനെന്തോ അസഭ്യം പറഞ്ഞത് പോലെ സര്‍ എന്നെ തുറിച്ചുനോക്കി....ഹാവു..ടിക്കറ്റ് കിട്ടി.....പഠിക്കുന്ന കാലത്ത് അരിയര്‍ പരീക്ഷ എഴുതി കഷ്ടിച്ച് ജയിക്കുന്ന ഒരു സന്തോഷം.....സമയം കുറെ പോയി..ഇറങ്ങേണ്ട സ്ഥലം വരുന്നു...ഞാന്‍ പതുക്കെ സുരേഷ്ഗോപിയുടെ അടുത്തേക്ക്.....സര്‍ നല്ല സ്വപ്നത്തിലാണെന്നു തോന്നുന്നു..കണ്ണുകള്‍ അടച്ചു പിടിച്ചിരിക്കുന്നു..ഇടക്കൊക്കെ ചിരിക്കുന്നുമുണ്ട്...ഇദ്ദേഹം തംബുരു മീട്ടിയാലെ ബസ് നിര്‍ത്തുകയുള്ളൂ എന്ന് മനസിലക്കിയ ഞാന്‍ സാറിനെ വിളിച്ചു...അദ്ധെഹത്തിന്റെ പള്ളി ഉറക്കം നഷ്ടം ആയതുകൊണ്ടാണോ എന്നറിയില്ല...നന്നേ ദേഷ്യത്തിലാണ്...."സര്‍ ഇറങ്ങണം "ഞാന്‍ മൊഴിഞ്ഞു....മനസില്ല മനസോടെ അധെഹം കിന്നരം മീട്ടി....ടിം..പക്ഷെ...ബസ് നിന്നില്ല....
ഇനി ഡ്രൈവര്‍ സാറും സ്വപ്നത്തിലാണോ?സ്വാഭാവികമായും ഞാന്‍ സുരേഷ് ഗോപിയോട് കയര്‍ത്തു."തെങ്കാശി ബസ് തെങ്കാശിക്കാര്‍ക്ക് മാത്രം ഉള്ളതാണ്,നിങ്ങളുടെ സൌകര്യത്തിനു അവിടെയും ഇവിടെയും ഇറങ്ങുന്നതിനു വേറെ വണ്ടി നോക്കണം......@$%#@!^&....."തമ്പുരാന്‍റെ കല്പന..ദേഷ്യം കൊണ്ട് ഞാനും മീട്ടി.......പക്ഷെ ബസ് കുതിച്ചു പാഞ്ഞു....
അപ്പോള്‍ എനിക്ക് ഒരു കാര്യം മനസിലായി..കെ എസ ആര്‍ ടി സി യുടെ കൊല്ലം ഡിപ്പോയിലെ തെങ്കാശി വണ്ടികള്‍ അണ്ണാച്ചിക്ക് വേണ്ടി പ്രത്യേകം വിഭാവനം ചെയിതിരിക്കുന്നു....
എന്തായാലും ഡ്രൈവര്‍ സര്‍ സ്വപ്നത്തില്‍ നിന്നും ആര്യങ്കാവ് ആയപ്പോള്‍ ഉണര്‍ന്നത് എന്‍റെ ഭാഗ്യം.
ഇതിനെതിരെ ഞാന്‍ കൊല്ലം ട്രാന്‍സ്പോര്‍ട്ട് ഓഫീസിര്‍ക്ക് പരാതി നല്‍കി....A4 ഷീറ്റ് ആയതുകൊണ്ട് കീറികളഞ്ഞു കാണും എന്ന് കരുതുന്നു...
തൊട്ടടുത്ത സംസ്ഥാനങ്ങളിലെ ബസ് ജീവനക്കാരുടെ പെരുമാറ്റം കണ്ടു ഞാന്‍ അതിശയിച്ചു പോയിട്ടുണ്ട്...എന്നാല്‍ നമ്മുടെ നാട്ടില്‍ കാക്കി തുണി ശരീരത്തില്‍ കയറിയാല്‍ പിന്നെ സംസക്കാരം മറന്നു പോകും എന്ന്പോ തോന്നുന്നു.പോലീസുകാര്‍ കഴിഞ്ഞാല്‍ നമ്മുടെ നാട്ടില്‍ പുതുമയുള്ള അസഭ്യ വാക്കുകള്‍ വിതരണം ചെയുന്നത് ഈ കുട്ടര്‍ ആണെന്ന് തോന്നുന്നു..
നല്ലവരായ ജീവനക്കാര്‍ നമുക്കുണ്ട് എന്നുള്ളത് ഞങ്ങള്‍ വിസ്മരിക്കുന്നില്ല...സ്വകാര്യ വാഹനം സ്വന്തമായി ഇല്ലാത്തവര്‍ പാവപെട്ടവര്‍ മാത്രം ആണ് കേരളത്തില്‍..അതിനാല്‍ സാധാരണക്കാരില്‍ സാധാരണക്കാരന്‍റെ ആശ്രയം ആണ് ഈ വാഹനം..സഹായിച്ചില്ലെങ്കിലും അവരെ ഉപദ്രവിക്കരുത് എന്ന് മാത്രം പറഞ്ഞു നിര്ത്തുന്നു..ജയ് ഹിന്ദ്.....
Wednesday, 4 January 2012
കാണ്മാനില്ല :ഈ ഫോട്ടോയില്‍ കാണുന്ന ആളെ കാണ്മാനില്ല
കാണ്മാനില്ല .ഈ ഫോട്ടോയില്‍ കാണുന്ന എന്‍ പീതാംബര കുറുപ്പ് എന്ന വ്യക്തിയെ രണ്ടു വര്‍ഷമായി കാണുന്നില്ല.
അറുപത്തി അഞ്ചു വയസു,അഞ്ചു അടി മുന്ന് ഇഞ്ചു ഉയരം,ഇരുനിറം,മീശ ഉണ്ട്,ഇംഗ്ലീഷും,മലയാളവും,വേണമെങ്കില്‍ ഹിന്ദിയും നന്നായി സംസാരിക്കും.കണ്ടുകിട്ടുന്നവര്‍ ഏറ്റവും അടുത്തുള്ള കോണ്‍ഗ്രസ് ഭവനില്‍ അറിയിക്കുക.....
2009 ല്‍ അഭിമാനപുരസരം,കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രിയ ചാണക്യന്‍ കെ കരുണാകരന്‍റെ തണലില്‍ കൊല്ലത്തെ ജനങ്ങളുടെ മനസ്സില്‍ ചേക്കേറി പത്തൊന്‍പ്പതിനായിരം വോട്ടിന്‍റെ ഭുരിപക്ഷത്തില്‍ ലോക്സഭയിലേക്കു ഉയര്‍ത്തിയ മാന്യ വക്തി എന്തെ ഞങ്ങളെ മറന്നു പോയോ?എന്നും പുനലൂര്‍ ഉള്‍പെടുന്ന മലയോര മേഖലയെ ആരും തിരിഞ്ഞു നോക്കാറില്ല.അതേ പാതയിലാണ് ഞങ്ങളുടെ എം പി യും...അതോ ഞങ്ങളുടെ വോട്ട് ബാങ്ക് കുറവാണോ?
"രാഷ്ട്രിയ ചാണക്യന്‍ കെ കരുണാകരന്‍റെ അരുമ ശിഷ്യന്‍......,സാധാരണക്കാരില്‍ സാധാരണക്കാരന്‍,ഹിന്ദി ഭാഷ പ്രവീണിയന്‍,ഉത്തമ തേരാളി,മണ്ണിന്‍റെ ഗന്ധം അറിയുന്നവന്‍ നിങ്ങളുടെ മാനസ പുത്രന്‍" "::::::,,,,എന്നൊക്കെ തിരഞ്ഞെടുപ്പില്‍ കൊട്ടി ഘോഷിച്ചു കോണ്‍ഗ്രസ് ജനങ്ങളിലേക്ക് ഇറക്കിവിട്ട ഇദ്ദേഹത്തെ രണ്ടു കൈയും നീട്ടി ഞങ്ങള്‍ സീകരിച്ചു.എന്നാല്‍ പാലം കടക്കുവോളം നാരായണ....പാലം കടന്നപ്പോള്‍ കുരായന....എന്നാ സ്ഥിരം രാഷ്ട്രിയക്കാരുടെ സ്വഭാവം..അങ്ങേക്കും അങ്ങയുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഇഷ്ടമാകുമോ എന്നറിയല്ല..എങ്കിലും ചില നിജ സ്ഥിതികള്‍ പറഞ്ഞെ മതിയാകു...
പത്തനംതിട്ട എം പിയും,കോട്ടയം എം പിയും,പാലക്കാടു എം പിയും തങ്ങളുടെ ജനസമ്പര്‍ക്ക പരിപാടി എഴുപതു ശതമാനം പുര്തിയാക്കി മാതൃക കാട്ടുമ്പോള്‍ അനങ്ങാ പാറ പോലെ ഇരുന്നാല്‍ മതിയോ സര്‍... .......
ഹിന്ദിയില്‍ അതി പ്രാവീണ്യം ഉള്ള അങ്ങ് ഇന്ന് വരെ ലോക്സഭയില്‍ ശബ്ദം ഉയര്‍തിയിട്ടുണ്ടോ എന്ന് സംശയം ആണ്...
അടിസ്ഥാന പ്രശ്നങ്ങള്‍ ഏറെയുള്ള അങ്ങയുടെ മണ്ഡലത്തില്‍ ഒരു എത്തിനോട്ടം ആവശ്യമാണ്.തിരഞ്ഞെടുപ്പില്‍ ജയിച്ചതിനു ശേഷം നന്ദി പറയാന്‍ മാത്രം വന്നാല്‍ പോര സര്‍....,ജനങ്ങളുടെ ദുരിതങ്ങള്‍ അടുത്തറിയാന്‍ ശ്രമിക്കണം.അങ്ങയെ പോലെ ഉള്ള സാധാരണക്കാരന്‍ അധികാര സ്ഥാനങ്ങളിലേക്ക് പോകുമ്പോള്‍ ഞങ്ങള്‍ക്ക് അനന്തമായ പ്രതീക്ഷ ഉണ്ട്...അതിന്‍റെ ഒരു അമ്പതു ശതമാനം കാണിച്ചാല്‍ നന്ന്...അങ്ങയുടെ വാചാലമായ പ്രസംഗങ്ങള്‍ ഞാനും കേട്ടിട്ടുണ്ട്...അതിനോട് കുറച്ചെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ഉണര്‍ന്നു പ്രവര്‍ത്തിക്കു സര്‍.....,
വ്യക്തി ആക്ഷേപം ബോര്ടെര്പോസ്ടിനു തീരെ താല്പര്യം ഇല്ല ...പക്ഷെ ജനപക്ഷം മനസിലാക്കി എഴുതി എന്ന് മാത്രം...
ഈ ലേഖനം വായിക്കുന്ന ആര്‍ക്കെങ്കിലും വിഷമം തോന്നിയിട്ടുണ്ടെങ്കില്‍ സദയം ക്ഷമിക്കുക........
Subscribe to:
Posts (Atom)